സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞെന്ന് ആരോപണം; ആര്‍എസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു

സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞെന്ന് ആരോപണം; ആര്‍എസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു
Nov 15, 2025 05:45 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞെന്ന ആരോപിച്ച് ആര്‍എസ്എസ് പ്രവർത്തകൻ ജീവനൊടുക്കി. തൃക്കണ്ണാപുരം വാർഡിലെ ആനന്ദിനാണ് ആത്മഹത്യ ചെയ്തത്.

തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡില്‍ നേരത്തെ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇദ്ദേഹത്തിന്‍റെ പേര് ലിസ്റ്റിൽ ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം വിശദീകരിക്കുന്നത്.

ആത്മഹത്യക്ക് മുമ്പ് ആനന്ദ് സുഹൃത്തുകൾക്ക് അയച്ച വാട്സ് സന്ദേശം പുറത്ത് വന്നു. ബിജെപി നേതാക്കൾക്കെതിരെയാണ് ആനന്ദിന്‍റെ കുറിപ്പ്. സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു.

ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും ആനന്ദിന്‍റെ കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

RSS worker commits suicide in Thiruvananthapuram

Next TV

Related Stories
ക്രൂരത...; മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കി;  37കാരൻ പിടിയിൽ

Nov 15, 2025 05:25 PM

ക്രൂരത...; മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കി; 37കാരൻ പിടിയിൽ

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കി; 37കാരൻ...

Read More >>
ശ്ശെടാ....! വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ഥിയെ വളര്‍ത്തു നായ കടിച്ചു; പ്രചാരണം നിര്‍ത്തി ആശുപത്രിയില്‍

Nov 15, 2025 04:37 PM

ശ്ശെടാ....! വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ഥിയെ വളര്‍ത്തു നായ കടിച്ചു; പ്രചാരണം നിര്‍ത്തി ആശുപത്രിയില്‍

പ്രചരണത്തിനിടെ സ്ഥാനാർത്ഥിക്ക് പട്ടി കടിയേറ്റു, യുഡിഎഫ് സ്ഥാനാർത്ഥി , ഇടുക്കി , ...

Read More >>
മുക്കുവണ്ടം പണയം വെച്ച് പണം തടി; അടൂരിൽ യുവതിയും രണ്ട് കൂട്ടാളികളും പിടിയിൽ

Nov 15, 2025 04:23 PM

മുക്കുവണ്ടം പണയം വെച്ച് പണം തടി; അടൂരിൽ യുവതിയും രണ്ട് കൂട്ടാളികളും പിടിയിൽ

മുക്കുവണ്ടം പണയം വെച്ച് പണം തടി, അടൂരിൽ യുവതിയും രണ്ട് കൂട്ടാളികളും...

Read More >>
Top Stories

News Roundup

https://moviemax.in/-