കൊയിലാണ്ടി: ( www.truevisionnews.com) കോഴിക്കോട് റവന്യൂ ജില്ലയുടെ അഞ്ചുദിവസത്തെ കലോത്സവ വേളയ്ക്ക് ഭംഗിയേകി സമാപനച്ചടങ്ങ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കൊയിലാണ്ടിയിൽ വച്ച് നടത്തി. വൈകുന്നേരം ആറര മണിയോടെയാണ് സമാപന സമ്മേളനത്തിന് തുടക്കം കുറിച്ചത്.
ജിവിഎച്ച്എസ്എസ് കൊയിലാണ്ടി പ്രിൻസിപ്പൽ പ്രദീപ്കുമാർ എൻ.വി സ്വാഗതം നിർവഹിച്ചു. അധ്യാപകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, സമഗ്ര ശിക്ഷ കേരളയുടെ അധിപനുമായ ഡോ. എ.കെ. അബ്ദുൽ ഹക്കീം ചടങ്ങിന് അധ്യക്ഷത വഹിച്ചു.

സൂപ്പർണ്ടന്റ് ഓഫ് പൊലീസ് ബൈജു കെ.ഇ. ഐപിഎസ്, ഗായകനും സംഗീത സംവിധായകനുമായ കൊല്ലം ഷാഫി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. അസീസ് ടി, ബിജേഷ് ഉപ്പാലക്കൽ, അപർണ വി.ആർ എന്നിവരുടെ സാന്നിധ്യം ചടങ്ങിനെ ശോഭിപ്പിച്ചു.
കലോത്സവത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച വിവിധ കമ്മിറ്റികളുടെ ഭാരവാഹികൾക്ക് ചടങ്ങിൽ പ്രത്യേക ആദരം നൽകി. ലൈറ്റ് ആൻഡ് സൗണ്ട്, റിസപ്ഷൻ, രജിസ്ട്രേഷൻ, ഭക്ഷണം, അക്കമഡേഷൻ, ട്രാൻസ്പോർട്ട്, ട്രോഫി, ലോ ആൻഡ് ഓർഡർ, കോ-കൺവീനർ, നീറ്റ് പ്രോട്ടോകോൾ, മീഡിയ, പബ്ലിസിറ്റി, സംസ്കൃതോത്സവം, അറബിക്, സാംസ്കാരികം, ജോയിന്റ് കൺവീനർ തുടങ്ങി നിരവധി വകുപ്പുകളിലെ അംഗങ്ങൾക്ക് സ്മാരകങ്ങൾ സമ്മാനിച്ചു.
അഞ്ച് ദിവസങ്ങളിലായി കല, സംഗീതം, നൃത്തം, സാഹിത്യം എന്നിവയുടെ നിറച്ചായൽ പകരുന്ന മത്സരങ്ങൾക്കു സാക്ഷ്യം വഹിച്ച 64-മത് റവന്യൂ ജില്ല സ്കൂൾ കലോത്സവം ഉജ്ജ്വലമായി സമാപന നിമിഷത്തിൽ എത്തിച്ചേർന്നു.
Kozhikode District Revenue Arts Festival, Closing Ceremony

































.jpeg)