---
title: "കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; ഗായകൻ ഹർമൻ സിദ്ധു അന്തരിച്ചു"
english_title: "Punjabi singer, Harman Sidhu passes away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/327308/punjabi-singer-harman-sidhu-passes-away-new"
published_at: "2025-11-22T15:08:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921852ae6849_actor.jpg"
keywords: []
---

# കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; ഗായകൻ ഹർമൻ സിദ്ധു അന്തരിച്ചു

> **Lead Summary:**  കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം . പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു അന്തരിച്ചു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ ഉണ്ടായ ദാരുണ അപകടമാണ് ഗായകന്‍റെ മരണത്തിന് കാരണമായത്.

## Article Content

 കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം . പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു അന്തരിച്ചു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ ഉണ്ടായ ദാരുണ അപകടമാണ് ഗായകന്‍റെ മരണത്തിന് കാരണമായത്.

മൻസ-പട്യാല റോഡിൽ ഖ്യാല ഗ്രാമത്തിൽ വെച്ച് ഹർമന്‍റെ കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് പി.‌ടി‌.സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഹർമൻ തന്റെ ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

വാഹനം പൂർണമായും തകർന്നു. അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് വിവരം. പൊലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി വൈകിയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഔദ്യോഗിക അന്വേഷണം നടക്കുകയാണ്.

ഹർമൻ സിദ്ധുവിന്റെ പെട്ടെന്നുള്ള മരണം ആരാധകരെയും സംഗീത ലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. 'പേപ്പർ യാ പ്യാർ' എന്ന ഗാനത്തിലൂടെയാണ് ഹർമൻ സിദ്ധു പ്രശസ്തിയിലേക്ക് എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/327308/punjabi-singer-harman-sidhu-passes-away-new)