(https://moviemax.in/)യുവതാരങ്ങളെ അണിനിരത്തി കമൽ സംവിധാനം ചെയ്‌ത ക്യാംപസ് ചിത്രമായിരുന്നു 'ഗോൾ' റിലീസായി വർങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നൽകുന്ന സ്നേഹത്തെക്കുറിച്ചും ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുയാണ് സിനിമയിലെ നായിക അക്ഷ പാർദസാനി.
ചിത്രത്തിലെ ഗാനമായ 'എന്താണിന്നെന്നോട് 'എന്നു തുടങ്ങുന്ന ഗാനത്തോടൊപ്പം ചുവുടവെച്ചുകൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് അക്ഷ തന്റെ കുറിപ്പ് പങ്കുവെച്ചത്. 18 വർഷങ്ങൾക്ക് ശേഷവും ഈ ഗാനം ട്രെൻഡിങ്ങായി നിലനിർത്തുന്ന മലയാളികളോടും കേരളത്തിലെ പ്രേക്ഷകരോടും താരം നന്ദി പറഞ്ഞു.
ഗോൾ എന്ന സിനിമ ഇന്ന് ചെയ്‌തിരുന്നെങ്കിൽ.. ഈ സിനിമയ്ക്കും ഈ പാട്ടിനും ലഭിച്ച, ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ഇത്ര വർഷങ്ങൾക്കു ശേഷവും ഈ ഗാനം ഇപ്പോഴും ട്രെൻഡിങ്ങാണ്. നിങ്ങളുടെ കലയെ എങ്ങനെ സജീവമായി നിലനിർത്താമെന്നും അത് നിങ്ങളുടെ ഹൃദയത്തോട് കഴിയുന്നത്ര അടുപ്പിച്ചു നിർത്താമെന്നും നിങ്ങൾക്കെല്ലാവർക്കും അറിയാം.
ഈ സിനിമ എനിക്ക് വേണ്ടി ചെയ്‌ത എല്ലാ കാര്യങ്ങൾക്കും അതുവഴി എനിക്ക് ലഭിച്ച എല്ലാ അവസരങ്ങൾക്കും ഞാൻ എന്നും കടപ്പെട്ടിരിക്കും. കേരളത്തിലെ എന്റെ പ്രിയപ്പെട്ടവരെ ഇത് നിങ്ങൾക്കുവേണ്ടിയാണ് അക്ഷ പാർദസാനി തന്റെ സോഷ്യൽ മീഡിയയിൽ പേജിൽ കുറിച്ചു
Malayalam movie Goal, heroine Akshay Pardesani

































