തിരുവനന്തപുരം: ( www.truevisionnews.com ) രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കെപിസിസിക്കു ബലാത്സംഗ പരാതി നല്‍കിയ ബെംഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരിയും ക്രൈംബ്രാഞ്ചിനു മൊഴി നല്‍കും.
പരാതി നല്‍കിയ ഇ മെയില്‍ വിലാസത്തിലേക്ക് മൊഴിയെടുക്കാനുള്ള സമയം ചോദിച്ച് പൊലീസ് മറുപടി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മൊഴി നല്‍കാന്‍ യുവതി സന്നദ്ധത അറിയിച്ചത്. രാഹുലിനെതിരെ രേഖാമൂലം പൊലീസിനു പരാതി നല്‍കുകയും ചെയ്യും.
കെപിസിസി പ്രസിഡന്റിന് ലഭിച്ച പരാതി ഡിജിപിക്കു കൈമാറിയതിനു പിന്നാലെയാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പരാതിയില്‍ യുവതി പേര് വെളിപ്പെടുത്തിയിരുന്നില്ല.
എന്നാല്‍ മുന്‍പ് ക്രൈംബ്രാഞ്ച് ബന്ധപ്പെട്ടിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. അവധിക്കു നാട്ടില്‍ എത്തിയപ്പോള്‍ വിവാഹവാഗ്ദാനം നല്‍കി ഹോംസ്‌റ്റേയില്‍ എത്തിച്ചു ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ബലാത്സംഗം ചെയ്ത ശേഷം വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ അറിയിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
23-year-old woman responds to Crime Branch, will give statement against Rahul
































