( moviemax.in) ബിഗ് ബോസ് കഴിഞ്ഞ് ഇറങ്ങിയശേഷം ഏറ്റവും ബിസിയായിട്ടുള്ള മത്സരാർത്ഥി ആരാണെന്ന് ചോദിച്ചാൽ മത്സരാർത്ഥികൾ പോലും പറയാൻ പോകുന്ന മറുപടി രേണു സുധി എന്നാകും. മുപ്പത് ദിവസത്തോളം ബിഗ് ബോസ് ചിലവഴിച്ചശേഷം സ്വമേധയാ രേണു ഷോ ക്വിറ്റ് ചെയ്ത് പുറത്തുവരികയായിരുന്നു.
ഹൗസിനുള്ളിൽ അടച്ച് പൂട്ടി കഴിഞ്ഞ ദിവസങ്ങളിൽ ഭർത്താവ് കൊല്ലം സുധിയുടെ മരണം മൂലം വന്ന ട്രോമയടക്കം വീണ്ടും തിരിച്ച് വരാൻ തുടങ്ങിയെന്നും മക്കളെ കാണാൻ കഴിയാത്തത് മാനസീകമായി ബാധിക്കുന്നുവെന്നും പറഞ്ഞാണ് ബിഗ് ബോസിന്റെ അനുവാദത്തോടെ രേണു ഷോ ക്വിറ്റ് ചെയ്തത്.
ഷോയിൽ നിന്നും പുറത്ത് വരുമ്പോഴും വലിയൊരു പ്രേക്ഷക പിന്തുണ രേണുവിന് ഉണ്ടായിരുന്നു. തന്റെ പേരിലുണ്ടായിരുന്ന നെഗറ്റീവ് ഇമേജ് രേണു മാറ്റിയെടുത്തതും ബിഗ് ബോസിലൂടെയാണ്.
എന്നാൽ ബിഗ് ബോസിനുശേഷം നിലവാരമില്ലാത്ത ഷോർട്ട് ഫിലിമുകളിലും മ്യൂസിക്ക് വീഡിയോകളിലും വീണ്ടും അഭിനയിച്ച് തുടങ്ങിയതോടെ രേണുവിന് എതിരെ പരിഹാസവും ട്രോളും അശ്ലീലവും നിറഞ്ഞ കമന്റുകൾ വന്ന് തുടങ്ങി. കാട്ടുമങ്ക എന്ന ആൽബത്തിലാണ് രേണു ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആദിവാസി പെൺകുട്ടിയുടെ പ്രണയവും മറ്റുമാണ് ഇതിവൃത്തം.
ഈ ആൽബത്തിന് വേണ്ടി രേണു ധരിച്ച വേഷവും ആദിവാസികളെ കുറിച്ച് നടത്തിയ ചില കമന്റുകളും വലിയ രീതിയിൽ വിമർശനം ലഭിക്കാൻ കാരണമായിട്ടുണ്ട്. മ്യൂസിക്ക് വീഡിയോയുടെ ബിഹൈന്റ് ദി സീൻ രംഗങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് രേണുവിന് എതിരെ സോഷ്യൽമീഡിയയിൽ കമന്റുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.
കാട്ടുമൂപ്പന്റെ മകളായാണ് രേണു അഭിനയിച്ചിരിക്കുന്നത്. പുലിതോലിന്റെ ഡിസൈനിലുള്ള പാവാടയും സ്ലീവ് ലെസ് ടോപ്പുമായിരുന്നു രേണു ധരിച്ചിരുന്നത്. ഇനിയും ഡ്രസ്സിന്റെ ഇറക്കം കുറച്ച് കൂടി കുറയ്ക്കാമായിരുന്നു. അയ്യോ ഒന്നും പറയാൻ പാടില്ല അല്ലേ... വിധവ അല്ലേ മക്കളെ നോക്കാൻ കഷ്ടപ്പെടുന്ന അല്ലേ... നാണമില്ലേ ഇവൾക്ക്, ഷൂട്ടിങ് ഒരുപാട് നടക്കുന്നു. പടം റിലീസ് ഒന്നും എവിടെയും കാണുന്നില്ല. നിങ്ങൾ ആരെങ്കിലും കണ്ടോ?,
എന്റെ സുധി നിങ്ങൾ എത്ര ഭാഗ്യവാനാണ് ഇതൊന്നും കാണണ്ടല്ലോ, ഇതൊക്കെ ഇങ്ങനെ കാണുന്നതല്ലാതെ വല്ല ആൽബവുമായിട്ട് ഇറങ്ങുന്നുണ്ടോ... ഇറങ്ങുന്നേലും പറയണ്ട. ജസ്റ്റ് ചോദിച്ചെന്നേയുള്ളൂ. ഇനി അതുകൂടി കാണാൻ ഉള്ള കരുത്തില്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ. ചിലർ രേണുവിനെ അനുകൂലിച്ചും എത്തിയിട്ടുണ്ട്.
രേണുവിൻ്റെ ഡ്രസ്സിൽ എന്താണ് മോശം. ഇവിടെ നെഗറ്റീവ് കമൻ്റ് ഇട്ടവർ പറയുന്നതുപോലെ ഒന്നും മോശമായി തോന്നുന്നില്ല. ഇതിലും മോശമായി വസ്ത്രം ധരിച്ച് എത്ര സ്ത്രീകൾ സോഷ്യൽ മീഡിയയിൽ ക്യാഷ് ഉണ്ടാക്കുന്നു. റീച്ച് ആകുന്നു. നിങ്ങൾക്ക് രേണുവിനോട് എന്തിനാണ് ഇത്ര വിരോധം അവർ നിങ്ങളെ ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ ദ്രോഹിക്കുന്നുണ്ടോ?.
ഇഷ്ടമില്ലാത്തവർ രേണുവിനെ കാണണ്ട. വീഡിയോ കാണാൻ തുനിഞ്ഞാലെ കാണാൻ പറ്റൂ. മെനക്കെട്ടു വീഡിയോ കണ്ട് നെഗറ്റീവ് കമന്റ്സ് ഇടുന്നതെന്തിന്. രേണു നന്നാവുന്നത് ഇഷ്ടപ്പെടുന്നില്ലേ. ആരും നന്നായി ജീവിക്കുന്നത് ഇഷ്ടമില്ലാത്ത മനുഷ്യരാണ് ഏറെയും എന്നാണ് രേണുവിനെ പിന്തുണച്ചവർ കുറിച്ചത്. ആദിവാസികളെ പരിഹസിച്ച് രേണു സംസാരിച്ചുവെന്ന് പറഞ്ഞും ചിലർ രംഗത്തെത്തിയിട്ടുണ്ട്.
ആദിവാസികളെ കളിയാക്കിയതിന് കേസ് കൊടുക്കണം, ആദിവാസി എന്ന് വിളിച്ചതിന് രേണുവിനെതിരെ കേസെടുക്കണം, ആദിവാസികൾ എന്താ മനുഷ്യരല്ലേ എന്നാണ് എതിർപ്പ് അറിയിച്ചവർ കുറിച്ചത്. ബിഗ് ബോസിൽ പോയി വന്നശേഷം ഉദ്ഘാടനം, പ്രമോഷൻ, മ്യൂസിക്ക് വീഡിയോ എന്നിവയ്ക്ക് രേണു വാങ്ങുന്ന പ്രതിഫലത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ബിഗ് ബോസ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടായ ഒരാളും രേണുവാണ്.
Renu Sudhi's new album, shooting outfits, Renu's words are a topic of discussion


































