( moviemax.in) ബിഗ് ബോസിൽ ഭാഗമാകും മുമ്പ് തന്നെ നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളുടെ ഭാഗമായിട്ടുണ്ട് അഡ്വക്കേറ്റ് കൂടിയായ ശൈത്യ സന്തോഷ്. നല്ല പ്രകടനം കാഴ്ചവെച്ച് ടൈറ്റിൽ നേടണമെന്ന ആഗ്രഹത്തോടെയാണ് ശൈത്യ ബിഗ് ബോസിലേക്ക് എത്തിയത്. പക്ഷെ ഒന്നാം ദിവസം മുതൽ പുറത്തിറങ്ങും വരെയും നെഗറ്റീവ് ഇമേജായിരുന്നു ശൈത്യയ്ക്ക്. പോരാത്തതിന് അനുവുമായുള്ള പ്രശ്നങ്ങൾ ആരംഭിച്ചശേഷം കട്ടപ്പ എന്ന പേരും വീണു.
റീ എൻട്രിയിലൂടെ പോയ ഇമേജ് തിരികെ പിടിക്കാൻ ശ്രമിച്ചെങ്കിലും കാര്യങ്ങൾ കൂടുതൽ അവതാളത്തിലാവുകയും സൈബർ ബുള്ളിയിങ് ഇരട്ടിയാവുകയും ചെയ്തു. കട്ടപ്പ എന്ന വിളിപ്പേര് വീണശേഷം ശൈത്യ പങ്കെടുത്ത പഴയ റിയാലിറ്റി ഷോയുടെ വീഡിയോകളെല്ലാം സോഷ്യൽമീഡിയയിൽ വീണ്ടും പൊങ്ങി വരുന്നുണ്ട്.
അത്തരത്തിൽ ഒരു വീഡിയോയും അതിന് വന്ന കമന്റുകളുമാണ് ചർച്ചയാകുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ അമ്മയും മകളും എന്ന റിയാലിറ്റി ഷോയിൽ ഇരുവരും ഒരു സെഗ്മെന്റിൽ വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന മകൾക്ക് അമ്മയ്ക്ക് കൊടുക്കാനുള്ള ഉപദേശം എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നു.

അമ്മ ഷീന പല ആവർത്തി പറഞ്ഞിട്ടും തനിക്ക് വിവാഹത്തോട് താൽപര്യമില്ലെന്നും അഥവ കഴിച്ചാലും ആ ബന്ധം ഒരു വർഷത്തിൽ കൂടുതൽ നിലനിൽക്കുമെന്ന് ഉറപ്പില്ലെന്നുമാണ് ശൈത്യ പറഞ്ഞത്. ഭർത്താവിന്റെ വീട്ടിൽ എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ചെല്ലാം അമ്മ ശൈത്യയ്ക്ക് പറഞ്ഞ് കൊടുക്കുന്നുണ്ട്. നിനക്ക് ഇഷ്ടമുള്ളയാളെ കല്യാണം കഴിപ്പിച്ച് തരും. ചെറുക്കനെ ഞങ്ങൾക്ക് ഇഷ്ടപ്പെടണം അത്രമാത്രം.
ചെറുക്കന്റെ വീട്ടുകാർക്കും താൽപര്യമുണ്ടാകണം. അതുപോലെ ആദ്യം നീ മാറ്റേണ്ടത് നിന്റെ ദേഷ്യമാണ്. നീ കയറി ചെല്ലുന്ന വീട്ടിലെ അച്ഛനേയും അമ്മയേയും ഞങ്ങളെപ്പോലെ തന്നെ സ്നേഹിക്കണം. അവരുടെ മനസിൽ കയറി പറ്റണം. ഭർത്താവിനെ ഏറ്റവും നല്ല സുഹൃത്തായി കാണണം. പിന്നെ കുത്തിത്തിരിപ്പ് പോലുള്ള കാര്യങ്ങളുണ്ട്. അമ്മ വഴക്ക് പറഞ്ഞ് കഴിഞ്ഞാൽ ഉടനെ അത് ഭർത്താവിനോട് പറഞ്ഞ് കൊടുത്ത് പിന്നെ അവിടെ പ്രശ്നമുണ്ടാക്കരുത്.
വേറൊരു വീട്ടിൽ പോയി നീ നന്നായി ജീവിക്കുന്നത് കാണാൻ ആഗ്രഹമുണ്ട്. എനിക്ക് ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്നേഹം കിട്ടിയിട്ടില്ല. അതുകൊണ്ട് എന്റെ മകൾ നല്ലൊരു കുടുംബത്തിന്റെ ഭാഗമാകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ദേഷ്യം മാറ്റണം. നന്നായി ഫുഡ് ഉണ്ടാക്കണം. എന്റെ ആഗ്രഹങ്ങൾ എനിക്ക് കുഞ്ഞിൽ കൂടി നടത്തിയെടുക്കണം എന്നാണെന്നാണ് അമ്മ പറഞ്ഞത്.
എനിക്ക് വിവാഹം കഴിക്കാൻ തന്നെ പേടിയാണ്. നമ്മൾ മൂന്നുപേരും നല്ല ഫ്രണ്ട്ലിയാണ്. ഇവിടെ സംസാരിക്കുന്നതുപോലെ അവിടെ പോയി സംസാരിക്കാനോ ഇടപഴകാനോ ചിലപ്പോൾ കഴിയില്ല. അവിടെ ചെന്ന് കഴിയുമ്പോൾ അച്ഛനോടും അമ്മയോടുമുള്ള അറ്റാച്ച്മെന്റ് കുറയുമോ എന്നൊക്കെ പേടിയുണ്ട്. കല്യാണം എന്ന കോൺസെപ്റ്റിനോട് എനിക്ക് താൽപര്യമില്ല. അവർക്കൊപ്പം ഞാൻ സേഫായിരിക്കുമെന്ന് എന്താണ് ഉറപ്പ്.
കല്യാണം കഴിച്ചാലും ഒരു വർഷം വരെ എന്റെ ഒരു ക്യാരക്ടർ വെച്ച് അഡ്ജസ്റ്റ് ചെയ്ത് പോകുമായിരിക്കും. അത് കഴിഞ്ഞ് ഡിവോഴ്സായാൽ എന്താകും. എന്റെ ക്യാരക്ടർ വെച്ച് അധികം അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല എന്നാണ് അമ്മയ്ക്ക് ശൈത്യ നൽകിയ മറുപടി. ഈ വീഡിയോ വൈറലായതോടെ ശൈത്യയുടെ വ്യക്തിത്വത്തെ വിമർശിച്ചാണ് കമന്റുകൾ ഏറെയും.
അമ്മയ്ക്കുപോലും അന്നേ മനസിലായി കട്ടപ്പ കുത്തി തിരിപ്പിന്റെ ആളാണെന്ന്. ശൈത്യയെ കെട്ടുന്ന ആളുടേയും വീട്ടുകാരുടെയും അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കാൻ വയ്യ. ശൈത്യയുടെ സ്വഭാവം മൂന്നര കോടി മലയാളികളും കണ്ടതാണ്. ഇനി വല്ല സായിപ്പ് ഫാമിലിന്ന് കല്യാണം നോക്കുന്നതായിരിക്കും നല്ലത്, അമ്മയ്ക്ക് നേരത്തെ അറിയാമായിരുന്നു... ഭാവിയിൽ മകൾ വലിയ ഒരു കട്ടപ്പ ആകുമെന്ന് എന്നിങ്ങനെ നീളുന്നു കമന്റുകൾ.
Bigg Boss Malayalam contestant Shaithya's video goes viral again


































