( moviemax.in) ബിഗ് ബോസില്‍ പങ്കെടുത്തതോടെയായി അനുവിന്റെ ജീവിതലും മാറിമറിഞ്ഞിരിക്കുകയാണ്. നൂറ് ദിവസം ഷോയില്‍ നില്‍ക്കണമെന്ന് കരുതിയാണ് പോയത്. ഇത് ഞാന്‍ പൊരുതി നേടിയ വിജയമാണെന്നായിരുന്നു അനു പ്രതികരിച്ചത്. പിആറിലൂടെയായി സ്വന്തമാക്കിയ വിജയമാണെന്ന വിമര്‍ശനങ്ങള്‍ ഇടയ്ക്ക് ഉയര്‍ന്നിരുന്നു. പിആറിലൂടെ മാത്രമായി അവിടെയൊന്നും ചെയ്യാനാവില്ല.
കണ്ടന്റും കൊടുക്കണം. ടാസ്‌ക്കുകളിലും ഗെയിമുകളിലുമെല്ലാം മാക്‌സമിം എഫേര്‍ട്ട് ഞാന്‍ ഇടാറുണ്ടെന്നും അനു പറഞ്ഞിരുന്നു. വിജയകിരീടവുമായി പുറത്തേക്കെത്തിയത് മുതല്‍ അനു വീണ്ടും സജീവമാണ്. ഉദ്ഘാടനങ്ങളും സ്വീകരണങ്ങളുമൊക്കെയായി നല്ല തിരക്കുകളാണ്. തന്റെ വ്‌ളോഗിലൂടെയായും അനു വിശേഷങ്ങള്‍ പങ്കിടുന്നുണ്ട്.
തന്നെ കാണാനെത്തിയ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള വീഡിയോ ആയിരുന്നു ഒടുവിലായി അനു പങ്കുവെച്ചത്. സ്റ്റാര്‍ മാജിക്കിലും ടമാര്‍ പഠാറിലും വന്നപ്പോള്‍ അനുവിനെ ഇഷ്ടമായിരുന്നു, ബിഗ് ബോസില്‍ പോയതോടെ അത് മാറിയെന്ന് പറഞ്ഞവരുണ്ട്. അങ്ങനെയുള്ള കമന്റുകള്‍ എനിക്ക് വന്നിരുന്നു. അത് വേറെ, ഇത് വേറെയല്ലേ എന്നായിരുന്നു അനു പറഞ്ഞത്.
ഞാന്‍ ഞാനായി തന്നെയാണ് ഷോയില്‍ നിന്നത്. നിങ്ങള്‍ വഴക്കുണ്ടാക്കണം കേട്ടോ, അത് കാണാനാണ് ആളുകള്‍ക്ക് ഇഷ്ടമെന്ന് പറഞ്ഞിരുന്നു. കരഞ്ഞതൊക്കെ റിയലാണ്. പെട്ടെന്ന് സങ്കടം വരും. കരയുന്നത് മോശമാണെന്ന് കരുതുന്നവരാണ് അതും പറഞ്ഞ് എന്നെ വിമര്‍ശിച്ചതെന്നായിരുന്നു അനുവിന്റെ മറുപടി.
പിആറിനെക്കുറിച്ച് പുറത്ത് പറയാന്‍ പാടില്ലായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. ചെന്ന ഉടനെ തന്നെ എനിക്കുണ്ട്, നിങ്ങള്‍ക്കുണ്ടോയെന്ന് ചോദിക്കുമായിരുന്നു. ഓപ്പണായി പറഞ്ഞ് സത്യസന്ധമായി നിന്നതാണ് പ്രശ്‌നമായത്. 16 ലക്ഷം കൊടുത്തു, പുള്ളി പറയുന്നു വേണ്ടെന്ന്. പിആര്‍ ചെയ്താലും ഇല്ലെങ്കിലും കപ്പ് എനിക്ക് കിട്ടിയല്ലോ എന്നും അനു പറയുന്നുണ്ടായിരുന്നു.
അനു എടുത്തതിന്റെ പകുതി എഫേര്‍ട്ട് പോലും അവിടെ ആരും എടുത്തതായി തോന്നിയില്ല. രണ്ട് കൈയ്യും കൂട്ടി അടിക്കുമ്പോഴാണല്ലോ ശബ്ദം വരുന്നത്. പ്രശ്‌നം വന്നപ്പോള്‍ പലപ്പോഴും ഞാന്‍ മിണ്ടാതെയിരുന്നു.
സിങ്കപ്പെണ്ണേ എന്ന പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അത് വെച്ച് എഡിറ്റ് ചെയ്ത വീഡിയോ കണ്ടപ്പോള്‍ ഒരുപാട് ഇഷ്ടമായി. സ്റ്റാര്‍ മാജിക്കില്‍ ഉണ്ടായിരുന്ന സമയത്ത് ഈ പാട്ടിന് വേണ്ടി വഴക്ക് കൂടിയിട്ടുണ്ട് ഞാന്‍. ഇന്നൊരു ദിവസമല്ല, ഇനിയും നമ്മള്‍ കാണുമെന്നായിരുന്നു കാണാനെത്തിയവരോട് അനു പറഞ്ഞത്.ബിഗ് ബോസില്‍ പോയതോടെ ആറ് കിലോ കുറഞ്ഞു.
വണ്ണം തോന്നിക്കാനായി ലൂസായ ഉടുപ്പുകളാണ് ഇപ്പോള്‍ ഇടുന്നത്. ഡിപ്രഷനടിച്ചാണ് മെലിഞ്ഞത്. വീട്ടിലായിരുന്ന സമയത്ത് ഞാന്‍ ചോറ് കഴിക്കില്ലായിരുന്നു. ബിഗ് ബോസില്‍ പോയപ്പോഴാണ് ചോറ് കഴിക്കാന്‍ തുടങ്ങിയത്. ഒരു ദോശ കഴിച്ചോണ്ടിരുന്ന ഞാന്‍ അവിടെ എത്തിയപ്പോള്‍ നാലെണ്ണമൊക്കെ കഴിക്കുമായിരുന്നു. സ്ട്രസും ഡിപ്രഷനുമൊക്കെ വന്നാല്‍ ഞാന്‍ മെലിയും. അങ്ങനെയാണ് ഈ കോലത്തിലായത്.
anumol anukutty comment about pr


































