'രാഹുലിന് ഇന്ന് പട്ടിണി കിടക്കേണ്ടിവരില്ല'; പൊതിച്ചോറുമായി കാസർകോട് കോടതി പരിസരത്ത് ഡിവൈഎഫ്ഐ

'രാഹുലിന് ഇന്ന് പട്ടിണി കിടക്കേണ്ടിവരില്ല'; പൊതിച്ചോറുമായി കാസർകോട് കോടതി പരിസരത്ത് ഡിവൈഎഫ്ഐ
Dec 4, 2025 07:33 PM | By Athira V

കാസര്‍ഗോഡ്: ( www.truevisionnews.com ) രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കാസര്‍ഗോഡ് എത്തി കീഴടങ്ങുമെന്ന് സൂചന ലഭിച്ചതോടെ പൊതിച്ചോറുമായി കോടതിയിലെത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.

രാഹുലിന് ഇന്ന് പട്ടിണി കിടക്കേണ്ടിവരില്ലെന്നും ഡിവൈഎഫ്ഐ പൊതിച്ചോറ് കൊടുക്കുമെന്നുമാണ് കോടതി പരിസരത്ത് ഒത്തുകൂടിയ പ്രവർത്തകർ പറഞ്ഞത്. ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് അനാശാസ്യമാണെന്ന് പറഞ്ഞ രാഹുലിനെതിരായ പ്രതിഷേധമാണിതെന്നും പ്രവർത്തകർ പറഞ്ഞു.

'കേരളത്തില്‍ 77 ഓളം ആശുപത്രികളില്‍ ദിവസം 47,000 പൊതിച്ചോറ് ഡിവൈഎഫ് ഐ വിതരണം ചെയ്യുന്നത്. ആ പൊതിച്ചോറിനെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അനാശാസ്യ പ്രവര്‍ത്തനം എന്ന് പറഞ്ഞത്.

ഇന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പട്ടിണി കിടക്കേണ്ടിവരില്ല. ഡിവൈഎഫ്ഐ രാഹുലിന് പൊതിച്ചോറ് കൊടുക്കുമെന്ന് പ്രഖ്യാപിക്കുകയാണ്', ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു

രാഹുല്‍ കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് വലിയ പൊലീസ് സന്നാഹമാണുളളത്. കോടതി സമയം അവസാനിച്ചിട്ടും ജഡ്ജി അടക്കമുളള ഉന്നത ഉദ്യോഗസ്ഥര്‍ കോടതിയില്‍ തുടരുകയാണ്.

DYFI in Kasaragod court premises with a lot of loot

Next TV

Related Stories
സന്നിധാനം ദീപപ്രഭയിൽ; ശബരിമലയിൽ തൃക്കാർത്തിക ദീപം തെളിയിച്ച് സേന വിഭാഗങ്ങളും ജീവനക്കാരും

Dec 4, 2025 08:14 PM

സന്നിധാനം ദീപപ്രഭയിൽ; ശബരിമലയിൽ തൃക്കാർത്തിക ദീപം തെളിയിച്ച് സേന വിഭാഗങ്ങളും ജീവനക്കാരും

ശബരിമലയിൽ തൃക്കാർത്തിക ദീപം തെളിയിച്ച് സേന വിഭാഗങ്ങളും...

Read More >>
രാഹുലിനെതിരെ മൊഴി നൽകും; ക്രൈംബ്രാഞ്ചിന് മറുപടി നൽകി 23 കാരി

Dec 4, 2025 08:12 PM

രാഹുലിനെതിരെ മൊഴി നൽകും; ക്രൈംബ്രാഞ്ചിന് മറുപടി നൽകി 23 കാരി

രാഹുലിനെതിരെ മൊഴി നൽകും, ക്രൈംബ്രാഞ്ചിന് മറുപടി നൽകി 23...

Read More >>
രാഹുൽ കസ്റ്റ‍ഡിയിൽ? ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കുമെന്ന് അഭ്യൂഹം, വൻ പൊലീസ് സന്നാഹം

Dec 4, 2025 07:16 PM

രാഹുൽ കസ്റ്റ‍ഡിയിൽ? ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കുമെന്ന് അഭ്യൂഹം, വൻ പൊലീസ് സന്നാഹം

രാഹുൽ കസ്റ്റ‍ഡിയിൽ, ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കുമെന്ന്...

Read More >>
കടയ്ക്ക് ലൈസൻസ് അനുവദിക്കാൻ കൈക്കൂലി; ഉദ്യോഗസ്ഥനും സഹായിയും വിജിലൻസ് പിടിയിൽ

Dec 4, 2025 06:23 PM

കടയ്ക്ക് ലൈസൻസ് അനുവദിക്കാൻ കൈക്കൂലി; ഉദ്യോഗസ്ഥനും സഹായിയും വിജിലൻസ് പിടിയിൽ

ആക്രിക്കടയ്ക്ക് ലൈസൻസ് അനുവദിക്കാൻ കൈക്കൂലി, ക്ലീൻ സിറ്റി മാനേജരും സഹായിയും വിജിലൻസ്...

Read More >>
Top Stories

News Roundup

News from Regional Network