കോഴിക്കോട് : (https://truevisionnews.com/) കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത് 19-ാം വാർഡ് എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ഒരു സംഘം യുഡിഎഫ് പ്രവർത്തകർ പടക്കം എറിഞ്ഞതായി പരാതി.
കോഴിമണ്ണ വാർഡിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായ ശോഭന അഴകത്തിന്‍റെ വീടിന് നേരെയാണ് പടക്കം എറിഞ്ഞത്. രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. യു ഡി എഫ് പ്രവർത്തകർ സ്ഥാനാർഥിയെയും വീട്ടുകാരെയും അസഭ്യം പറയുകയും ചെയ്തു. രാഷ്ട്രീയ പ്രവർത്തനം നിർത്തണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കോഴിക്കോട് ഒളവണ്ണ കുന്നത്ത്പാലത്ത് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെയും ലീഗ് ആക്രമണമുണ്ടായി. നൂറോളം പേർ സംഘടിച്ച് എത്തിയാണ് അക്രമണം നടത്തിയത്.
വീട്ടുകാരെ അസഭ്യം പറയുകയും ചെയ്തു. പാറക്കൽ താഴം റോഡിൽ താമസിക്കുന്ന സുരേഷിൻ്റെ വീട് ലക്ഷ്യം വെച്ചെത്തിയ മുസ്ലീം ലീഗ് പ്രവർത്തകർ ആണ് അക്രമം നടത്തിയത്. സംഭവത്തിൽ പന്തീരങ്കാവ് പൊലീസ് കേസ് എടുത്തു.
Complaint that UDF workers threw firecrackers at the house of LDF candidate in Chathamangalam, Kozhikode


































