( moviemax.in) ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിച്ചപ്പോൾ മത്സരാർഥികളെക്കാൾ പ്രശസ്തി നേടിയത് അനുമോളുടെ പ്ലാച്ചിയെന്ന പാവയായിരുന്നു. പ്ലാച്ചിയും ഈ സീസണിലെ ഒരു മത്സരാർത്ഥിക്ക് സമമായിരുന്നു. അത്രത്തോളം കണ്ടന്റുകൾ പ്ലാച്ചി കൊടുത്തിട്ടുണ്ട്. അനുവിന് ഏറെ പ്രിയപ്പെട്ട പാവയാണ് പ്ലാച്ചി. ഹൗസിൽ ഒറ്റപ്പെടുമ്പോൾ ആശ്വാസം പ്ലാച്ചി മാത്രമായിരുന്നുവെന്നാണ് അനു പറഞ്ഞത്.
എന്നാൽ സഹമത്സാർത്ഥികൾ പ്ലാച്ചിയെ മാൻഡ്രക്ക് പാവയെന്നാണ് വിശേഷിപ്പിച്ചത്. പ്ലാച്ചിയെ എടുക്കുന്നവർ പെട്ടന്ന് തന്നെ എലിമിനേറ്റാകുമായിരുന്നുവെന്നാണ് സഹമത്സരാർത്ഥികൾ പറഞ്ഞിരുന്നത്. പ്ലാച്ചിയിൽ കൂടോത്രം ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം പ്രേക്ഷകരുമുണ്ട്.
പെരിങ്ങോട്ടുകര ദേവസ്ഥാനം വിഷ്ണുമായ ക്ഷേത്രത്തിൽ അനുമോൾ പ്രാർത്ഥിക്കുന്നതിന്റെ വീഡിയോ വൈറലായശേഷമാണ് പ്ലാച്ചിയിൽ കൂടോത്രമുണ്ടെന്ന വാർത്ത കൂടുതലായും പ്രചരിച്ച് തുടങ്ങിയത്. ചാത്തന്മാരിൽ ഉൾപ്പെടുന്ന ദൈവമാണത്രെ വിഷ്ണുമായ. ഇപ്പോഴിതാ പ്ലാച്ചിയുമായി ദുബായിലേക്ക് ട്രിപ്പ് പോയിരിക്കുകയാണ് അനുമോൾ. ഇനി കുറച്ച് ദിവസം അനുമോൾ ദുബായിലുണ്ടാകും.
ഇനി എവിടെ പോയാലും പ്ലാച്ചിയെ ഒപ്പം കൂട്ടാനാണ് തീരുമാനമെന്ന് പുതിയ വ്ലോഗിൽ അനു പറഞ്ഞു. ദുബായ് ട്രിപ്പിന് പെട്ടി പാക്ക് ചെയ്യുന്നത് മുതൽ ദുബായിൽ കാല് തൊടുവരെയുള്ള വിശേഷങ്ങളാണ് അനു വ്ലോഗിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒപ്പം കൂട്ടായി ഉണ്ടായിരുന്നത് സീരിയൽ നടിയും അവതാരകയുമായ ആതിര മാധവാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.
ഒരു ഫാൻമീറ്റ് സംഘടിപ്പിക്കുക എന്ന ലക്ഷ്യം കൂടി ദുബായ് ട്രിപ്പിൽ അനുമോൾക്കുണ്ട്. തന്നെ കുറിച്ച് തെറ്റിദ്ധാരണയുള്ളവരും വെറുക്കുന്നവരും മീറ്റപ്പിൽ പങ്കെടുക്കാൻ വരരുതെന്നും അനുമോൾ പറഞ്ഞു. ബിഗ് ബോസിന് ശേഷമുള്ള എന്റെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പാണ് ഞാൻ പോകാൻ പോകുന്നത്. അതും ദുബായിലേക്ക്. ഞാൻ മൂന്നുപെട്ടി കൊണ്ടുപോകുന്നുണ്ട്. കാരണം തിരിച്ച് വരുമ്പോൾ കിട്ടുന്ന സമ്മാനങ്ങൾ കൊണ്ടുവരണ്ടെ.
ഡ്രസ്സിനൊപ്പം രണ്ട് പർദ്ദയും എടുത്ത് വെച്ചിട്ടുണ്ട്. പിന്നെ ഒരു സർപ്രൈസുണ്ട്. അതുകൂടി ഇവിടെ ഞാൻ പറയുകയാണ്... എന്നെ ഇഷ്ടപ്പെടുന്ന ബിഗ് ബോസ് ഇഷ്ടപ്പെടുന്ന ഒരുപാട് കുടുംബങ്ങൾ ദുബായിലുണ്ട്. അവർ എന്നെ കാണാൻ വേണ്ടി വരും ഞാൻ അവിടെ ചെല്ലുമ്പോൾ. അതിന് വേണ്ടിയാണ് പ്രത്യേകിച്ച് ഈ യാത്ര. ഒരു അഞ്ചാറ് ദിവസം അവിടെ കാണും. ഒരു ഒന്ന് ഒന്നര ട്രിപ്പായിരിക്കും.
എന്നെ കാണാൻ ഇഷ്ടമുള്ളവർ അവിടെ വന്നോളു. എല്ലാവരും എന്നെ കാണാൻ ആഗ്രഹിക്കുന്നുണ്ടാകും. എന്നെ ചീത്ത വിളിക്കാൻ ആഗ്രഹിക്കുന്നവരും കാണും. അവർ എന്നെ കാണാൻ വരേണ്ടതില്ല. എന്നെ ഇഷ്ടമല്ലാത്തവർ ആരും വരരുത് പ്ലീസ്. ദയവ് ചെയ്ത് കല്ലെറിയാൻ വേണ്ടി ആരും വരരുത്. എന്റെ അപേക്ഷയാണ്. എന്നെപോലെ ചിന്തിക്കുന്ന ഒരുപാട് ഫാമിലീസുണ്ട് അവർ എന്നെ കാണാൻ വരിക. ബിഗ് ബോസ് കണ്ടിട്ട് പലർക്കും തെറ്റിദ്ധാരണകളുണ്ട്.
അത് തീർത്ത് കൊടുക്കാൻ എനിക്ക് അറിയില്ല. ഞാൻ എന്റെ പ്ലാച്ചിയേയും കൊണ്ടുപോകുന്നുണ്ട്. പ്ലാച്ചിയെ ഞാൻ ഇനി എല്ലായിടത്തും കൊണ്ടുപോകും. പ്ലാച്ചി ഫെയ്മസായതുകൊണ്ടാണ് കൂടെ കൊണ്ടുപോകുന്നത് എന്നാണ് അനുമോൾ പറഞ്ഞത്. കോഴിക്കോട് നിന്നാണ് ഇത്തവണ അനു ദുബായിലേക്ക് ഫ്ലൈറ്റ് കയറിയത്.
അതിനിടയിൽ തൃശൂരിൽ നിന്നും തന്നെ കാണാനും സമ്മാനം നൽകാനും വന്ന ആരാധികയുടെ വീഡിയോയും അനു വ്ലോഗിൽ ഉൾപ്പെടുത്തിയിരുന്നു. സ്വന്തം കൈ കൊണ്ട് വരച്ച ഫോട്ടോ കൂടി സമ്മാനിച്ചാണ് ആരാധിക മടങ്ങിയത്. സ്റ്റാർ മാജിക്ക് മുതൽ അനുവിന്റെ ആരാധകരായി മാറിയവരാണ് താരത്തിന്റെ ആർമിയിലെ ഭൂരിഭാഗം ആളുകളും. കുടുംബപ്രേക്ഷകരാണ് അനുവിന് ഏറെയും ഉള്ളത്.
Bigg Boss Season 7, Anumol Plachi relationship, Plachiyile Kudotram


































