( moviemax.in) ബിഗ് ബോസ് സീസണ്‍ 7 അവസാനിച്ചിട്ട് ദിവസങ്ങളായി. റീഎന്‍ട്രിയും, വോട്ടിംഗും, പിആര്‍ വര്‍ക്കുമെല്ലാം ഇപ്പോഴും ചര്‍ച്ചകളിലുണ്ട്. അനുമോളായിരുന്നു വിജയകിരീടം സ്വന്തമാക്കിയത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായവരും ഇത്തവണ മത്സരിക്കാനെത്തിയിരുന്നു. ഷാനവാസും, അക്ബര്‍ ഖാനും അവസാനം വരെ മത്സരിക്കാനുണ്ടായിരുന്നു.
ശൈത്യ സന്തോഷും ഈ സീസണില്‍ മത്സരിച്ചിരുന്നു. ഫിനാലെ കഴിഞ്ഞതോടെ കട്ടപ്പയെന്ന പേരും ശൈത്യയ്ക്ക് സ്വന്തമാണ്. അനു വിജയിച്ചപ്പോഴുള്ള മുഖഭാവം കണക്കിലെടുത്തായിരുന്നു ഈ പേര്. ചര്‍ച്ചകളിലെല്ലാം ശൈത്യയെ വിശേഷിപ്പിക്കുന്നത് കട്ടപ്പ എന്നാണ്. തുടക്കത്തില്‍ സുഹൃത്തുക്കളായിരുന്നുവെങ്കിലും റീഎന്‍ട്രിയോടെ ഇവരുടെ ബന്ധം വഷളാവുകയായിരുന്നു.

തനിക്ക് കിട്ടാത്തത് വേറെയൊരാള്‍ക്കും വേണ്ടെന്ന മനോഭാവമാണ് ശൈത്യയുടേത് എന്നായിരുന്നു വിമര്‍ശനങ്ങള്‍. മത്സരബുദ്ധിയെല്ലാം മറന്ന് എല്ലാവരും അനുവിനെ അഭിനന്ദിച്ചപ്പോള്‍ പോലും ആ മുഖത്ത് സന്തോഷമില്ലായിരുന്നു. ഫിനാലെ കഴിഞ്ഞതോടെ വാശിയും വഴക്കുകളുമൊക്കെ കഴിഞ്ഞു. ആരോടും ദേഷ്യമില്ലെന്നായിരുന്നു മത്സരാര്‍ത്ഥികളെല്ലാം പറഞ്ഞത്.
അവിടെ നടന്ന കാര്യങ്ങളെല്ലാം അവിടെ വിട്ടു, ഒന്നും ഞാന്‍ വീട്ടിലേക്ക് എടുത്തിട്ടില്ലെന്നായിരുന്നു അനുമോള്‍ പറഞ്ഞത്. ശൈത്യയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും അനു കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ആരെങ്കിലും പുറകില്‍ നിന്ന് കുത്തിയതായി തോന്നിയോ എന്ന് ചോദിച്ചപ്പോഴും അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു അനു.
തന്നെക്കുറിച്ചുള്ള വിമര്‍ശനങ്ങളിലൊന്നും ശൈത്യയും പ്രതികരിച്ചിരുന്നില്ല. മുന്‍പ് പങ്കെടുത്ത റിയാലിറ്റി ഷോയുടെ വീഡിയോയും കഴിഞ്ഞ ദിവസം മുതല്‍ ചര്‍ച്ചയായിരുന്നു. വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളായിരുന്നു വൈറലായത്. വിവാഹത്തോട് താല്‍പര്യമില്ലെന്നും, ഇനി അഥവാ അങ്ങനെ നടന്നാലും അത് അധികകാലം മുന്നോട്ട് പോവില്ലെന്ന് ശൈത്യ അന്ന് പറഞ്ഞിരുന്നു.

നല്ലൊരു കുടുംബത്തിലേക്ക് മകളായി ചെന്ന് കയറി, അവിടെയുള്ളവരെ വെറുപ്പിക്കാതെ കഴിയണമെന്നായിരുന്നു അമ്മ മകളോട് പറഞ്ഞത്. ഒരു പരിചയവുമില്ലാത്ത വീട്ടില്‍ അങ്ങനെ കഴിയുന്നതൊന്നും ചിന്തിക്കാനാവില്ലെന്നായിരുന്നു മകളുടെ മറുപടി. മകളുടെ സ്വഭാവം അമ്മ അന്നേ മനസിലാക്കി എന്നായിരുന്നു കമന്റുകള്‍.
കുടുംബസമേതമായി വാരാണസിയില്‍ പോയ വിശേഷങ്ങള്‍ ശൈത്യ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു യാത്ര. ഇത്തവണയും നെഗറ്റീവ് കമന്റുകളായിരുന്നു പോസ്റ്റിന് താഴെ. കുറെ പോസ്റ്റിട്ടാല്‍ നെഗറ്റീവ് കുറയുമെന്ന് കരുതിയാണെന്ന് തോന്നുന്നു. അനുമോളെ വിജയിയായി പ്രഖ്യാപിച്ച സമയത്തും കാറിന്‍റെ കീ കൊടുക്കുമ്പോഴും ശെെത്യയുടെ മുഖത്ത് കണ്ട ആ ഭാവം ഒന്നു കണ്ടു നോക്കൂ.

തനി കട്ടപ്പ തന്നെ. അസൂയ മൂത്ത കട്ടപ്പ. മറ്റു 22 മത്സരാ൪ഥികളും അനുമോളുടെ വിജയത്തെ കയ്യടിച്ച് സ്വീകരിച്ചപ്പോഴും ശെെത്യയുടെ മുഖത്ത് ദേഷ്യമായിരുന്നു. ഒന്നു കയ്യടിക്കാന്‍ പോലും മെനക്കെട്ടില്ല. വക്കീലാണത്രെ. പക്ഷെ നാലാം ക്ലാസ് നിലവാരം പോലുമില്ല തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.
ബിഗ് ബോസില്‍ മത്സരിച്ചതിന് രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിനെക്കുറിച്ച് നേരത്തെയും താരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. ശൈത്യയാണ് ഈ സീസണില്‍ നിരന്തരമായി ബുള്ളിയിംഗിന് വിധേയമായിക്കൊണ്ടിരിക്കുന്നത്. ഷോയിലെ കാര്യങ്ങള്‍ മത്സരാര്‍ത്ഥികള്‍ മറന്നാലും പ്രേക്ഷകരും ഫാന്‍സുകാരും വിടാറില്ല.
അവിടെയുള്ള നല്ല അനുഭവങ്ങള്‍ മാത്രമേ മനസിലേക്കെടുത്തിട്ടുള്ളൂ എന്നാണ് പുറത്തിറങ്ങിയവരെല്ലാം പറഞ്ഞത്. അവിടെ നിന്നും കിട്ടിയ സൗഹൃദം നിലനിര്‍ത്തുന്നവരുമുണ്ട്. എന്നാല്‍ അത് പരസ്യമാക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞവരുമുണ്ടായിരുന്നു.
Bigg Boss Malayalam season 7, contestant Shaitya gets criticism, Anumol Shaitya relationship


































