( moviemax.in)'ആൻ മരിയ കലിപ്പിലാണ്' എന്ന ചിത്രത്തിലെ ആൻ മരിയയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സാറാ അർജുൻ. നടൻ രാജ് അർജുന്റെ മകൾ കൂടെയായ സാറയുടെ അടുത്ത ചിത്രം ബോളിവുഡ് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രൺവീർ സിങ് നായകനാകുന്ന 'ധുരന്ധർ' ആണ്. ചിത്രത്തിൽ നായികയായെത്തുന്നത് സാറയാണ്.
ഇപ്പോഴിതാ താരത്തിന്റെ പേരിൽ വ്യാജൻ ഇറങ്ങിയിരിക്കുകയാണെന്ന മുന്നറിയിപ്പ് നൽക്കുകയാണ് പിതാവ് രാജ് അർജുൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച കുറിപ്പിലാണ് രാജ് അർജുൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യാജ നമ്പറുപയോഗിച്ച് ആൾമാറാട്ടം നടത്തി ഒരാൾ സാറയാണെന്ന വ്യാജേന ആളുകളെ ബന്ധപ്പെടുകയാണെന്നാണ് രാജ് അർജുൻ അറിയിക്കുന്നത്. താരത്തിന്റെ ചിത്രം പ്രൊഫൈൽ പിക്ചറായി നൽകിയ നമ്പറടക്കം വെളിപ്പെടുത്തിയാണ് അദ്ദേഹത്തിൻ്റെ പോസ്റ്റ്. ഇത് താരമല്ലെന്നും അത്തരം മേസേജുകൾ ലഭിക്കുകയാണെങ്കിൽ ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു. പിതാവിന്റെ സ്റ്റോറി താരം റീ ഷെയർ ചെയ്തിട്ടുണ്ട്.
തമിഴ് ചിത്രമായ 'ദൈവതിരുമകളി' ലൂടേയാണ് സാറ സിനിമ രംഗത്തെത്തിയത്. മണിരത്നം ചിത്രം 'പൊന്നിയിൻ സെൽവൻ' രണ്ടുഭാഗങ്ങളിൽ ഐശ്വര്യ റായ്യുടെ ചെറുപ്പകാലം അവതരിപ്പിച്ചത് സാറാ അർജുൻ ആയിരുന്നു. ആദിത്യ ധർ സംവിധാനംചെയ്‌ത 'ധുരന്ധറി'ൽ രൺവീർ സിങ്ങിനും സാറാ അർജുനും പുറമേ, സഞ്ജയ് ദത്ത്, ആർ. മാധവൻ, അക്ഷയ് ഖന്ന, അർജുൻ രാംപാൽ എന്നിവരും പ്രധാനവേഷത്തിലുണ്ട്.
Sara Arjun, Raj Arjun with warning, impersonating using fake number,





























_(17).jpeg)

.jpeg)
