കൊയിലാണ്ടി: ( www.truevisionnews.com) റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഈ വർഷം സാംസ്കാരിക മാമാങ്കത്തോടൊപ്പം മഹാത്മാ ഗാന്ധിയുടെ ആശയങ്ങളുടെയും ജീവിതപാതയുടെയും അഴകിൽ നിറഞ്ഞിരിക്കിയുകയാണ്. കലോത്സവ നഗരിയിലെ മുഴുവൻ വേദികൾക്കും ഗാന്ധിജിയെ ഓർമ്മിപ്പിക്കുന്ന പേരുകളാണ് നൽകിയിരിക്കുന്നത്.
ഉദ്ഘാടന സമ്മേളനം നടക്കുന്ന വേദി 1–നെ ‘മഹാത്മാ’ എന്ന് നാമകരണം ചെയ്തിരിക്കുന്നു. ഗാന്ധിജിയുടെ ജീവിതം, സമരങ്ങൾ, സിദ്ധാന്തങ്ങൾ, പ്രസിദ്ധ ഗ്രന്ഥങ്ങൾ, അനുഭവങ്ങൾ, യാത്രകൾ, ഇവയെല്ലാം പ്രതിബിംബിപ്പിക്കുന്ന പേരുകളാണ് ഓരോ വേദിക്കും നൽകിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾക്കൊപ്പം ചരിത്രത്തിന്റെ ഗന്ധം കലർന്ന ഒരു അനുഭവമാണ് കലോത്സവ നഗരിയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
വേദികളുടെ പേരുകൾ ഇങ്ങനെ:
- വേദി 1 – മഹാത്മാ
- വേദി 2 – സബർമതി
- വേദി 3 – സ്വരാജ്
- വേദി 4 – നവജീവൻ
- വേദി 5 – സേവാഗ്രാം
- വേദി 6 – ഫീനിക്സ്
- വേദി 7 – നവഖാലി
- വേദി 8 – സർഗാലയ
- വേദി 9 – ചമ്പാരൻ
- വേദി 10 – പാക്കാനാർപുർ
- വേദി 11 – യങ് ഇന്ത്യ
- വേദി 12 – ധരാസന
- വേദി 13 – ടോൽസ്ടോയ്
- വേദി 14 – വൈക്കം
- വേദി 15 – ദന്ധി
- വേദി 16 – ബാപ്പു
- വേദി 17 – ഖേദ
- വേദി 18 – രാജ്‌ഘട്ട്
- വേദി 19 – പയ്യന്നൂർ
- വേദി 20 – ബോംബെ
- വേദി 21 – ബാൽഖം
- വേദി 22 – പീറ്റർമാരിസ്‌ബർഗ്
ഗാന്ധിയൻ ആശയങ്ങളുടെ വരമ്പിൽ കല, സംഗീതം, നൃത്തം, സാഹിത്യം എന്നിവയുടെ പ്രവാഹം സമ്മിശ്രിക്കുന്ന ഈ വർഷത്തെ കലോത്സവം വിദ്യാർത്ഥികൾക്കും പ്രേക്ഷകർക്കും ചരിത്രബോധവും മൂല്യബോധവും ഒരുപോലെ പകർന്നുനൽകുന്ന ഒരു സാംസ്കാരിക നഗരിയായി മാറുകയാണ്.
Revenue District School Kalolsavam, Venues in Kalolsava Nagari
































