കോഴിക്കോട് : (https://truevisionnews.com/) റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ കൊയിലാണ്ടിയിൽ ഇന്നലെ സമാപിച്ച ഇരുള നൃത്ത മത്സരത്തിൽ വിധികർത്താവായി വന്നവർ നഗരത്തിലെ പ്രധാന സ്കൂളിലെ പരിശീലകനായിരുന്നു.
ഈ വിദ്യാലയത്തിന് തന്നെയാണ് ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗം ഇരുള നൃത്ത മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്. ഇരുള നൃത്തത്തിന് പാലിക്കേണ്ട നിയമാവലികൾ പലതും പാലിക്കാതെയാണ് ഈ സ്കൂൾ മത്സരത്തിൽ ഇരുള നൃത്തം അവതരിപ്പിച്ചത്.
എന്നാൽ നിയമം പാലിച്ച് പങ്കെടുത്ത പല ടീമുകളും ഈ വിദ്യാലയത്തിന് പിറകിലാണ്. ഇത് വലിയ സംശയങ്ങൾക്കിടയാക്കുന്നു. ഒരുപാട് കാലത്തെ പരിശീലനത്തിലൂടെ മത്സരത്തിന് എത്തുന്ന വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്.
ഈ മത്സരം റദ്ദ് ചെയ്ത് നീതിപൂർവ്വമല്ലാത്ത പ്രവർത്തി ചെയ്ത ഈ വിധികർത്താവിനെതിരെ നടപടി കൈക്കൊള്ളണമെന്നും മറ്റു മത്സരാർത്ഥികൾ ഒന്നടങ്കം ആവശ്യപ്പെടുന്നു.
Kozhikode Revenue District School Festival, Irula Dance Competition
































