( moviemax.in) അടുത്തിടെയായിരുന്നു ധന്യ രാജേഷ് വിവാഹിതയായത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ചിത്രങ്ങള്‍ വൈറലായതോടെയായിരുന്നു വിവാഹ വാര്‍ത്ത പുറത്തുവന്നത്. ഫോട്ടോ ഷൂട്ടാണോയെന്നായിരുന്നു തുടക്കത്തിലെ സംശയങ്ങള്‍. വിവാഹ ശേഷം തങ്ങള്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് പറഞ്ഞും അവര്‍ എത്തിയിരുന്നു. ഹെലന്‍ ഓഫ് സ്പാര്‍ട്ട ചാനലിലൂടെയായിരുന്നു ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.
കല്യാണം കഴിക്കാമെന്ന് പറഞ്ഞ് ഇയാള്‍ എന്നെ പറ്റിച്ചിട്ടുണ്ട്, മെസേജിലൂടെ മോശം അയച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് കുറേപേര്‍ എനിക്ക് മെസേജ് അയച്ചിരുന്നു. കല്യാണ ഫോട്ടോയുടെ താഴെയും ഇത്തരത്തിലുള്ള കമന്റുകളുണ്ടായിരുന്നു. എങ്ങനെ തോന്നി എന്നെ ചതിക്കാന്‍ എന്ന് ചോദിച്ചവര്‍ വരെയുണ്ടായിരുന്നു.
എന്റെ ചെക്കനെ എനിക്ക് വിട്ട് തരണം, ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗമില്ല എന്ന് പറഞ്ഞ ആളോട് അവര്‍ക്ക് നല്‍കിയ ഫോണ്‍ നമ്പര്‍ തന്നിരുന്നു. എല്ലാവര്‍ക്കും ഒരേ നമ്പറായിരുന്നു കൊടുത്തത്. എന്റെ പേഴ്‌സണല്‍ അക്കൗണ്ടിലൂടെയായി അവരോട് ഞാന്‍ കാര്യങ്ങള്‍ തിരക്കിയിരുന്നു.
ഒരുവര്‍ഷം മുന്‍പ് ഫേക്ക് അക്കൗണ്ട് എന്ന് പറഞ്ഞ് അവന്‍ എനിക്ക് കാണിച്ച് തന്ന അക്കൗണ്ടില്‍ നിന്നാണ് ഇവര്‍ക്ക് മെസേജുകള്‍ പോയിട്ടുള്ളത്. അങ്ങനെയാണ് ഞാന്‍ സൈബര്‍ സെല്ലിലേക്ക് പരാതി കൊടുക്കുന്നത്. ഫേക്ക് പ്രൊഫൈലും, പെണ്‍കുട്ടികള്‍ക്ക് അയച്ച മെസേജുമെല്ലാം മെയിലിനൊപ്പം ചേര്‍ത്തിരുന്നു. അവര്‍ കൃത്യമായി അപ്‌ഡേറ്റ് തരുന്നുണ്ടായിരുന്നു.
തിങ്കളാഴ്ച ഇത് ചെയ്ത ആളെ സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുന്നുണ്ടെന്നും നിങ്ങളും വരണമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് ആഷിക് എന്ന ആളെ കാണുന്നത്. ഇങ്ങനെ ചെയ്തതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. പെണ്‍കുട്ടികളെ വിളിച്ച് സംസാരിക്കുകയും, മെസേജുകളുമൊക്കെ അയയ്ക്കുകയുമൊക്കെ ചെയ്ത് അങ്ങനെ പോവാമെന്നായിരുന്നു കരുതിയത്. ഇങ്ങനെ കേസ് വരുമെന്നോ, അവനെ പിടികൂടുമെന്നോ എന്നൊന്നും കരുതിയിരുന്നില്ല.
ഞങ്ങളുടെ കല്യാണ ഫോട്ടോ ഇട്ടതിന് ശേഷം കാര്യങ്ങള്‍ തിരക്കിയവരോട് അത് ഫോട്ടോഷോപ്പാണെന്നായിരുന്നു അവന്‍ പറഞ്ഞത്. എന്നെ കണ്ട് പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ വീഡിയോ കണ്ടിട്ടുണ്ടെന്നായിരുന്നു മറുപടി. ആര്‍മിയില്‍ ആണെന്നായിരുന്നു അവന്‍ എല്ലാവരോടും പറഞ്ഞത്. അവിടെ വീഡിയോ കോള്‍ പറ്റില്ലെന്നും പറഞ്ഞിരുന്നു.
സോഷ്യല്‍മീഡിയയിലൂടെയാണ് എന്റെ ഭര്‍ത്താവിനെക്കുറിച്ച് മോശം പറഞ്ഞത്. എനിക്ക് ഇങ്ങനെയൊക്കെ മോശം മെസേജ് വന്നതില്‍ ആള്‍ക്ക് ഒരുപാട് സങ്കടമായിരുന്നു. എന്റെ ഭര്‍ത്താവ് അനുഭവിച്ച ബുദ്ധിമുട്ട് എന്താണെന്ന് ഞാന്‍ നേരിട്ട് അറിഞ്ഞതാണ്. നീ ചെയ്ത തെറ്റ് എന്റെ അക്കൗണ്ടില്‍ വന്ന് ഏറ്റ് പറയണമെന്നായിരുന്നു അവനോട് ഞാന്‍ പറഞ്ഞത്. അവന്‍ അത് സമ്മതിച്ചതോടെയാണ് കേസുമായി മുന്നോട്ട് പോവുന്നില്ലെന്ന് തീരുമാനിച്ചത്.
അങ്ങനെയാണ് അവന്‍ കാര്യങ്ങളെല്ലാം ഏറ്റുപറയുന്നത്. ഒരു ഭാര്യയെന്ന നിലയില്‍ അവന്‍ ചെയ്ത കാര്യം എനിക്കൊരിക്കലും അംഗീകരിക്കാനാവുന്നതല്ല. എന്തിന് നീ ഇത് ചെയ്തു എന്ന് ചോദിച്ചപ്പോള്‍, എനിക്ക് രണ്ട് റിലേഷന്‍ഷിപ്പുണ്ടായിരുന്നു, കാണാന്‍ കൊള്ളില്ലെന്ന് പറഞ്ഞാണ് അവരൊക്കെ എന്നെ ഒഴിവാക്കിയത്. സ്വന്തം രൂപത്തിന്റെ കാര്യത്തില്‍ അവന്‍ ഭയങ്കര ഇന്‍സെക്യൂര്‍ഡാണ്.
അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പറഞ്ഞത്. ഇതുമൊരു ക്രൈമാണ്. സിംഗിള്‍ മദേഴ്‌സ്, 17 കാരികളായ പെണ്‍കുട്ടികള്‍ ഇവരെയൊക്കെ തിരഞ്ഞുപിടിച്ചാണ് അവന്‍ മെസേജ് അയച്ചിരുന്നത്. മറുവശത്തുള്ളവരുടെ സാഹചര്യം മുതലെടുക്കുകയായിരുന്നു അവന്‍. ഇനി ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ ആര്‍ക്കും തോന്നരുത്. കഴിഞ്ഞ രണ്ടാഴ്ചയായി ഞങ്ങള്‍ നേരിട്ട പ്രശ്‌നത്തിന് പരിഹാരമായതില്‍ സമാധാനമുണ്ടെന്നും പറഞ്ഞായിരുന്നു അവര്‍ സംസാരം അവസാനിപ്പിച്ചത്.
Dhanya Rajesh got married, what happened after Helen of Sparta's wedding

























_(17).jpeg)

.jpeg)
