മഞ്ജു ആദ്യം പറഞ്ഞു...! ഇപ്പോള്‍ ദിലീപും! ഇരുവരും ഒരുപോലെ ആവര്‍ത്തിച്ചത് അന്വേഷിക്കേണ്ടതല്ലേ

മഞ്ജു ആദ്യം പറഞ്ഞു...! ഇപ്പോള്‍ ദിലീപും! ഇരുവരും ഒരുപോലെ ആവര്‍ത്തിച്ചത് അന്വേഷിക്കേണ്ടതല്ലേ
Dec 13, 2025 02:17 PM | By Athira V

( moviemax.in) കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവം കേരള ജനതയെ ഒന്നടങ്കം ഞെട്ടിച്ചതാണ്. ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു നടി ആക്രമിക്കപ്പെട്ടത്. സിനിമാലോകത്തുള്ളവരെല്ലാം സംഭവത്തെ അപലപിച്ച് നടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. താരസംഘടനയും അന്ന് യോഗം ചേര്‍ന്നിരുന്നു. മഞ്ജു വാര്യരും ദിലീപും അന്ന് സംസാരിച്ചിരുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, അത് അന്വേഷിച്ച് നടിക്ക് നീതി ഉറപ്പാക്കണമെന്നുമായിരുന്നു സുഹൃത്തുക്കളെല്ലാം പറഞ്ഞത്.

അതിന് ശേഷമായിരുന്നു സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്ന വെളിപ്പെടുത്തലുകള്‍ വന്നത്. ചോദ്യം ചെയ്യലും, അറസ്റ്റുമടക്കമുള്ള കാര്യങ്ങളുമുണ്ടായി. സംഭവത്തില്‍ പങ്കില്ലെന്നും, മനസാവാചാ അറിയാത്ത തെറ്റിനാണ് താന്‍ ഇതെല്ലാം അനുഭവിക്കുന്നതെന്നും ദിലീപ് പറഞ്ഞിരുന്നു. കോടതിയുടെ പരിഗണനയിലായിരിക്കുന്ന വിഷയമായതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്റെ നിരപരാധിത്വം പുറത്തുവരുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് താന്‍ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

എട്ടര വര്‍ഷത്തിന് ശേഷമായി നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറഞ്ഞിരിക്കുകയാണ് കോടതി. എട്ടാം പ്രതി ചേര്‍ക്കപ്പെട്ട ദിലീപ് കുറ്റക്കാരനല്ലെന്നായിരുന്നു കോടിവിധി. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞപ്പോള്‍ മുതല്‍, ഇത് എനിക്കെതിരെയുള്ള പ്രശ്‌നമായി മാറുകയായിരുന്നു. എന്റെ ഇമേജും, കരിയറും, ജീവിതവും നശിപ്പിക്കാന്‍ വേണ്ടി ചെയ്തതാണെന്നുമായിരുന്നു വിധി അറിഞ്ഞ ശേഷം ദിലീപ് പ്രതികരിച്ചത്.

കോടതി വിധി സ്വാഗതം ചെയ്യുന്നു. കുറ്റക്കാരാണെന്ന് കോടതി വിധിച്ച പ്രതികള്‍ക്ക് നല്ല ശിക്ഷയാണ് കിട്ടിയിരിക്കുന്നത്. പക്ഷേ, ഈ കേസിന്റെ തുടക്കം മുതല്‍ മഞ്ജു വാര്യര്‍ പറഞ്ഞു ഇതിനകത്ത് ഗൂഢാലോചനയുണ്ടെന്ന്. പിന്നീട് പ്രോസിക്യൂഷനും കണ്ടെത്തിയത് ഗൂഢാലോചനയുണ്ടെന്നാണ്. ഒന്നാം പ്രതിയും പറഞ്ഞത് ഇതൊരു ക്വട്ടേഷനാണ്, ഗൂഢാലോചനയുണ്ട് എന്നാണ്. അതിജീവിതയും പറഞ്ഞത് അത് തന്നെയാണ്, ക്വട്ടേഷനാണ് എന്ന് പറയുമ്പോള്‍ അതിന് പിന്നിലൊരു ഗൂഢാലോചന കാണുമല്ലോ.

ഇപ്പോള്‍ വെറുതെ വിട്ട ദിലീപും പറയുന്നത് ഇതിനകത്തൊരു ഗൂഢാലോചനയുണ്ട് എന്നാണ്. പൊതു സമൂഹവും ഇപ്പോള്‍ വിശ്വസിക്കുന്നത് ഇതിനകത്ത് ഗൂഢാലോചന ഉണ്ടെന്നാണ്. അപ്പോള്‍ തീര്‍ച്ചയായും അതേക്കുറിച്ച് അന്വേഷിക്കണ്ടേ എന്നായിരുന്നു പ്രേംകുമാറിന്റെ ചോദ്യം. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്.

സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഏതാണ്ട് ബോധ്യമായിരിക്കുകയാണ്. മാധ്യമ വാര്‍ത്തകളിലെല്ലാം വന്നിരിക്കുന്നത് അങ്ങനെയാണ്. അപ്പോള്‍ അത് വ്യക്തമാകേണ്ടതല്ലേ. എന്താണ് ഗൂഢാലോചന, ആരാണ് നടത്തിയത്, ആര്‍ക്കെതിരെ ആയിരുന്നു, അതൊക്കെ കൃത്യമായി കണ്ടെത്തേണ്ടിയിരിക്കുന്നു. 

ഇതിപ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞിട്ടും, കോടതിക്ക് മാത്രം അത് ബോധ്യമായില്ലെന്ന് പറയുന്നു. അതിന്റെ വിശദാംശങ്ങളിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല. ഗൂഢാലോചന നടത്തിയവരെ, അവരാര് തന്നെയായിരുന്നാലും ഏറ്റവും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. അത് നമ്മുടെ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ കാരണമാവും. അതിജീവിത തന്നെ പറയുന്നത് അവര്‍ക്ക് നീതി ലഭിച്ചില്ല എന്നാണ്. പിന്നെ നമ്മളെങ്ങനെ പറയും അവര്‍ക്ക് നീതി ലഭിച്ചു എന്നത്. അവരെ അനുകൂലിക്കുന്നവരും അത് തന്നെയാണ് പറയുന്നത് എന്നും പ്രേംകുമാര്‍ പറയുന്നു.

manjuwarrier dileep premkumar

Next TV

Related Stories
 തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; പൊന്നുംകുടം സമർപ്പിച്ചു

Dec 13, 2025 10:59 AM

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; പൊന്നുംകുടം സമർപ്പിച്ചു

ളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ, ദർശനം നടത്തി നടൻ...

Read More >>
യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Dec 13, 2025 09:26 AM

യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍...

Read More >>
എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്...! 'ചോല'യിലെ കാമുകന്റെ മരണത്തിൽ ഞെട്ടലോടെ പ്രിയപ്പെട്ടവര്‍

Dec 12, 2025 12:49 PM

എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്...! 'ചോല'യിലെ കാമുകന്റെ മരണത്തിൽ ഞെട്ടലോടെ പ്രിയപ്പെട്ടവര്‍

'ചോല'യിലെ കാമുകന്റെ മരണം , അഖിൽ ആത്മഹത്യ ചെയ്തു , ഞെട്ടലോടെ...

Read More >>
Top Stories










News Roundup