(https://moviemax.in/)ഈ വർഷം അവസാനിക്കാനിരിക്കെ രാജ്യത്തെ ജനപ്രിയ താരങ്ങളുടേയും സംവിധായകരുടേയും പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഇൻ്റർനെറ്റ് മൂവി ഡാറ്റാബേസ് (ഐഎംഡിബി). പട്ടികയിൽ പ്രധാനസ്ഥാനങ്ങളിൽ മലയാളി താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ജനപ്രിയ സംവിധായകരിൽ മോഹൻലാലിന്റെ 'എൽ2: എമ്പുരാൻ' സംവിധാനം ചെയ്ത പൃഥ്വിരാജ് അഞ്ചാം സ്ഥാനത്തുണ്ട്. 'ലോകഃ ചാപ്റ്റർ വൺ- ചന്ദ്ര' സംവിധായകൻ ഡൊമിനിക് അരുൺ എട്ടാമതാണ്. 'ലോക'യിലെ നായിക കല്യാണി പ്രിയദർശൻ ജനപ്രിയതാരങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്തുമുണ്ട്.
ബോളിവുഡിലേയും മറ്റ് ഭാഷകളിലേയും മുതിർന്ന താരങ്ങളെ മറികടന്ന് 'സയ്യാര' സിനിമയിലൂടെ ജനശ്രദ്ധ നേടിയ അഹാൻ പാണ്ഡേയും അനീത് പദ്ദയുമാണ് ജനപ്രിയ താരങ്ങളുടെ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
ആമിർ ഖാൻ ആണ് പട്ടികയിൽ മൂന്നാംസ്ഥാനത്ത്. ലക്ഷ്യ അഞ്ചാം സ്ഥാനത്തും രശ്‌മിക മന്ദാന ആറാം സ്ഥാനത്തുമുണ്ട്. ത്രിപ്തി ദിമ്രി, രുക്മിണി വസന്ത് എന്നിവർ എട്ടും ഒമ്പതും സ്ഥാനങ്ങളിലുമുണ്ട്. 'കാന്താര: എ ലെജൻഡ്- ചാപ്റ്റർ വണ്ണി'ലെ നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിയാണ് പത്താംസ്ഥാനത്ത്.
'സയ്യാര'യുടെ സംവിധായകൻ മോഹിത് സൂരിയാണ് സംവിധായകരുടെ പട്ടികയിൽ ഒന്നാമത്. പട്ടികയിൽ ഉൾപ്പെട്ട മൂന്ന് തെന്നിന്ത്യൻ സിനിമകൾ രണ്ടെണ്ണവും മലയാള ചിത്രങ്ങളാണ്. 'കൂലി'യുടെ സംവിധായകൻ ലോകേഷ് കനകരാജ് മൂന്നാമതുണ്ട്.
'ദ ബാഡ്‌സ് ഓഫ് ബോളിവുഡ്' സംവിധായകനും ഷാരൂഖ് ഖാന്റെ മകനുമായ ആര്യൻ ഖാൻ ആണ് രണ്ടാമത്. അനുരാഗ് കശ്യപ് (നിശാഞ്ചി), ആർ.കെ. പ്രസന്ന (സിത്താരേ സമീൻപർ), അനുരാഗ് ബസു (മെട്രോ ഇൻ ഡിനോ, ലക്ഷ്മൺ ഉത്തേക്കർ (ഛാവ), നീരജ് ഗെയ്‌വാൻ (ഹോംബൗണ്ട്) എന്നിവരാണ് പട്ടികയിലുൾപ്പെട്ട മറ്റുള്ളവർ.
IMDB list, Prithviraj, Kalyani Priyadarshan, Dominic Arun

































