( moviemax.in) ബിഗ് ബോസ് മലയാളം സീസൺ 7-ലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നിന് മറുപടിയുമായി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌വുമണുമായ രഞ്ജു രഞ്ജിമാർ രംഗത്ത്. ലെസ്ബിയൻ ദമ്പതികളായ ആദില-നൂറ എന്നിവരെ വീട്ടിൽ കയറ്റില്ലെന്നും സിറ്റൗട്ടിൽ ഇരുത്താമെന്നും വേദ് ലക്ഷ്മി പറഞ്ഞതിനെതിരെയാണ് രഞ്ജുവിന്റെ രൂക്ഷ വിമർശനം. 'ദ റിയാലിറ്റി ബൈ സരിക' എന്ന ഷോയിലാണ് രഞ്ജു തന്റെ പ്രതികരണം അറിയിച്ചത്.
ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് മത്സരാർത്ഥിയായ വേദ് ലക്ഷ്മിയാണ് വിവാദ പ്രസ്താവന നടത്തിയത്. ഇതിനെ ന്യായീകരിച്ച് കൊണ്ട് ലക്ഷ്മിയുടെ അമ്മയും സിറ്റൗട്ടിൽ ഇരുത്താമെന്ന് പറഞ്ഞത് രഞ്ജുവിനെ വേദനിപ്പിച്ചു.
"ആ സമയത്ത് നൂറയുടെ മുഖത്തുണ്ടായ നിസ്സഹായത കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി. അതേ ഡയലോഗ് ലക്ഷ്മിയുടെ അമ്മയും വന്നിട്ട് പറഞ്ഞു. 'വീട്ടിൽ കയറിയില്ലെങ്കിലും സിറ്റൗട്ടിൽ ഇരുത്തും' എന്ന് പറയുമ്പോൾ, പട്ടികളും സിറ്റൗട്ടിൽ ഇരിക്കും. 'നീയൊക്കെ പട്ടികളാണ്, അവിടെ ഇരുന്നാൽ മതി' എന്ന ധ്വനിയാണ് എനിക്ക് അതിൽ ഫീൽ ചെയ്തത്," രഞ്ജു തുറന്നടിച്ചു.
"എന്റെ പേര് പരാമർശിച്ചാണ് അവരത് പറഞ്ഞിരുന്നതെങ്കിൽ ഏതറ്റം വരെ കേസിന് പോയാലും അടിച്ച് പല്ല് കൊഴിപ്പിച്ചേ ഞാൻ അവിടെ നിന്നും ഇറങ്ങുമായിരുന്നുള്ളൂ. നിന്റെ സിറ്റൗട്ടിൽ വന്നിരിക്കാൻ ഞാൻ വരില്ല, പകരം നീ എന്റെ സിറ്റൗട്ടിൽ വന്നിരിക്കെടീ എന്ന് ഞാൻ പറഞ്ഞേനെ. അത്രയ്ക്ക് വേദനാജനകവും അരോചകവുമായ വാക്കാണ് ആ സ്ത്രീ അവിടെ പറഞ്ഞത്," രഞ്ജുവിന്റെ വാക്കുകൾ.
'വിത്ത് ഗുണം പത്ത് ഗുണം' എന്ന് പറയുന്നതാണ് അവിടെ സംഭവിച്ചത് എന്നും, ജാൻമണി ദാസ് ബിഗ് ബോസിലുണ്ടായിരുന്നെങ്കിൽ ലക്ഷ്മി തീർന്നേനെ എന്നും രഞ്ജു കൂട്ടിച്ചേർത്തു. അതേസമയം, സെലിബ്രിറ്റികളായ മംമ്ത മോഹൻദാസ്, പ്രിയാമണി എന്നിവരുമായി സഹകരിക്കുന്നതിലുള്ള തന്റെ സന്തോഷവും രഞ്ജു പങ്കുവെച്ചു.
BiggBoss Malayalam Season7 VedLakshmi controversy Transwoman Ranju Ranjimar
































.jpeg)
