തിരുവനന്തപുരം : ( www.truevisionnews.com ) ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ കോടതി ഉത്തരവിന്റെ പകർപ്പ് പുറത്ത്. പ്രതിയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത് എം.എല്‍.എ ആയത് കൊണ്ട്.
പദവി ഉപയോഗിച്ച് പ്രതി കേസില്‍ സ്വാധീനം ചെലുത്തുകയും സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് കോടതിയുടെ ഉത്തരവിന്റെ പകർപ്പിൽ പറയുന്നു.
മുൻകാല കേസുകളുടെ ചരിത്രമടക്കം പരാമർശിച്ചുകൊണ്ടായിരുന്നു തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. പ്രതിയ്ക്ക് ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ ഈ ഘട്ടത്തിൽ കാണാൻ കഴിയില്ലെന്നും നിലവിൽ കേസാണ് പ്രാധാന്യം.
കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പങ്ക് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുന്നുവെന്നും അതുകൊണ്ടു തന്നെ മുൻകൂർ ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.
അതേസമയം, രാഹുലിനെതിരെ പ്രോസിക്യൂഷന്‍ പരാമർശിച്ച രണ്ടാമത്തെ കേസ് കോടതി പരിഗണിച്ചില്ല. പ്രതി സ്ഥിരം കുറ്റവാളിയെന്ന് രണ്ടാം എഫ് .ഐ.ആര്‍ മാത്രം പരിഗണിച്ച് മാത്രം പറയാന്‍ കഴിയില്ലെന്ന് കോടതിയുടെ ഉത്തരവിന്റെ പകർപ്പിൽ പറയുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലെ കാസർഗോഡ് ഹൊസ്ദുർഗ് കോടതിയിൽ എത്തിക്കുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ ഏർപ്പെടുത്തിയിരിക്കുകയാണ്.
ഡിവൈഎസ്പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹം ഒരുക്കിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ഇവിടെ ഹാജരാക്കിയേക്കുമെന്നാണ് സൂചന.
Rahul Mangkootathil, anticipatory bail rejected, copy of court order

































