കാസര്‍കോട്: (https://truevisionnews.com/) ദേലംപാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സിപിഐഎം പഞ്ചായത്തംഗം എ സുരേന്ദ്രന്‍ അറസ്റ്റില്‍.
സിപിഐഎം പാണ്ടി ലോക്കല്‍ സെക്രട്ടറി കൂടെയായ ആഡൂര്‍ സുരേന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിഎല്‍ഒ ആയ ബെവറേജസ് കോര്‍പ്പറേഷന്‍ ബന്തടുക്ക ഔട്ട്‌ലെറ്റിലെ എല്‍ഡി ക്ലാര്‍ക്ക് പി അജിത്തിന്റെ പരാതിയിലാണ് അറസ്റ്റ്.
പറയഡുക്കയില്‍ നടന്ന തീവ്രവോട്ടര്‍പ്പട്ടിക പുനഃപരിശോധന ക്യാമ്പിനിടെയാണ് സംഭവം. വാര്‍ഡിലെ ഒരു വീട്ടിലെത്തിയപ്പോള്‍ വോട്ടറെ നേരിട്ട് കാണാനാകാത്തതിനാല്‍ അയല്‍വീട്ടിലായിരുന്നു ബിഎല്‍ഒ ഫോം നല്‍കിയത്.
വോട്ടറെ ഏല്‍പ്പിക്കണമെന്ന് അയല്‍ക്കാരനെ ചുമതലപ്പെടുത്തുകയും ചെയ്‌തെന്ന് ബിഎല്‍ഒ പറഞ്ഞിരുന്നു. എന്നാല്‍ വോട്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കിയില്ലെന്ന് പറഞ്ഞ് ക്യാമ്പിനിടെ പഞ്ചായത്തംഗം കയര്‍ത്ത് സംസാരിക്കുകയായിരുന്നു. അത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
CPM local secretary arrested after complaint of assault on BLO

































