പൂവിട്ട് പൂജിക്കണോ? സ്വന്തം മക്കളെ കിടപ്പറയിലേക്ക് ക്ഷണിച്ച മാതാപിതാക്കളുള്ളവർ പിന്നെ എന്ത് ചെയ്യണം? സായ് കൃഷ്ണ

പൂവിട്ട് പൂജിക്കണോ? സ്വന്തം മക്കളെ കിടപ്പറയിലേക്ക് ക്ഷണിച്ച മാതാപിതാക്കളുള്ളവർ പിന്നെ എന്ത് ചെയ്യണം? സായ് കൃഷ്ണ
Nov 22, 2025 12:10 PM | By Athira V

( moviemax.in) ബി​ഗ് ബോസ് താരങ്ങളായ ലെസ്ബിയൻ കപ്പിൾ ആദിലയും നൂറയും മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ് എക്സിക്യൂട്ടീവ് ഡയറക്ടറായ ഫൈസൽ എകെയുടെ സോഷ്യൽമീഡിയ പോസ്റ്റുമാണ് ഇപ്പോൾ ചർച്ച വിഷയം.

തന്റെ ​ഗൃഹപ്രവേശന ചടങ്ങിന് ആദിലയും നൂറയും വന്നത് തന്റെ അറിവോടെയല്ലെന്ന് ഫൈസൽ സോഷ്യൽമീഡിയ പോസ്റ്റിലൂടെ അറിയിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആദിലയേയും നൂറയേയും ക്ഷണിച്ച് വരുത്തി അപമാനിക്കുകയാണ് സോഷ്യൽമീഡിയ പോസ്റ്റിലൂടെ ഫൈസൽ ചെയ്തത്.

ഇപ്പോഴിതാ വിഷയത്തിൽ ഫൈസലിന് എതിരെ ശക്തമായി പ്രതികരിച്ച് എത്തിയിരിക്കുകയാണ് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ. തനേതാക്കന്മാരെപ്പോലുള്ളവരെ സുഖിപ്പിക്കാനായി സ്വന്തം നിലപാടും വ്യക്തിത്വവും പണയം വെച്ചതിന്റെ ഭാ​ഗമാണ് ഫൈസലിന്റെ പോസ്റ്റെന്ന് സായ് പറയുന്നു.

ഫൈസൽ മലബാർ ഒരു സോഷ്യൽമീഡിയ നന്മമരം. എന്നിരുന്നാലും കുറേയൊക്കെ നല്ല കാര്യങ്ങൾ ചെയ്യുന്നുമുണ്ട്. പക്ഷെ മനസിലിരുപ്പ് ചില സമയങ്ങളിൽ പുറത്ത് വരുമല്ലോ. ബിസിനസുകാരനായതുകൊണ്ട് അത് മുന്നോട്ട് കൊണ്ടുപോകാൻ ചിലപ്പോൾ മതത്തിനെ കൂട്ടുപിടിക്കേണ്ടി വരും, കുറച്ച് ആൾക്കാരെ സംതൃപ്തിപ്പെടുത്തേണ്ടി വരും.

അതുകൊണ്ട് ചില സാഹചര്യങ്ങളിൽ ഇത്തരക്കാർ മനുഷ്യത്വം എടുത്ത് കൊട്ടയിലാക്കി വെക്കും. ചിലപ്പോൾ മതനേതാക്കന്മാരെപ്പോലുള്ളവരെ സുഖിപ്പിക്കാനായി സ്വന്തം നിലപാടും വ്യക്തിത്വവും പണയം വെക്കും. ആ ജെനുസിൽപ്പെട്ടയാളാണ് ഫൈസൽ.

മറ്റൊരു യൂസഫലി ആകാൻ ശ്രമിക്കുന്ന വ്യക്തി. അത്രയേയുള്ളു ഇയാളെ കുറിച്ച് പറയാൻ. ഫൈസൽ മലബാറിന്റെ പിആർ ​ഗിമ്മിക്കിന്റെ തുടക്കം ഒരു വിവാഹം നടത്തി കൊടുത്തതിലൂടെയാണ്. പിന്നീട് ​ഗൃഹപ്രവേശന ചടങ്ങ് വെച്ചു.

രാഷ്ട്രീയക്കാർ, സിനിമാക്കാർ, സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സ്, എന്നിവരെയെല്ലാം ക്ഷണിച്ചു. അതും ഒരു പിആർ ​ഗിമ്മിക്കാണ്. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ഏജൻസികൾ പണച്ചാക്കുകളുടെ കയ്യിലുണ്ടാകും.

ഫൈസൽ മലബാറിന്റെ ടീം വിളിച്ചിട്ട് തന്നെയാണ് ആദിലയും നൂറയും ​ഗൃഹപ്രവേശന ചടങ്ങിന് പോയത്. ഇത്തിരി എങ്കിലും ഉളുപ്പ് ഫൈസൽ മലബാർ എന്ന ചങ്ങായിക്കുണ്ടോ?. ആദിലയും നൂറയും വന്നത് ഫൈസൽ അറിഞ്ഞില്ലെന്നാണ് പറയുന്നത്.

സ്വന്തം വീടിന്റെ പാല് കാച്ചലിന് ക്ഷണിക്കപ്പെട്ടിട്ടുള്ള അതിഥികൾ ആരാണെന്ന് ഇയാൾ പരിശോധിക്കുകയില്ലേ?. പിന്നെ ആദില-നൂറയിൽ നിങ്ങൾ കണ്ട പ്രശ്നം എന്താണ്?. മാതാപിതാക്കളെ കുറ്റം പറഞ്ഞു എന്നതാണോ?.

അത്തരത്തിലുള്ള മാതാപിതാക്കളാണ് ഉള്ളതെങ്കിൽ മാതാപിതാക്കളെ കുറ്റം പറയാതെ എന്ത് ചെയ്യും. സ്വന്തം മക്കളെ കിടപ്പറയിലേക്ക് ക്ഷണിച്ച മാതാപിതാക്കളുള്ളവർ പിന്നെ എന്ത് ചെയ്യണം?. മാതാപിതാക്കളെ അവർ പൂവിട്ട് പൂജിക്കണോ?. എല്ലാ മാതാപിതാക്കളും നല്ലവരാകുമോ?. അതോ അവ​ർ ലെസ്ബിയൻസ് ആണ് എന്നതാണോ തന്റെ പ്രശ്നം. അങ്ങയാണെങ്കിൽ താൻ വിളിച്ചവരുടെ കൂട്ടത്തിൽ എത്ര രാഷ്ട്രീയക്കാരും സിനിമാക്കാരുമുണ്ട്.

അവരിൽ പലരുടേയും ബാ​ഗ്രൗണ്ട് എന്താണ്?. കേസുകളും പേഴ്സണൽ പ്രശ്നങ്ങളും പുറത്ത് പറയാൻ പറ്റാത്ത വിഷയങ്ങൾ ഉള്ളവരുമില്ലേ?. അതൊന്നും തനിക്ക് പ്രശ്നമല്ലേ?. മതം തലയ്ക്ക് പിടിച്ച ചിലർക്ക് ആദിലയേയും നൂറയേയും കണ്ടപ്പോൾ പൊട്ടി. അത് അവർ കമന്റ് ബോക്സിൽ കാണിച്ചു. അതോടെ ഫൈസൽ ഉളുപ്പില്ലാത്ത പരിപാടിയുമായി ഇറങ്ങി. മുമ്പ് ഒരു പാക്കിസ്ഥാൻ വ്ലോ​ഗറെ കൊണ്ട് വന്ന് പ്രമോഷൻ നടത്തിയതിന്റെ പേരിൽ ആകെ പ്രശ്നമായി ബോയ്കോട്ട് വന്ന് എയറിൽ പോയ ആളാണ് ഫൈസൽ.

സ്വന്തമായ ബുദ്ധിയും തീരുമാനങ്ങളും അനുസരിച്ച് അല്ലേ ഫൈസൽ മുന്നോട്ട് പോകുന്നത്?. ആദിലയേയും നൂറയേയും അം​ഗീകരിക്കാനും ചേർത്ത് പിടിക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട്.

ഫൈസലിനെപ്പോലുള്ള ഫേക്ക് നന്മമരത്തിന്റെ ആവശ്യം ഇല്ല. ഇതൊന്നും എത്ര ദാനം ചെയ്താലും മാഞ്ഞ് പോവുകയില്ല. അവന്റെ വീട്ടിൽ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ കാശ് തിരികെ അയച്ചുകൊടുത്ത് പ്രോ​​ഗ്രാമിൽ പങ്കെടുത്തതിനുള്ള പ്രതിഫലം കൃത്യമായി ആദിലയും നൂറയും വാങ്ങണം. അതാണ് ഇത്തരക്കാരോട് ശരിക്കും ചെയ്യേണ്ടതെന്നും സായ് കൃഷ്ണ പറഞ്ഞു.

Faisal AK Malabar, Adila-Noora controversy, Sai Krishna

Next TV

Related Stories
'അശ്ലീല കമന്റുകളും തെറിവിളിയും... കുറേ അമ്മാവന്മാരും അമ്മായിമാരും '; ഫോണിൽ നീ വരാതിരുന്നാൽ പ്രശ്നം അവസാനിക്കും -രേണുസുധി

Nov 22, 2025 11:18 AM

'അശ്ലീല കമന്റുകളും തെറിവിളിയും... കുറേ അമ്മാവന്മാരും അമ്മായിമാരും '; ഫോണിൽ നീ വരാതിരുന്നാൽ പ്രശ്നം അവസാനിക്കും -രേണുസുധി

രേണു സുധി ഫേസ്ബുക്ക് കമന്റുകൾ , അശ്ലീല കമന്റുകളും തെറിവിളിയും, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ...

Read More >>
Top Stories










News Roundup