'ടിഷ്യു പേപ്പറല്ല പീരിഡ്സ് സമയത്ത് ഉപയോ​ഗിക്കുന്ന ടാംപോൺ; ക്ലാരിറ്റി കൊടുക്കാതെ പുറത്തിറങ്ങി ആദില; അവസാനം എല്ലാം അനുമോളായി'; സായ്

'ടിഷ്യു പേപ്പറല്ല പീരിഡ്സ് സമയത്ത് ഉപയോ​ഗിക്കുന്ന ടാംപോൺ; ക്ലാരിറ്റി കൊടുക്കാതെ പുറത്തിറങ്ങി ആദില; അവസാനം എല്ലാം അനുമോളായി'; സായ്
Nov 8, 2025 02:59 PM | By Athira V

(moviemax.in) ബിഗ് ബോസ് സീസൺ ഏഴു അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ വീടിനുള്ളിൽ പി ആർ വിഷയം പുകഞ്ഞ് എരിയുകയാണ് . അനുമോൾ എന്ത് മിണ്ടിയാലും കരഞ്ഞാലും ഒന്ന് ഇരുന്നാൽ പോലും അത് പി ആർ ടീമിന് കൊടുക്കാനുള്ള കണ്ടന്റ് ആണെന്നാണ് ഒപ്പമുള്ള മത്സരാത്ഥികളുടെ വാദം.

ടോപ് ഏഴ് എന്നായിരുന്നു അവസാനം ബിഗ്‌ബോസ് പറഞ്ഞിരുന്നത്. എന്നാൽ മിഡ് വീക്ക് എവിക്ഷനിലൂടെ ആദില ഇറങ്ങിയപ്പോൾ ഹോക്‌സിലോ ആര് മത്സരാർത്ഥികളാണ് അവസാനിക്കുന്നത്. എന്നാൽ ആദില ഇറങ്ങുന്നതിന് മുൻപ് പൊട്ടിച്ച പിആർ അനുമോൾ ബോംബ് ആണ് നിലവിലെ മത്സരാത്ഥികളുടെ കളിയെ തന്നെ മാറ്റികൊണ്ടിരിക്കുന്നത്.

എവിക്ഷൻ വഴി ആദില പുറത്തുപോകുമെന്ന് കരുതി പുറത്തുള്ള പിആറിന് നിർദേശം കൊടുക്കാൻ അനുമോൾ ആദിലയെ ഉപയോ​ഗിക്കാൻ ശ്രമിച്ചു എന്നതാണ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ പു‌കയുന്ന വിഷയം.

അനുമോൾ നമ്പർ ടിഷ്യു പേപ്പറിൽ എഴുതി തനിക്ക് തന്നിട്ടുണ്ടെന്നാണ് ആദില അക്ബറിനോടും മറ്റ് ആളുകളോടും പറഞ്ഞത്. എന്നാൽ പിന്നീട് അത് തിരുത്തി അനുമോൾ സ്വന്തം നമ്പർ ആണ് തന്നതെന്നും അതിൽ വിളിച്ചാൽ ചേച്ചിയെ കിട്ടുമെന്നും ചേച്ചിയോട് കാര്യങ്ങൾ പറയണമെന്നും അക്ബറിനെ വെളുപ്പിക്കുന്നത് മാറ്റണമെന്നും നിർദ്ദേശം നൽകിയെന്നാണ് ആദില പറഞ്ഞത്.

എന്നാൽ ഇതൊക്കെ തെറ്റാണെന്നും ഞാൻ എന്റെ നമ്പർ എഴുതികൊടുത്തതുപോലെ അവൾ അവളുടെ നമ്പറും എഴുതി തന്നെന്നും ഞാൻ എഴുതിയ നമ്പർ അവളുടെ കയ്യിൽ ഉണ്ടെന്നും അനുമോൾ മറ്റ് സഹ മത്സരാർത്ഥികളോട് പറഞ്ഞു. മാത്രമല്ല അനു നൽകിയ ടിഷ്യു നൂറ നശിപ്പിച്ചുവെന്നും പ്രചരിക്കുന്നുണ്ട്. പാട്ട ​ഗേൾസും അക്ബറും ഉൾപ്പെട്ട ടിഷ്യു വിവാ​ദത്തിൽ തനിക്ക് തോന്നിയ ചില കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മുൻ ബി​ഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണൻ.

പട്ട ​ഗേൾസ് കാണിച്ചത് ഫ്രോഡ് പരിപാടിയാണെന്ന് സായ് പറയുന്നു. ടിഷ്യു പേപ്പർ വിഷയത്തിൽ കൃത്യമായ ക്ലാരിറ്റി കൊടുക്കാതെയാണ് ആദില പുറകത്തേക്ക് പോയത്. അത് പിന്നീട് ഹൗസിൽ പൊട്ടിത്തെറിക്ക് കാരണമായി.

അക്ബറിന് സ്ക്രീൻ സ്പേസ് കൊടുതിരുന്നതിന്റെയും വില്ലൻ ഇമേജ് നൽകിയതിന്റേയും പ്രധാന കാരണക്കാരി അനുമോളാണെന്ന് വേണം മനസിലാക്കാൻ. അനുമോൾ-അക്ബർ ടിഷ്യു പേപ്പർ ഇഷ്യു ചർച്ചയായതോടെ ഇവൾ ഇതും ചെയ്തോയെന്ന മുഖഭാവമായിരുന്നു അനുവിനെ കുറിച്ച് ബാഡ് ഇമേജ് ഉള്ള മറ്റ് മത്സരാർത്ഥികൾക്ക്. അനുമോൾ ടിഷ്യു വിഷയം സംസാരിക്കുമ്പോൾ പറയുന്നത് പിആറിന്റെ നമ്പറല്ല തന്റെ ഫോൺ നമ്പറാണ് കൊടുത്തത് എന്നത് മാത്രമാണ്.

അത് മാത്രം തെളിയിക്കുക എന്നത് മാത്രമാണ് അനുവിന്റെ ലക്ഷ്യം. ടിഷ്യുവിലെ നമ്പർ അനുവിന്റേതാണെന്ന് നൂറയ്ക്കും അക്ബറിനും അറിയാം. അതുകൊണ്ട് അത് സംസാരിക്കാൻ അവർ കൂട്ടാക്കുന്നുമില്ല. നമ്പർ ട്യുഷ്യുവിൽ എഴുതി കൈമാറുക എന്നത് അനുവും നൂറയും ആദിലയും ചേർന്നിട്ട പ്ലാനാണ്.

അനുവിന്റെ തലയിൽ മാത്രം അത് അവസാനം വന്നു. അത് വെളുപ്പിക്കാനുള്ള പരാക്രമം അനുവും കാണിച്ച് കൂട്ടി. നൂറ നൈസായി സ്കിപ്പായി പോയി. അതുപോലെ നൂറ കയ്യിൽ ചുരുട്ടി പിടിച്ച് കൊണ്ടുപോയത് എന്താണെന്നത് സംബന്ധിച്ചും ചർച്ച നടക്കുന്നുണ്ട്. നമ്പർ എഴുതിയ ടിഷ്യുവാണെന്ന് ഊഹിക്കാനെ കഴിയൂ. ഉറപ്പില്ല.

പീരിഡ്സ് സമയത്ത് ഉപയോ​ഗിക്കുന്ന എന്തോവാണെന്നാണ് ആ വീഡിയോ വൈറലായശേഷം പലരും കമന്റ് ചെയ്തത്. എനിക്കും അങ്ങനെയാണ് തോന്നിയത് ടിഷ്യു പേപ്പർ ഒളിപ്പിച്ച് കൊണ്ടുപോയതായി തോന്നിയില്ല. ആദിലയ്ക്ക് എതിരെ പ്രാങ്ക് എവിക്ഷൻ നടന്ന സമയത്താകണം അനുമോൾ നമ്പർ എഴുതി കൊടുത്തത്. ടിഷ്യു വിവാദമായപ്പോഴൊന്നും അക്ബറിനെ കുറിച്ച് മോശം പറഞ്ഞോ ഇല്ലയോ എന്ന വിഷയം അനു സംസാരിക്കുന്നില്ല.

നമ്പർ ആരുടേതാണെന്ന് സമർത്ഥിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. ആകെ മൊത്തം ഫ്രോഡ് പരിപാടിയാണ് പട്ട ​ഗേൾസ് ചെയ്തത്. എന്തായാലും തീരാറായപ്പോഴേക്കും സീസൺ ഓണായി. മികസഡ് റിവ്യു ഉള്ള സീസണാണ്. കണ്ടന്റുകൾ ക്വാളിറ്റിയില്ല. പിന്നെ അനുമോൾ ജയിച്ചാൽ ജിന്റോ ജയിച്ചപ്പോഴുള്ള അതേ എഫക്ട് മാത്രമെ ഉണ്ടാകൂ.

പിന്നെ അനുമോൾ ജയിച്ചാൽ എനിക്കൊക്കെ കുറച്ച് മാസത്തേക്ക് കണ്ടന്റായിരിക്കും. ഡിസർവിങ് ആയ ആൾക്ക് കപ്പ് കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും സായ് കൃഷ്ണൻ പറഞ്ഞു. ഇപ്പോൾ ഹൗസിൽ ആറ് പേരാണ് അവശേഷിക്കുന്നത്. ഒരാൾ കൂടി ഹൗസിൽ നിന്ന് ഇന്ന് നടക്കുന്ന മിഡ് വീക്ക് എവിക്ഷനിൽ പുറത്താകും. ഫൈനൽ ഫൈവാണ് ​ഗ്രാന്റ് ഫിനാലെയിൽ മാറ്റുരയ്ക്കുക.

ആരാകും കപ്പ് ഉയർത്തുകയെന്ന് അറിയാൻ അക്ഷമരായി കാത്ത് ഇരിക്കുകയാണ് ബിബി പ്രേക്ഷകരും. ഏറ്റവും കൂടുതൽ പിആർ സ്റ്റണ്ട് നടന്നൊരു സീസൺ കൂടിയാണ് ഏഴാം സീസൺ‌. അർഹനായ വ്യക്തി കപ്പ് ഉയർത്തുമെന്ന പ്രതീക്ഷ പ്രേക്ഷകർക്കും നഷ്ടപ്പെട്ട് തുടങ്ങി.

BiggBoss Malayalam, Anumol-Akbar topic

Next TV

Related Stories
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories