കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; മോഹനന്‍ മാസ്റ്റര്‍ പ്രസിഡന്റാകും

കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; മോഹനന്‍ മാസ്റ്റര്‍ പ്രസിഡന്റാകും
Nov 24, 2025 03:58 PM | By Susmitha Surendran

തിരുവനന്തപുരം:(https://truevisionnews.com/) കേരള ബാങ്ക് പ്രസിഡന്റായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മോഹനന്‍ മാസ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു. ടി.വി രാജേഷ് വൈസ് പ്രസിഡന്റാകും.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 1220 വോട്ടും യുഡിഎഫിന് 49 വോട്ടുമാണ് ലഭിച്ചത്. മലപ്പുറം ഒഴികെയുള്ള ജില്ലാ ബാങ്കുകള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു.

ഈ മാസം 21നാണ് കേരള ബാങ്കിന്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം ഒഴികെയുള്ള ജില്ലാ ബാങ്കുകള്‍ പങ്കെടുത്തെന്നും തെരഞ്ഞെടുപ്പില്‍ മോഹനന്‍ മാസ്റ്റര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെന്നും സിപിഎം നേതാവ് എം.വി ജയരാജന്‍ പറഞ്ഞു. മുന്‍ എംഎല്‍എ കൂടിയായ ടി.വി രാജേഷാണ് വൈസ് പ്രസിഡന്റ്.

സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരമായി നടത്തുന്നതിനിടയിലാണ് പുതിയ ഭരണസമിതിയംഗങ്ങളെ തെരഞ്ഞെടുത്തത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ഭരണസമിതി കേരള ബാങ്കുമായി വിയോജിപ്പ് അറിയിക്കുകയും തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

Kerala Bank Governing Council Elections; Mohanan Master to be President

Next TV

Related Stories
'ഗർഭം ധരിക്കാൻ ആവശ്യപ്പെട്ടു, ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചു'; രാഹുലിനെതിരായ ആരോപണങ്ങൾ ഗുരുതരം - മന്ത്രി വി ശിവൻകുട്ടി

Nov 24, 2025 04:42 PM

'ഗർഭം ധരിക്കാൻ ആവശ്യപ്പെട്ടു, ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചു'; രാഹുലിനെതിരായ ആരോപണങ്ങൾ ഗുരുതരം - മന്ത്രി വി ശിവൻകുട്ടി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം, മന്ത്രി വി ശിവൻകുട്ടി, ഗർഭം ധരിക്കാൻ...

Read More >>
പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസ്; എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ രണ്ടു പേർ കുറ്റക്കാർ

Nov 24, 2025 04:29 PM

പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസ്; എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ രണ്ടു പേർ കുറ്റക്കാർ

പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസ്, എൽഡിഎഫ് സ്ഥാനാർഥി ,...

Read More >>
കോഴിക്കോട്  450 കിലോ നിരോധിത ഫ്ലക്സ് പിടികൂടി

Nov 24, 2025 04:21 PM

കോഴിക്കോട് 450 കിലോ നിരോധിത ഫ്ലക്സ് പിടികൂടി

കോഴിക്കോട് 450 കിലോ നിരോധിത ഫ്ലക്സ്...

Read More >>
Top Stories

News Roundup