തിരുവനന്തപുരം: (https://truevisionnews.com/) രാഹുല്‍ രാജിവെക്കുന്നതാണ് കോണ്‍ഗ്രസിന് നല്ലത് . തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതെന്ന ആരോപണത്തില്‍ കാര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെതായ നിലപാട് സ്വീകരിക്കുന്നുവെന്നും ജനം അത് മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശരിയായ നിലപാട് ജനം സ്വീകരിക്കും. രാഹുല്‍ രാജിവെക്കുന്നതാണ് കോണ്‍ഗ്രസിന് നല്ലത്. രാജി ആവശ്യപ്പെടാനുള്ള ധാര്‍മികത അവര്‍ കാണിക്കില്ല. അത്ര ധാര്‍മികതയേ അവര്‍ക്കുള്ളൂവെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
വിശ്വാസവഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി പെടുത്തിയെന്നും പരാതിയിൽ.
ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും വകുപ്പുകൾ ചേർത്തു. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ന് രാവിലെ ആറ് മണിക്കാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പൊലീസ് ഉടൻ അപേക്ഷ നൽകും.
RahulGandhi's resignation would be better for Congress, says MV Govindan

































