കോഴിക്കോട് : ( www.truevisionnews.com) ഇവർ പൂരക്കളിയുടെ രാജാക്കൻമാർ തന്നെ. ഇരുപത്തിഎട്ടാം തവണയും മേമുണ്ട ജില്ല സ്കൂൾ കലോത്സവത്തിൽ ഒന്നാമത്. കൊയിലാണ്ടിയിൽ ഇന്ന് സമാപിച്ച ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പൂരക്കളിയിൽ മേമുണ്ട എ ഗ്രേയിഡോടെ ഒന്നാം നേടി.
ഹയർ സെക്കറി വിഭാഗത്തിലും ഇരുപത്തിഅഞ്ചാം തവണയാണ് മേമുണ്ട ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. പൂരക്കളിയില്‍ മാറി മാറി വരുന്ന കുട്ടികളെ കഴിഞ്ഞ 28വര്‍ഷമായി പരിശീലിപ്പിക്കുന്നത് കാസര്‍ഗോഡ് സ്വദേശി മാണിയാട്ട് നാരായണന്‍ ഗുരുക്കളാണ്.
തനിമ നഷ്ടപ്പെടാതെ പൂരക്കളിയെ എന്നും നെഞ്ചോടു ചേര്‍ത്ത വിദ്യാലയമാണ് മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍. കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളിലെ ക്ഷേത്രങ്ങളിലെ അനുഷ്ഠാന കലയാണ് പൂരക്കളി. 12 പേരടങ്ങുന്ന ഒരു ടീമാണ് പൂരക്കളിയില്‍ പങ്കെടുക്കുന്നത്.
Poorakalli ranks first in Memunda district
































