തിരുവനന്തപുരം: ( www.truevisionnews.com ) സ്കൂൾ കലോത്സവത്തിനിടെ കലോത്സവ വേദിയിൽ വച്ച് വിദ്യാർഥികൾ തമ്മിൽ സംഘർഷം. ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങൽ സി എസ് ഐ സ്കൂളിൽ വെച്ചാണ് സംഭവം നടന്നത്.
പരിചമുട്ട് മത്സരഫലം സംബന്ധിച്ചുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നന്ദിയോട് എസ്കെവിഎച്ച്എസിഎസിലെ വിദ്യാർഥിയായ ദേവദത്തിനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
മത്സരഫലവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മറ്റൊരു സ്കൂളിലെ കുട്ടികൾ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചു പേർക്ക് എതിരെ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു
Students fight at the festival venue, one seriously injured
































