മല്ലപ്പള്ളി (പത്തനംതിട്ട): (https://truevisionnews.com/) മാനസിക വെല്ലുവിളി നേരിടുന്ന 21 വയസുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ 37 കാരൻ അറസ്റ്റിൽ . മല്ലപ്പള്ളി ആനിക്കാട് സ്വദേശിയായ മണിയംകുളത്ത് വീട്ടിൽ സുബിൻ സുകുമാരനെയാണ് കീഴ്വായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
21കാരിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കിയെത്തിയ പ്രതി വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ മൊഴി പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. കീഴ്വായ്പൂർ ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതിയെ എ.എസ്.എ അൻസീം,സീനിയർ പൊലീസ് ഓഫീസർ ദീപു, സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണു, വിഷ്ണുദേവ്, അഖിൽ, സന്തോഷ്, അരുൺരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘം മല്ലപ്പള്ളി പാലത്തിന് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും
Mentally challenged woman raped, yound man arrested

































