Nov 28, 2025 11:08 AM

തിരുവനന്തപുരം : ( www.truevisionnews.com ) ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ വിമർശനവുമായി മുൻ മന്ത്രി കെ കെ ശൈലജ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം.

ഉപദ്രവിക്കപ്പെട്ട പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പരാതി കൊടുക്കുന്നത് തടയാനാണ് ഇതേവരെ അയാൾ ശ്രമിച്ചത്. ഇപ്പോൾ വഞ്ചിക്കപ്പെട്ട യുവതി പരാതി നൽകിയതായി കാണുന്നു. കേരള നിയമസഭയിൽ മാങ്കൂട്ടത്തിൽ തുടരുന്നത് അപമാനമാണെന്നും കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം യുവതിയുടെ പരാതിയില്‍ എടുത്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സുഹൃത്തിനെയും പ്രതി ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിലിന് പുറമെ സുഹൃത്ത് ജോബി ജോസഫിനെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവില്‍ നിന്ന് യുവതിക്ക് ഗുളിക എത്തിച്ചുനല്‍കിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബിനിനസ്സുകാരനാണ് ജോബി.

ബിഎന്‍എസ് 64 അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ചുള്ള ബലാത്സംഗം, ബിഎന്‍എസ് 89 നിര്‍ബന്ധിത ഗര്‍ഭഛിദ്രം, ബിഎന്‍എസ് 319 വിശ്വാസ വഞ്ചന, ബിഎന്‍എസ് 351 ഭീഷണിപ്പെടുത്തല്‍ ഐടി നിയമം 66 ഫോണിലൂടെ ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.

kk shailja against rahul mamkoottathil

Next TV

Top Stories