'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ; ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ;  ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്
Dec 4, 2025 04:10 PM | By Kezia Baby

ചെന്നൈ:(https://moviemax.in/)തമിഴ് റാപ്പർ അസൽ കൊളാറിനൊപ്പം നടി പ്രിയ പി വാരിയർ ഒന്നിച്ച മ്യൂസിക് വീഡിയോ സമൂഹ മാധ്യമങ്ങയിൽ വൈറലായി കഴിഞ്ഞു . 'കമ്മിറ്റ്' എന്ന പാട്ടാണ് ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത്. രണ്ട് മില്യൺ വ്യൂസാണ് ഇതിനോടകം വീഡിയോ നേടിയത്.

അസൽ കൊളാർ തന്നെ വരികൾ എഴുതി ആലപിച്ച ഗാനം റെട്രോ ശൈലിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരേ ഫ്ലാറ്റിൽ ഇരുനിലകളിലായി താമസിക്കുന്ന രണ്ട് പേർ തമ്മിൽ പ്രണയത്തിലാകുന്നതാണ് പ്രമേയം. തിങ്ക് മ്യൂസിക്ക് ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഫോക്‌സ് ആണ് സംഗീതം നിർമിച്ചിരിക്കുന്നത്.

രുപേന്ദ്രർ വെങ്കിടേഷ് ആണ് 'കമ്മിറ്റ്' മിക്സും മാസ്റ്ററും ചെയ്തിരിക്കുന്നത്. അർബൻ തോഴ വോക്കൽസ് റെക്കോർഡിങ്ങും. സഞ്ജയ് മാണിക്കം, കമലാജ രാജഗോപാൽ, ആരതി, എം.എൻ. അശ്വിൻ, ശ്രീരാധ ഭരത്, സുഗന്ധ് ശേഖർ എന്നിവരാണ് അസൽ കൊളാറിന് ഒപ്പം പിന്നണി പാടിയിരിക്കുന്നത്.

ഈ മ്യൂസിക് വീഡിയോയിലൂടെ വീണ്ടും തമിഴിൽ തരംഗമാകുകയാണ് പ്രിയ പി വാര്യർ. നേരത്തെ, 'ഗുഡ് ബാഡ് അഗ്ലി' എന്ന അജിത് ചിത്രത്തിലെ "തൊട്ട് തൊട്ട് പേസും സുൽത്താന" എന്ന ഗാനരംഗത്തിലെ പ്രിയയുടെ പ്രകടനം കയ്യടി നേടിയിരുന്നു. 'എതിരും പുതിരും' എന്ന ചിത്രത്തിലെ പാട്ടാണിത്. സിമ്രാന്റെ ഐക്കോണിക് ചുവടുകൾ പ്രിയ മനോഹരമാക്കി എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാറ്‌ ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെയാണ് പ്രിയ വാരിയർ പ്രശസ്തയാകുന്നത്. ‘ത്രീ മങ്കീസ്’ എന്ന ഹിന്ദി ചിത്രത്തിലും നടി അഭിനയിച്ചു.


Actress Priya P. Varrier goes viral, song 'Commit' gets two million views

Next TV

Related Stories
ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

Nov 22, 2025 11:05 PM

ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

ബെൻസ്, തമിഴ് ചിത്രം, ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ...

Read More >>
Top Stories










News Roundup