(moviemax.in) ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ മത്സരാർത്ഥിയായശേഷം ഏറ്റവും കൂടുതൽ വിവാദങ്ങൾ ഉണ്ടായത് അനുമോളുടെ പേരിലാണ്. അതിൽ ഒരു വിവാദം സിനിമ-സീരിയൽ താരം ജീവനുമായി അനുമോൾക്കുണ്ടായിരുന്നു ബന്ധമായിരുന്നു. തന്റെ പുതിയ സിറ്റ്കോമിന്റെ പ്രമോഷനായി ജീവൻ ബിഗ് ബോസ് ഹൗസിൽ വന്നിരുന്നു. അടുത്ത സൗഹൃദമുണ്ടായിട്ടും ജീവനെ അനു അവഗണിച്ചു.
അതിനുശേഷമാണ് ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയം തകർന്നുവെന്ന കഥ വൈറലായത്. ബിഗ് ബോസിൽ പോയി വന്നശേഷം ജീവനും ഒരുപാട് സൈബർ അറ്റാക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ അനുവിനെ കുറിച്ചും ബിഗ് ബോസ് ഷോയെ കുറിച്ചും പുതിയ പ്രോജക്ടുകളെ കുറിച്ചും ന്യൂസ് ടുഡെ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് ജീവൻ.
സിനിമ വിട്ടിട്ടില്ല. സിനിമ തന്നെയാണ് എന്റെ അൾട്ടിമേറ്റ് എയിം. കുറേ വർഷങ്ങളായി സിനിമയിൽ നിന്ന് എനിക്ക് അങ്ങനെ ഓഫറുകൾ വന്നിട്ടില്ല. ലാസ്റ്റായിട്ട് ഞാൻ ചെയ്തത് ജോർജേട്ടൻസ് പൂരം എന്ന സിനിമയാണ്. നല്ല കഥാപാത്രങ്ങൾ എനിക്ക് വന്നിട്ടില്ല. അതുകൊണ്ടാണ് സിനിമയിലേക്ക് ഞാൻ വരാതിരുന്നത്. ഇനി വരും. ഹാപ്പി കപ്പിൾസ് ഒന്ന് ക്ലിക്കായി റീച്ചായിക്കോട്ടെ. വീണ്ടും ഞാൻ സിനിമയിലേക്ക് വരും.
ഡേറ്റ് ഇഷ്യൂസ് കാരണം എനിക്ക് കഥാപാത്രങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പ് പല സിറ്റ്കോമിലേക്കും നല്ല കഥാപാത്രങ്ങൾ വന്നിട്ടുണ്ടായിരുന്നു. മെയിൻ ലീഡിലേക്കായിരുന്നു ക്ഷണം വന്നിരുന്നത്. അന്ന് സീരിയലുകൾ ചെയ്തിരുന്നത് കൊണ്ട് ഡേറ്റ് ക്ലാഷ് കാരണം കുറച്ച് വർക്കുകൾ പോയിട്ടുണ്ട്. അല്ലാതെ വേണ്ടെന്ന് വെച്ചതിന്റെ പേരിൽ നല്ല അവസരങ്ങൾ നഷ്ടപ്പെട്ടിട്ടില്ല.
സിനിമയിൽ ഒന്ന്, രണ്ട് അവസരങ്ങൾ സീരിയൽ ഡേറ്റ് ക്ലാഷ് കാരണം പോയിട്ടുണ്ട്. അന്ന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. മെയിൻ ക്യാരക്ടറായിരുന്നു സീരിയലിൽ. സിനിമയാണ് എന്റെ അൾട്ടിമേറ്റ് ലക്ഷ്യം. അതുകൊണ്ട് തന്നെ ആ സിനിമ അവസരങ്ങൾ നഷ്ടപ്പെട്ടപ്പോൾ സങ്കടം തോന്നി ജീവൻ പറഞ്ഞ് തുടങ്ങി. അനുമോളും ഞാനും നല്ല ജോഡിയായിരുന്നുവെന്ന് ആളുകൾ പറയുന്നത് അഭി വെഡ്സ് മഹി എന്ന സിറ്റ്കോമിൽ ഞങ്ങൾ ഒരുമിച്ച് പെയറായി അഭിനയിച്ചിരുന്നതുകൊണ്ടാണ്.
ആ ജോഡി ആളുകൾ കണ്ട് ശീലിച്ച് പോയി. അതിനുശേഷം വേറൊരു സിറ്റ്കോം ഞാൻ ചെയ്തപ്പോഴും ഇതുപോലെ കമന്റ്സ് വരുന്നുണ്ടായിരുന്നു. പിന്നെ ഞാൻ ആ സിറ്റ്കോമിലെ പെയറുമായി സിങ്കായി വന്നപ്പോൾ പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടു. ഹാപ്പി കപ്പിൾസിൽ ഞാൻ വന്നശേഷം അനുവിന്റെ മാത്രമല്ല ലേഡീസ് റൂമിൽ എന്റെ പെയറായിട്ട് വന്ന കുട്ടിയുടെ കാര്യവും ആളുകൾ പറയുന്നുണ്ടായിരുന്നു.
അതുപോലെ തന്നെയാണ് ഇതും. ഹാപ്പി കപ്പിൾസിലെ പെയറും ആളുകൾ ഇഷ്ടപ്പെടും. അധികം ആരോടും ഇടിച്ച് കയറി സംസാരിക്കാത്തയാളാണ് ഞാൻ. കമ്പനിയായാൽ കമ്പനിയായി മുന്നോട്ട് പോകും. എന്നെ ഇപ്രാവശ്യത്തെ ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു. എല്ലാം സെറ്റായി വന്നപ്പോഴാണ് ഹാപ്പി കപ്പിൾസിന്റെ ഷെഡ്യൂൾ തുടങ്ങിയത്. ടെലികാസ്റ്റ് ഡേറ്റ് അടക്കം കൺഫോം ആയിരുന്നു.
അല്ലായിരുന്നുവെങ്കിൽ ഇപ്രാവശ്യം ഞാനും ബിഗ് ബോസിലേക്ക് പോകാൻ സെറ്റായിരുന്നു. പ്രമോഷന് വേണ്ടി ബിഗ് ബോസിലേക്ക് പോയിരുന്നു. നെവിനെ എനിക്ക് ഇഷ്ടപ്പെട്ടു. അനീഷിനേയും അനുമോളേയും ഇഷ്ടമാണ്. അനീഷ്-അനുമോൾ ലവ് ട്രാക്കിനെ കുറിച്ച് ചോദിച്ചാൽ എനിക്ക് അറിയില്ല. അതൊരു ഗെയിം ഷോയാണല്ലോ. കണ്ടന്റ് കൊടുക്കണമെന്ന ബേസിൽ എടുത്തതായിരിക്കാം. ഗെയിം ഷോ ആയതുകൊണ്ട് അറിയില്ല.
പിആർ ബലത്തിൽ ഷോയിൽ നിൽക്കുമോയെന്ന് അറിയില്ല. ഡിസർവിങ് ആയവർ അല്ലേ നിൽക്കൂ. എല്ലാവർക്കും പിആർ കാണുമായിരിക്കും. ബിഗ് ബോസ് നിരന്തരമായി ഞാൻ കാണാറില്ല. ആര്യന്റെ എവിക്ഷൻ ഫെയറായി തോന്നിയില്ല. അനുമോൾ കരയും. പക്ഷെ സില്ലി കാര്യങ്ങൾക്ക് കരയാറില്ല.
സൈബർ ബുള്ളിയിങ് ഓരോരുത്തർ പൊക്കി കൊണ്ട് വരുന്നതല്ലേ. അതൊന്നും ഞാൻ മൈന്റ് ചെയ്തിട്ടില്ല. അത് എന്നെ ബാധിക്കില്ല. ആവശ്യമില്ലാതെ ഒന്നിനോടും പ്രതികരിക്കേണ്ടതില്ലല്ലോ. എന്റെ റിയൽ ലൈഫും അവിടെ സംഭവിച്ചതും എനിക്ക് മാത്രമെ അറിയൂ. അത് കൊട്ടിഘോഷിച്ച് നടക്കേണ്ട കാര്യമില്ലല്ലോ. അനുമോളുമായി ശത്രുതയില്ലെന്നും ജീവൻ പറഞ്ഞു.
Anumol- Jeevan Bandhan, Bigg Boss Show































.jpg)

