അമ്പട കള്ളാ....! നെയ്യാറ്റിൻകരയിൽ വൻമോഷണം; വീട് കുത്തിത്തുറന്ന് സ്വർണവും പണവുമടക്കം 50 ലക്ഷത്തിലധികം രൂപയുടെ വസ്തുവകകൾ മോഷണം പോയി

അമ്പട കള്ളാ....! നെയ്യാറ്റിൻകരയിൽ വൻമോഷണം; വീട് കുത്തിത്തുറന്ന് സ്വർണവും പണവുമടക്കം 50 ലക്ഷത്തിലധികം രൂപയുടെ വസ്തുവകകൾ മോഷണം പോയി
Dec 4, 2025 10:08 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) നെയ്യാറ്റിൻകരയിൽ വീടുകൾ കുത്തിത്തുറന്ന് വ്യാപക മോഷണം. വിപിൻ കുമാർ, അനിൽ എന്നിവരുടെ വീടുകളിൽ ഒരേ ​ദിവസമാണ് മോഷണം നടന്നത്.

സ്വർണവും പണവുമടക്കം അമ്പത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന വസ്തുവകകൾ മോഷണം പോയി. മോഷ്ടാക്കളെ എത്രയും വേഗം പിടികൂടാനുള്ള നീക്കത്തിലാണ് പാറശ്ശാല പൊലീസ്.

ഒറ്റ രാത്രി, രണ്ട് മോഷണങ്ങൾ. നഷ്ടപ്പെട്ടത് ലക്ഷങ്ങളുടെ വസ്തുക്കൾ. ഇന്നലെ രാത്രി 10.30നും പുലർച്ചെ 5 മണിയ്ക്കും ഇടയിൽ മോഷണങ്ങൾ നടന്നെന്നാണ് പൊലീസ് നി​ഗമനം.

കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അനിലിന്റെ വീട്ടിൽ നിന്ന് മാല, മോതിരം, കമ്മലുകള്‍, വള ഉള്‍പ്പെടെ 13 പവനിലധികം സ്വർണം, അലമാരയില്‍ സൂക്ഷിച്ചിരുന്ന 2,84,000 രൂപ, 50,000 രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകൾ, രണ്ട് വാച്ച് എന്നിവയാണ് നഷ്ടപ്പെട്ടത്.

അനിലിന്റെ ഉടമസ്ഥതയിലുള്ള എഎസ് ഫിനാൻസ് സ്ഥാപനത്തിന്‍റെ താക്കോലുകളും മോഷ്ടാക്കള്‍ കവര്‍ന്ന കൂട്ടത്തിലുണ്ട്. അതേ സമയം വിപിൻ കുമാറിന്റെ വീട്ടിൽ നിന്നും 23 പവനും 7,80,000 രൂപയുമാണ് കവർന്നത്.

ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ച് സംഭവ സ്ഥലത്തെത്തിയ രണ്ടുപേരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ച് പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് വിരലടയാള വിദഗ്ധര്‍, ഡോഗ് സ്കോഡ് ഉൾപ്പടെയുള്ള സംഘം പരിശോധന നടത്തി അന്വേഷണം ഊർജിതമാക്കി.

Massive theft in Neyyattinkara, property worth over Rs. 50 lakh stolen

Next TV

Related Stories
കലോത്സവവേദിയിൽ തമ്മിൽതല്ലി വിദ്യാർഥികൾ; ഒരാൾക്ക് ഗുരുതര പരിക്ക്, കേസെടുത്ത് പൊലീസ്

Dec 4, 2025 10:45 PM

കലോത്സവവേദിയിൽ തമ്മിൽതല്ലി വിദ്യാർഥികൾ; ഒരാൾക്ക് ഗുരുതര പരിക്ക്, കേസെടുത്ത് പൊലീസ്

കലോത്സവവേദിയിൽ തമ്മിൽതല്ലി വിദ്യാർഥികൾ, ഒരാൾക്ക് ഗുരുതര...

Read More >>
രാഹുല്‍ ഒളിവില്‍ തന്നെ...! അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പൊലീസ് സംഘം കോടതി പരിസരത്ത് നിന്ന് മടങ്ങി

Dec 4, 2025 09:20 PM

രാഹുല്‍ ഒളിവില്‍ തന്നെ...! അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പൊലീസ് സംഘം കോടതി പരിസരത്ത് നിന്ന് മടങ്ങി

രാഹുല്‍ ഒളിവില്‍ തന്നെ, പൊലീസ് സംഘം കോടതി പരിസരത്ത് നിന്ന് മടങ്ങി...

Read More >>
സന്നിധാനം ദീപപ്രഭയിൽ; ശബരിമലയിൽ തൃക്കാർത്തിക ദീപം തെളിയിച്ച് സേന വിഭാഗങ്ങളും ജീവനക്കാരും

Dec 4, 2025 08:14 PM

സന്നിധാനം ദീപപ്രഭയിൽ; ശബരിമലയിൽ തൃക്കാർത്തിക ദീപം തെളിയിച്ച് സേന വിഭാഗങ്ങളും ജീവനക്കാരും

ശബരിമലയിൽ തൃക്കാർത്തിക ദീപം തെളിയിച്ച് സേന വിഭാഗങ്ങളും...

Read More >>
രാഹുലിനെതിരെ മൊഴി നൽകും; ക്രൈംബ്രാഞ്ചിന് മറുപടി നൽകി 23 കാരി

Dec 4, 2025 08:12 PM

രാഹുലിനെതിരെ മൊഴി നൽകും; ക്രൈംബ്രാഞ്ചിന് മറുപടി നൽകി 23 കാരി

രാഹുലിനെതിരെ മൊഴി നൽകും, ക്രൈംബ്രാഞ്ചിന് മറുപടി നൽകി 23...

Read More >>
Top Stories

News Roundup