പത്തനംതിട്ട:( www.truevisionnews.com ) തൃക്കാർത്തികയിൽ ശബരിമല സന്നിധാനത്ത് വിളക്കുകൾ തെളിയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ ആദ്യ കാർത്തിക ദീപം തെളിയിച്ചതോടെ ഈ വർഷത്തെ തൃക്കാർത്തിക വിളക്കിന് ആരംഭമായി. മാളികപ്പുറം, നടപ്പന്തൽ, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലും മൺചിരാതുകളിൽ ദീപങ്ങളും പുഷ്പങ്ങളും വച്ച് അലങ്കരിച്ചിട്ടുണ്ട് .
സന്നിധാനത്തെ സേന വിഭാഗങ്ങളുടെയും ജീവനക്കാരുടെയും നേതൃത്വത്തിലാണ് ദീപങ്ങൾ തെളിയിച്ചത്. അതേസമയം വിശേഷ ദിവസമായിട്ടും ഇന്ന് സന്നിധാനത്ത് എത്തിയ ആക്കരുടെ എണ്ണത്തിൽ കുറവാണ്. 6 മണി വരെ 60000ത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിയത്.
Army units and personnel light the Trikkarthika lamp at Sabarimala
































