തൃശൂര്‍: ( www.truevisionnews.com) ഇന്‍സ്റ്റഗ്രാം പേജിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തില്‍ അഡ്മിനെതിരെ കേസെടുത്ത് പൊലീസ്. 'കുടുംബാധിപത്യം എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ അഡ്മിനെതിരെയാണ് തൃശൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ സെപ്തംബറിലായിരുന്നു ഇന്‍സ്റ്റഗ്രാം പേജിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്. തൃശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ ഋഷിചന്ദ്രന്റെ പരാതിയിലാണ് നടപടി. രണ്ട് മാസം മുന്‍പ് നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്തതും അഭിഭാഷകന്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Police register case against CM for abusive remarks































.jpeg)

