( moviemax.in) കൊല്ലം സുധിയുടെ കുടുംബത്തിനുവേണ്ടി കെഎച്ച്ഡിഇസി (KHDEC) എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് നിർമ്മിച്ചു നൽകിയ വീട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പണി കഴിഞ്ഞ് ഒരു വർഷം തികയും മുമ്പ് വീടിന് കേടുപാടുകൾ സംഭവിച്ചു എന്ന രേണുവിന്റെയും കുടുംബത്തിന്റെയും പരാതിയോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
1050 ചതുരശ്രയടിയിൽ സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ്, മൂന്ന് ബെഡ്‌റൂം, കിച്ചൻ, വാഷ് ഏരിയ, രണ്ട് അറ്റാച്ച്ഡ് ബാത്ത്‌റൂമുകൾക്ക് പുറമെ ഒരു കോമൺ ബാത്ത്‌റൂമും ഉൾപ്പെടുത്തിയായിരുന്നു വീട് നിർമ്മിച്ചത്.
ഈ വിവാദത്തെത്തുടർന്ന് കെഎച്ച്ഡിഇസി ഗ്രൂപ്പ് സ്ഥാപകൻ ഫിറോസിനും സംഘത്തിനും നിരവധി വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നു. ഇപ്പോഴിതാ, ആ സംഭവങ്ങൾക്ക് ശേഷം തന്റെയും കൂടെയുള്ളവരുടേയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ്. വീട് നിർമ്മിച്ചു നൽകിയതിന്റെ പേരിൽ ചീത്തപ്പേരുണ്ടായതിനെ തുടർന്ന് ബിസിനസ് തകർന്ന്, തൊഴിലാളികൾ പട്ടിണിയിലാകുകയാണെന്ന് ഫിറോസ് പുതിയ വീഡിയോയിൽ പറയുന്നു.
"എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും വലിയ മണ്ടൻ തീരുമാനമായിരുന്നു ആ കുടുംബത്തിന് ഒരു വീട് നിർമ്മിച്ച് നൽകുക എന്നത്. അത് ഓർത്ത് അന്നും ഇന്നും ഞാൻ റിഗ്രറ്റ് ചെയ്യുന്നു," ഫിറോസ് വ്യക്തമാക്കി.
പഴയ വിവാദങ്ങൾക്കുശേഷം തങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് പലർക്കും അറിയില്ലെങ്കിലും, രേണു അഭിനയവും ബിഗ് ബോസും ഉദ്ഘാടനങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ, വീട് നിർമ്മിച്ചു നൽകിയതിന്റെ പേരിൽ ചീത്തപ്പേരും ഹരാസ്മെന്റും തെറികളും കേട്ട താനും തൊഴിലാളികളും മറുവശത്ത് നിൽക്കുന്നു.
"ഞങ്ങളുടെ ബിസിനസ് വളരെ അധികം ഡള്ളായി. നല്ലൊരു ചീത്തപ്പേര് രേണുവും അവരെ സപ്പോർട്ട് ചെയ്യുന്നവരും ചാർത്തി തന്നു. ഞങ്ങൾ ഉണ്ടാക്കുന്ന വീടിന് ക്വാളിറ്റിയില്ലെന്ന ഭയം ജനമനസുകളിൽ നിറയ്ക്കാൻ രേണുവിനും സുഹൃത്തുക്കൾക്കും സാധിച്ചു. അവർ വിജയിച്ചു," ഫിറോസ് പറയുന്നു.
ഗ്രൂപ്പിലുള്ളവർക്ക് വർക്ക് തീരെ കുറവാണ്. തങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളേയും അവരുടെ കുടുംബങ്ങളേയും ഇത് ബാധിച്ചു. രേണുവിനെയും കുടുംബത്തെയും സഹായിച്ചതിന്റെ പേരിൽ നിരപരാധികളായ തൊഴിലാളികളെ പട്ടിണിക്കിടരുത് എന്നും ഫിറോസ് അഭ്യർത്ഥിച്ചു.
വീട് നിർമ്മിക്കുന്ന സമയത്ത് വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഫ്ലവേഴ്‌സ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ ചേർന്നാണ് വീട് നിർമ്മിക്കുന്നത് എന്ന പ്രചാരണത്തെ തുടർന്ന് സഹായം വാഗ്ദാനം ചെയ്ത പല സ്പോൺസർമാരും പിന്മാറിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഈ സാമ്പത്തിക പ്രതിസന്ധി മൂലമാണ് പുറത്ത് പ്ലാസ്റ്ററിങ്ങിന് ജിപ്സം പ്ലാസ്റ്ററിംഗ് (Gypsum plastering) ഉപയോഗിച്ച് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നത്.
ജിപ്സം പ്ലാസ്റ്ററിങ് അടർന്നുപോയത് ഇത്രയും വലിയ പ്രശ്‌നമാക്കി മാറ്റുമെന്ന് കരുതിയിരുന്നില്ലെന്നും, ആ വീടിന് ജിപ്സം പ്ലാസ്റ്ററിങ് അല്ലാതെ വേറെ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളെ സഹായിച്ച കുടുംബങ്ങളെ പട്ടിണിക്കിടരുത് എന്നും, ഫണ്ട് ലഭിച്ചാൽ വീടിന്റെ പ്ലാസ്റ്ററിങ് വീണ്ടും ചെയ്ത് തരാമെന്നും ഫിറോസ് വീഡിയോയിൽ പറയുന്നു. "ആ വീട് നിങ്ങൾക്ക് ഒരുപാട് ഐശ്വര്യം കൊണ്ട് തന്നതല്ലേ?" എന്നും അദ്ദേഹം രേണുവിനോടായി ചോദിക്കുന്നു.
What happened to Sudhi's house in Sudhilayam, Kollam, what Renu Sudhi said about the house
































.jpeg)

