( moviemax.in) മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മീര വാസുദേവ്. 'കുടുംബവിളക്ക്' എന്ന മെഗാ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട 'സുമിത്ര'യായി മാറിയ മീര, തന്റെ വ്യക്തി ജീവിതത്തിലെ സുപ്രധാനമായ മാറ്റം ആരാധകരെ അറിയിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് സീരിയൽ സെറ്റിൽ വെച്ച് പരിചയപ്പെട്ട ക്യാമറാമാൻ വിപിനെ മീര പുനർവിവാഹം ചെയ്തത്. ഇരുവരും ഒന്നിച്ചുള്ള സന്തോഷകരമായ നിമിഷങ്ങളും ചിത്രങ്ങളും മീര സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ, ഈ പോസ്റ്റുകളെല്ലാം അടുത്തിടെ താരം ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തതോടെ ആരാധകർക്കിടയിൽ വേർപിരിയൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
ഇപ്പോഴിതാ, ആ അഭ്യൂഹങ്ങൾ സത്യമാണെന്ന് മീര വാസുദേവ് തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു.
"2025 ഓഗസ്റ്റ് മുതൽ ഞാൻ സിംഗിളാണ് എന്ന് ഔദ്യോഗികമായി അറിയിക്കുന്നു. നിലവിൽ ഞാൻ ജീവിതത്തിന്റെ ഏറ്റവും മനോഹരവും, സമാധാനപൂർണവുമായ ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്," - മീര കുറിച്ചു.
വിവാഹമോചനത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ, വേർപിരിയലിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിനിടെ, മീര ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച ചില കാര്യങ്ങൾ ശ്രദ്ധേയമാകുകയാണ്.
സാമ്പത്തിക ഇടപാടുകളെക്കുറിച്ചും, 'റൂംമേറ്റ്' ബന്ധങ്ങളെക്കുറിച്ചുമുള്ള ഒരു കുറിപ്പാണ് താരം പങ്കുവെച്ചത്.
ഒന്നിച്ച് താമസിക്കുമ്പോൾ വാടക ഷെയർ ചെയ്യുന്ന ആളാണെങ്കിൽ അത് വെറുമൊരു റൂംമേറ്റ് മാത്രം. സാമ്പത്തിക കാര്യങ്ങൾക്ക് വേണ്ടി മാത്രമായി കൂടെ നിൽക്കുന്ന ആളിൽ നിന്നും അകലം പാലിക്കുന്നതാണ് നല്ലത്. യഥാർത്ഥ സ്‌നേഹം സാമ്പത്തിക ലാഭം ലക്ഷ്യമാക്കിയല്ല - എന്നിങ്ങനെയുള്ള പ്രസ്താവനകൾ മീരയുടെ സ്റ്റോറിയിലുണ്ട്.
ഈ സ്റ്റോറിയിലെ പരാമർശങ്ങൾ വിപിനുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. മീരയുടെ പഴയ ചിത്രങ്ങളെല്ലാം ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തതും ഈ സംശയങ്ങൾ ബലപ്പെടുത്തുന്നു.
Meera Vasudev, Kudumbavilakku, remarriage breaks up, divorce with VIPIN

































