തിരുവനന്തപുരം: ( www.truevisionnews.com) രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിന്റെ ജാമ്യം തള്ളിയ കോടതി വിധിയിൽ സുപ്രധാന നിരീക്ഷണങ്ങൾ.
പരാതിക്കാരിയെ വീഡിയോയിലൂടെ ലൈംഗികമായി അതിക്ഷേപിച്ചിട്ടില്ലെന്ന വാദം നിലനിൽക്കില്ലെന്നും ഏതെങ്കിലും ഒരു വാക്കോ വാചകമോ എടുത്ത് മാത്രമല്ല ഇക്കാര്യം പരിഗണിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
വീഡിയോയുടെ മൊത്തം സ്വഭാവം കണക്കിലെടുത്ത് പരിശോധിക്കുമ്പോൾ, പരാതിക്കാരിയെ പോസ്റ്റിലൂടെ അവഹേളിച്ചുവെന്നത് പ്രഥമ ദൃഷ്ട്യാ വ്യക്തമാണ്.
പ്രതിയെ ജാമ്യത്തിൽ വിട്ടാലും കുറ്റം ആവർത്തിക്കുമെന്ന വാദത്തിൽ കഴമ്പുണ്ട്. കസ്റ്റഡിയിൽ കഴിയുമ്പോഴും പ്രതിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ സമാനമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. അതിനാൽ ഇതൊരു സ്ഥിരം സംവിധാനമാണെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.
നിരാഹാരം കിടക്കുന്നത് കൊണ്ട് ജാമ്യം നൽകണമെന്ന രാഹുലിന്റെ ആവശ്യവും കോടതി തള്ളി. നിരാഹാരം കിടക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഇത് പൊലീസിനെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഇത് അനുവദിച്ചാൽ മറ്റു തടവുകാരും ഇതാവർത്തിക്കും.
രാഹുലിന്റെ പ്രവർത്തി സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യഘാതവും കണക്കിലെടുക്കണമെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യത്തിൽ വിട്ടാൽ കുറ്റകൃത്യം ആവർത്തിക്കും.
തെളിവുകൾ നശിപ്പിക്കാനും സാധ്യത ഉണ്ട്. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ പ്രതി ജയിലിൽ തന്നെ കിടക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി രാഹുൽ ഈശ്വറിന്റെ ജാമ്യം നിഷേധിച്ചത്.
Rahul Mangkootathil case, Rahul Easwar's bail rejected, important observations in the court verdict

































