മലപ്പുറം: (truevisionnews.com) പൊന്നാനിയിൽ എസ്ഡിപിഐ നേതാക്കൾ മുസ്‌ലിം ലീഗിൽ ചേർന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിച്ച സംസ്ഥാന പ്രതിനിധി സഭാംഗം ഫത്താഹ് മാസ്റ്ററും, പൊന്നാനി മണ്ഡലം മുൻ സെക്രട്ടറി ഹാരിസുമാണ് ഔദ്യോഗികമായി മുസ്‌ലിം ലീഗിൽ ചേർന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രഖ്യാപിത നിലപാടിൽ നിന്ന് നേതൃത്വം പിന്നോട്ട് പോയത് ചോദ്യം ചെയ്തതിനെ തുടർന്ന് ഉണ്ടായ നടപടികളാണ് പാർട്ടി വിടാൻ കാരണമെന്ന് ഹാരിസ് പറഞ്ഞു.
Malappuram Ponnani, SDP leaders
































