( moviemax.in) കുറച്ച് ദിവസം മുമ്പ് വളരെ വലിയ ആഘോഷമായാണ് മലബാർ ഗോൾഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസൽ എകെ മലബാറിന്റെ ഗൃഹപ്രവേശന ചടങ്ങ് നടന്നത്. ബോളിവുഡിൽ നിന്ന് അർജുൻ കപൂർ മുതലുള്ള താരങ്ങൾ ക്ഷണം സ്വീകരിച്ച് ഫങ്ഷനിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും പങ്കെടുത്ത പരിപാടിയിലേക്ക് ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥികൾക്കും ക്ഷണം ഉണ്ടായിരുന്നു.
ലെസ്ബിയൻ കപ്പിളായ ആദിലയും നൂറയുമെല്ലാം പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിയുടെ വീഡിയോകൾ വൈറലായപ്പോൾ ഏറ്റവും കൂടുതൽ വിമർശനം ഫൈസലിന് നേരെ ഉയർന്നത് ആദിലയേയും നൂറയേയും ഫങ്ഷന് ക്ഷണിച്ചുവെന്നതിന്റെ പേരിലാണ്. ഒരു വിഭാഗം ആളുകളാണ് ഫൈസലിനെ വിമർശിച്ചത്.
ഇതോടെ ഫൈസൽ മറുപടിയുമായി എത്തി. ആദിലയും നൂറയും പരിപാടിക്ക് വന്നത് തൻ്റെ അറിവോടെയല്ലെന്നും സമൂഹത്തോട് ക്ഷമ ചോദിക്കുന്നു എന്നുമാണ് ഫൈസൽ കുറിച്ചത്. എൻ്റെ ഗൃഹപ്രവേശന ചടങ്ങുകളിൽ സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ആഗോള തലത്തിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാത്തരം സൗഹൃദങ്ങളും കാത്തുസൂക്ഷിക്കേണ്ടതുണ്ട്.

എന്നാൽ എൻ്റെ പരിപാടിയിൽ രണ്ട് പെൺകുട്ടികൾ പങ്കെടുത്തത് എനിക്ക് മുൻകൂട്ടി അറിവുണ്ടായിട്ടല്ല. പൊതുസമൂഹത്തിൻ്റെ സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ചും സ്വന്തം മാതാപിതാക്കളെ തന്നെ ധിക്കരിച്ചും സമൂഹമധ്യത്തിൽ താറടിച്ചും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതു തലമുറക്ക് തെറ്റായ സന്ദേശം നൽകി എന്ന ആരോപണത്തെ മുഖവിലക്കെടുക്കുന്നു.
മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ട് എൻ്റെ ആത്മാർത്ഥമായ ഖേദം അറിയിക്കുകയും സമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു എന്നാണ് ഫൈസൽ കുറിച്ചത്. കുറിപ്പിന് വിവാദമാവുകയും ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. പിന്നാലെ പോസ്റ്റ് ഫൈസൽ നീക്കം ചെയ്തു എന്നാണ് റിപ്പോർട്ട്. നിരവധി പേരാണ് ഫൈസലിന് എതിരെ രംഗത്ത് എത്തിയത്.
വലിയ വലിയ നന്മകൾ ചെയ്യുന്ന മനുഷ്യനല്ലേ... വിളിച്ച് വരുത്തി നല്ലോണം ട്രീറ്റ് ചെയ്തിട്ട് മതവും കൂട്ടരും കൂടെ ചോദ്യം ഉന്നയിച്ചപ്പോൾ തള്ളിപ്പറയാൻ കാണിച്ച അന്തസ് നല്ലതാണ് ഫൈസൽക. ഇതുവരെയും ആദിലയും നൂറയും ഇവിടെ ജീവിച്ചു. ഇനിയും അവർ ജീവിക്കും. അവർക്കൊപ്പം നിൽക്കുന്നവർ അവരുടെ കൂടെ തന്നെയുണ്ട് എന്നാണ് ദിയ സന ആദിലയ്ക്കും നൂറയ്ക്കും പിന്തുണ അറിയിച്ച് കുറിച്ചത്.

മലബാർ ഗോൾഡ് മുതലാളി ഫൈസൽ ഒരു കൊട്ടാരം പണിതു. ഇപ്പോഴത്തെ ട്രെൻഡ് ആണല്ലോ വീട് ഉദ്ഘാടനം ചെയ്യാനും സെലിബ്രിറ്റീസ്. അതിൽ ബിഗ് ബോസ് താരങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ ദാ... ആദിലയേയും നൂറയെയും സ്വീകരിച്ച പോസ്റ്റ് കണ്ട് ഹാലിളകി ചിലർനരകത്തിൽ പോണ്ടെടോവെന്ന് നാല് ഡയലോഗ് അടിച്ചപ്പോൾ മൊതലാളി നാണം കേട്ടൊരു പോസ്റ്റ് ഇട്ടു. നാട്ടുകാരുടെ തെറി കേട്ടപ്പോൾ അത് മുക്കി.
ആ പെൺകുട്ടികളെ ഞാൻ ക്ഷണിച്ചതല്ലെന്നാണ് മുതലാളി പറഞ്ഞത്. വിളിക്കാതെ ഇരിക്കുന്നത് ഒരാളുടെ അവകാശമാണ്. പക്ഷെ വിളിച്ചിട്ട് വന്നവരെ ഇങ്ങനെ അപമാനിക്കുന്നത് വെറും ചെറ്റത്തരമാണ്. ആ കുട്ടികൾ അങ്ങനെ വലിഞ്ഞ് കേറി ചെല്ലേണ്ട ആവശ്യം ഉള്ളവരല്ല. കട ഉദ്ഘടനത്തിന് പാകിസ്താനി പാട്ടുകാരിയെ കൊണ്ട് വന്ന് ആടിക്കാനും പാടിക്കാനും ഉളുപ്പ് ഇല്ലാതിരുന്ന ഇക്കാക്ക്... ഈ പിള്ളേരെ ആണത്രേ വർജ്യം.
കാശും പണവും ഉണ്ടായിട്ട് കാര്യമില്ല ഉള്ളിലെ പുറം പൂച്ച് പൊളിച്ച് ചാടും എന്നായിരുന്നു ഒരു ഫേസ്ബുക്ക് യൂസർ കുറിച്ചത്. ബിഗ് ബോസ് ഹൗസിൽ വെച്ചും സമാനമായ അനുഭവം ലക്ഷ്മി എന്ന മത്സരാർത്ഥിയിൽ നിന്നും നേരിട്ടുള്ളവരാണ് ആദിലയും നൂറയും. വീട്ടിൽ കയറ്റാൻ കൊള്ളാത്തവർ എന്നാണ് ഇരുവരേയും അന്ന് ലക്ഷ്മി വിശേഷിപ്പിച്ചത്. മോഹൻലാൽ അടക്കം അതിന്റെ പേരിൽ ലക്ഷ്മിയെ ശകാരിച്ചിരുന്നു.
Faisal AK Malabar housewarming, Adilanura invitation for discussion, Faisal's response
































