തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരത്ത് ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിൻകര പൂവാർ സ്വദേശി താജുദ്ദീനാണ് മരിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പൂവാർ ടൗൺ വാർഡിൽ അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ ഉച്ചയോടെയാണ് താജുദ്ദീൻ കുഴഞ്ഞുവീണത്.
മറ്റൊരു സംഭവത്തിൽ പ്രിന്റിംഗ് പ്രസ്സിനിടയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വര്‍ക്കലയില്‍ ആണ് സംഭവം. വര്‍ക്കല ചെറുകുന്നം സ്വദേശിയായ മീനയാണ് മരിച്ചത്. വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍ണ പ്രിന്റിംഗ് പ്രസ്സില്‍ ആണ് അപകടമുണ്ടായത്. പ്രസ്സില്‍ ഉപയോഗിക്കുന്ന മെഷീനില്‍ സാരി കുരുങ്ങുകയായിരുന്നു.
A middle-aged man collapsed and died while making an election announcement for an LDF candidate
































