( moviemax.in) ബിഗ് ബോസിനുശേഷം ഉദ്ഘാടനങ്ങളും അഭിനയവും പ്രമോഷൻ വർക്കുകളും എല്ലാമായി തിരക്കിലാണ് രേണു സുധി. അതിനിടയിൽ ചില വിവാദങ്ങളും വിട്ടൊഴിയാതെ ഒപ്പം തന്നെയുണ്ട്. നെഗറ്റീവ് ഇമേജ് രേണു മാറ്റിയെടുത്തത് ബിഗ് ബോസിൽ പോയതോടെയാണ്. ഏഴാം സീസണിൽ പങ്കെടുത്ത മത്സരാർത്ഥികളിൽ ബിബി പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥികൾ ആയവരിൽ ഒരാളും രേണുവാണ്.
സോഷ്യൽമീഡിയയിൽ ആക്ടീവായ താരം ഫേസ്ബുക്കിൽ തനിക്ക് എതിരെ നിറയുന്ന അശ്ലീല പരാമർശങ്ങൾക്കും മോശം കമന്റുകൾക്കും എതിരെ പ്രതികരിക്കുകയാണിപ്പോൾ. ഫേസ്ബുക്കിൽ താൻ ആക്ടീവല്ലെന്നും എന്നാൽ കഴിഞ്ഞ ദിവസം വെറുതെ താനുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പരിശോധിച്ചപ്പോൾ ഞെട്ടിയെന്നും രേണു പറയുന്നു.
അശ്ലീല കമന്റുകളും തെറികളുമാണ് താനുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കെല്ലാം താഴെ ഉള്ളതെന്നും മരുന്നിന് പോലും പോസിറ്റീവ് കമന്റ് കണ്ടില്ലെന്നും രേണു പറയുന്നു. ഇൻസ്റ്റഗ്രാമിലെ കമന്റുകൾ ഞാൻ നോക്കാറുണ്ട്. ചിലതിന് റിപ്ലെ കൊടുക്കാറുണ്ട്. എനിക്ക് അവന്മാരെ അറിയാം... ആരാണ് എന്താണ് എന്നൊക്കെ. പക്ഷെ ഫേസ്ബുക്കിലെ എന്റെ വീഡിയോസ് ഇന്നലെയാണ് ഞാൻ ആദ്യമായി നോക്കിയത്.
കമന്റ് ബോക്സും നോക്കിയിരുന്നു. ഫേസ്ബുക്കിൽ എന്നെ അറിയാത്ത കുറേ അമ്മാവന്മാരും അമ്മായിമാരും ഇരുന്ന് തെറിവിളിയാണ്. ഇന്നലെയാണ് ഫേസ്ബുക്കിലെ കമന്റ്സ് ശ്രദ്ധിക്കുന്നത്. അതിന് മുമ്പ് വരെ ഫേസ്ബുക്ക് അധികം നോക്കാറില്ലായിരുന്നു. ഇൻസ്റ്റയിൽ ഇടുന്നത് നേരിട്ട് ഫേസ്ബുക്കിലേക്കും പോകുമെന്ന് എനിക്ക് അറിയാമായിരുന്നു.
ചുമ്മാതെ ഇന്നലെ ഒന്ന് സമയം കളയാൻ വേണ്ടിയാണ് ഫേസ്ബുക്ക് നോക്കിയത്. ഇവർക്കൊന്നും ഒരു പണിയും ഇല്ലേയെന്ന് ഞാൻ ചിന്തിച്ചു. എന്നെ ഒട്ടും അറിയത്തില്ലാത്ത മനുഷ്യർ തെറിയോട് തെറിയാണ്. നിങ്ങൾ ആരെയെങ്കിലും ഞാൻ വന്ന് എന്തെങ്കിലും ചെയ്യുന്നുണ്ടോ?. അതേോ നിങ്ങളുടെ അമ്മയേയോ അച്ഛനേയോ ഞാൻ ഒന്നും ചെയ്യുന്നില്ലല്ലോ. ഞാൻ എന്റെ വഴിക്ക് പോകുന്നു. ആരുടെ അടുത്ത് വന്നും ഞാൻ പൈസ ചോദിക്കുന്നില്ല.
ഒരുപാട് പേർ എന്നെ സഹായിച്ചിട്ടുണ്ട്. ഇല്ലെന്ന് ഞാൻ പറയില്ല. ഫേസ്ബുക്കിൽ ഒന്നിനും ഞാൻ വരാറില്ല. പക്ഷെ ഫേസ്ബുക്കിൽ എല്ലാം മോശം കമന്റുകളാണ്. ഒരു നല്ല കമന്റ് പോലും ഇല്ല. ഞാൻ ആകെ ഞെട്ടി. ഇവർക്കൊക്കെ എന്താണ് ഞാൻ ദ്രോഹം ചെയ്തതെന്ന് ആലോചിച്ചു. ഇൻസ്റ്റഗ്രാമിൽ പക്ഷെ നല്ല കമന്റുകളാണ് ഏറെയും.
എനിക്ക് തോന്നുന്നത് വേലയും കൂലിയും ഇല്ലാത്ത അമ്മാവന്മാരും അമ്മായിമാരുമാണ് ഫേസ്ബുക്കിൽ കമന്റിടുന്നതെന്നും രേണു പറയുന്നു. തനിക്ക് എതിരെ നിറയുന്ന ചീത്ത കമന്റുകൾക്ക് എതിരെ പ്രതികരിച്ചതിനും നെഗറ്റീവ് കമന്റാണ് രേണുവിന് ഏറെയും വന്നത്. മറ്റുള്ളവരെ അമ്മായിയെന്നും അമ്മാവനെന്നും വിളിക്കുമ്പോൾ രേണു വല്യമ്മായിയാണെന്ന് ഞങ്ങൾക്ക് അറിയാം.
രേണുവിന്റെ കോമാളിത്തരങ്ങൾ പൊതുവേദികളിൽ കാണിക്കുമ്പോൾ കണ്ടിരിക്കുന്നവർ പൊട്ടന്മാരല്ല അഭിപ്രായങ്ങൾ പറയും, ഞങ്ങൾ പൈസ കൊടുത്ത് വാങ്ങിയ ഫോണിൽ നീ വരാതിരുന്നാൽ പ്രശ്നം അവസാനിക്കും, വേലയും കൂലിയും ഒന്നും ഇല്ലാതെ ഇരിക്കുന്ന അമ്മാവൻമാർ ഉള്ളതുകൊണ്ടാണ് മാഡത്തെ ജനങ്ങൾ തിരിച്ചറിയുന്നത് അത് മറക്കരുത് എന്നിങ്ങനെ നീളുന്നു കമന്റുകൾ. തന്നെ പിന്തുണയ്ക്കുന്ന ആരാധകരെ കുറിച്ചും രേണു സംസാരിച്ചു.
സൂപ്പർ നായിക അല്ലെങ്കിൽ പോലും എന്നെയും ഒരുപാട് പേർ സ്നേഹിക്കുന്നുണ്ട്. സുധി ചേട്ടന്റെ ഫാൻസും എന്നെ ഇപ്പോൾ സ്നേഹിക്കുന്നുണ്ട്. നമ്മളെ സ്നേഹിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അല്ലേ ഇങ്ങനെ നിൽക്കാൻ കഴിയുകയുള്ളു. വെറുതെ കുറേ അഹങ്കാരവും ജാഡയും കാണിച്ചിട്ട് കാര്യമില്ലല്ലോ. അവരെ ഫാൻസെന്നും ഞാൻ പറയാറില്ല. എന്റെ ഹൃദയത്തിലെ സ്നേഹിതർ എന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടമെന്നാണ് രേണു പറഞ്ഞത്.
Renu Sudhi Facebook comments, obscene comments and slurs, Instagram posts

































