(moviemax.in) രേണു സുധിയും അവർക്കായി കെഎച്ച്ഡിഇസി വെച്ച് നൽകിയ വീടും വീണ്ടും വലിയ രീതിയിൽ ചർച്ച വിഷയമായി മാറിയിരിക്കുന്നു. അടുത്തിടെ കെഎച്ച്ഡിഇസി സംഘടനയുടെ പ്രതിനിധി കൊല്ലം സുധിയുടെ കുടുംബത്തോട് വീട് തിരികെ ആവശ്യപ്പെട്ടത് ചർച്ചയായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് താൻ വീട് തിരികെ ആവശ്യപ്പെട്ടത് എന്നതിൽ വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഫിറോസ്.
രേണു സുധി വീണ്ടും വിവാഹം കഴിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും കമന്റിട്ട വീഡിയോ മാറിപ്പോയതാണെന്നും ഫിറോസ് പറയുന്നു. കുറച്ചുപേർ ചേർന്ന് ഞങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടെ പരിഗണിച്ച് അനാഥരായി പോയ ഒരു കുടുംബത്തിന് ഫർണ്ണിച്ചറോ ചുറ്റുമതിലോ മറ്റ് വീട്ട് സാധനങ്ങളോ ഇല്ലാതെ 600 സ്ക്വയർ ഫീറ്റിൽ ഒരു വീട് നൽകാൻ തീരുമാനിച്ചു. ഈ വിവരം ഞങ്ങൾ അവരുമായി ബന്ധപെട്ടവരെ അറിയിച്ചു.
അവർ സമ്മതം മൂളി. പിന്നീട് സ്നേഹത്തോടെ ഇതിന് ആദ്യം മുതൽ കൂടെ നിന്ന അദ്ദേഹത്തിന്റെ സഹപ്രവർത്തകർ നിർബന്ധിച്ച പ്രകാരമാണ് 600 സ്ക്വയർ ഫീറ്റിൽ നിന്നും ആ വീട് 1000 സ്ക്വയർ ഫീറ്റിന്റെ അപ്പുറത്തേക്ക് പോയത്. അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇതുപോലെ ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മറ്റും ഞങ്ങളോട് സ്നേഹത്തിൽ ആവശ്യപ്പെട്ടു.
ഫർണ്ണീച്ചർ, ടിവി, ഫിൽട്ടർ, ഇന്റീരിയർ അങ്ങനെ ഒരുപാട്... എന്തിനേറെ പറയുന്നു മുറ്റത്ത് ഇന്റർലോക്ക് വരെ ചെയ്ത് ചുറ്റുമതിലും നിർമ്മിച്ച് കൊടുത്തു. ഒരു ഗ്ലാസ് വെള്ളം പോലും അവർ ഞങ്ങളുടെ ജോലിക്കാർക്ക് നൽകിയിട്ടില്ല. പകരം പടവ് ചെയ്തത് ഒന്ന് നനക്കാമോയെന്ന് ചോദിച്ചപ്പോൾ അതിന് ഒരു ദിവസത്തിന് 250 രൂപ വെച്ച് വേണമെന്ന് പറഞ്ഞ വ്യക്തിയും ഇന്ന് ആ വീട്ടിൽ താമസിക്കുന്നുണ്ട്.
എന്തിനേറെ പറയുന്നു ഞങ്ങളുടെ പ്രമോഷന് ഒരു ഷൂട്ട് പ്ലാൻ ചെയ്ത ആ ടീമിനോട് 15000 രൂപ തന്നാലെ ഷൂട്ട് ചെയ്യാൻ സമ്മതിക്കുവെന്ന് പറഞ്ഞവരാണ് അത്. വെറൈറ്റി മീഡിയ ഇന്റർവ്യൂവിൽ അത് അവർ സമ്മതിച്ചതുമാണ്. വീട് തിരിച്ച് ചോദിച്ചോ എന്നതല്ലെ ഇപ്പോഴത്തെ സംശയം... അതെ ചോദിച്ചു. ഞങ്ങളെ കൊണ്ട് നൽകാൻ കഴിയുന്നതിൽ ഏറ്റവും അമൂല്യമായതാണ് ഞങ്ങൾ നൽകിയത്.
ഞങ്ങൾ കൊടുക്കാൻ തീരുമാനിച്ചതിലും ഒരുപാട് മികച്ചതാണ് നൽകിയത്. ആ വീടിന്റെ പടവോ ഭിത്തിയോ അടിത്തറയോ കോൺഗ്രീറ്റോ പ്ലംബിങോ ഇലട്രിക്കൽ വർക്കോ തുടങ്ങി മറ്റൊന്നിനും ഒരു ശതമാനം പ്രശ്നം പോലും അവിടെയില്ല. പുറത്ത് ചെയ്ത ജിപ്സം പ്ലാസ്റ്ററിഗിൽ ഒരു അപാകത പറ്റി. അത് കാശില്ലാത്തത് കൊണ്ട് സംഭവിച്ചതാണ്.
ഇത്രയും ബുദ്ധിമുട്ടി കഷ്ടപെട്ട് ഒരു വീടുണ്ടാക്കി കൊടുത്തിട്ട് നിരന്തരമായ് ഞങ്ങളെ ഉപദ്രവിക്കുന്ന ആ വീടിനെ കുറ്റം പറയുന്ന അവരോട് അത് തിരിച്ച് ചോദിച്ചത് തെറ്റാണോ?. പക്ഷെ എനിക്കൊരു തെറ്റ് പറ്റി അത് ചോദിച്ചുപോയ പോസ്റ്റ് മാറിപോയ്. അവർ വിവാഹം കഴിക്കുന്നതിലോ കഴിക്കാതിരിക്കുന്നതിലോ എനിക്ക് വ്യക്തിപരമായി തീരുമാനം എടുക്കാൻ എന്ത് അധികാരമാണുള്ളത്.
എന്റെ മക്കളുടെ കാര്യത്തിൽ പോലും അവർ ആരെ കെട്ടണം എപ്പോൾ കെട്ടണമെന്ന് തീരുമാനിക്കാൻ അധികാരമില്ല. പിന്നെ ഞാനെങ്ങിനെ അവരുടെ വിവാഹകാര്യത്തിൽ അഭിപ്രായം പറയും?. അവർ പുനർവിവാഹം കഴിക്കണമെന്നാണ് എന്റെ ആഗ്രഹം. ഇന്റർവ്യു ചോദിച്ച് ഒരുപാട് ഓൺലൈൻ മീഡിയകൾ ബന്ധപെടുന്നുണ്ട്. എല്ലാവരോടും താൽപര്യമില്ലാ എന്നാണ് പറഞ്ഞത്.
എനിക്കറിയാം നിങ്ങൾക്കിത് വരുമാന മാർഗം ആണെന്ന്. പക്ഷെ ജനങ്ങൾ ഇത് വെറുത്ത് തുടങ്ങിയിട്ടുണ്ട്. ഈ മുകളിൽ എഴുതിയതിനും അപ്പുറത്തേക്ക് ഇനി ഒന്നും പറയാനോ എഴുതാനോ ഇല്ല. ഇതോടെ ഇതെല്ലാം അവസാനിക്കട്ടെ. തുടർ എപ്പിസോഡുകൾ വരാതെ ഇരിക്കട്ടെ എന്നാണ് ഫിറോസ് കുറിച്ചത്. താൻ ഇനി വീണ്ടും വിവാഹം കഴിച്ചാലും ഒരിക്കലും ആ പങ്കാളിയുമായി കൊല്ലം സുധിക്കായി പണിത് കിട്ടിയ വീട്ടിൽ താമസിക്കില്ലെന്ന് കഴിഞ്ഞ ദിവസം രേണു പറഞ്ഞിരുന്നു.
Feroz KHDEC, Sudhilayam questioned about Renu Sudhi's house


































