Dec 13, 2025 10:59 AM

(https://moviemax.in/) തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്. ഇന്ന് രാവിലെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. വഴിപാടായ പൊന്നുംകുടം വച്ച് തൊഴുതു.

നടിയെ പീഡിപ്പിച്ച കേസിൽ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ദിലീപിന്റെ പേരിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന് വിചാരണക്കോടതി ഉത്തരവിൽ പറയുന്നു.

കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. ഇന്നലെയാണ് കുറ്റവാളികളികൾക്ക് ശിക്ഷ വിധിച്ചത്. എല്ലാ പ്രതികൾക്കും 20 വർഷം തടവാണ് കോടതി വിധിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ രാജരാജേശ്വര ക്ഷേത്രത്തിൽ എത്തി പൊന്നിൻകുടം സമർപ്പിച്ചിരുന്നു. കേരളത്തിലേയും കർണാടകയിലേയും പ്രമുഖ നേതാക്കൾ സ്ഥിരമായി രാജരാജേശ്വര ക്ഷേത്രത്തിൽ തൊഴാൻ എത്താറുണ്ട്.




Actor Dileep visits Rajarajeshwara Temple in Taliparamba

Next TV

Top Stories










News Roundup