(moviemax.in) നടി സാമന്തയും സംവിധായകൻ രാജ് നിദിമോരുവും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ ഈ സംശയങ്ങൾക്ക് ആക്കംകൂട്ടിയിരിക്കുകയാണ് രാജിനൊപ്പം സാമന്ത പങ്കുവെച്ച ഒരു ചിത്രം. ഈ വർഷം ജീവിതത്തിൽ നടത്തിയ ധീരമായ ചുവടുവെപ്പുകളെക്കുറിച്ചായിരുന്നു സാമന്തയുടെ പോസ്റ്റ്.
എന്നാൽ ഇതിനൊപ്പം പോസ്റ്റ് ചെയ്ത നിരവധി ചിത്രങ്ങളിൽ ഒരെണ്ണം രാജിനൊപ്പമുള്ളതായിരുന്നു. പരസ്പരം ആലിംഗനം ചെയ്തുകൊണ്ടാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഈ ചിത്രം തന്നെയാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതികരണങ്ങൾ നേടിയത്.
https://x.com/KollyCensor/status/1986792390439637397?s=20
താൻ ആരംഭിച്ച പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ച് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് സാമന്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ ഏറ്റെടുത്ത വെല്ലുവിളികളെക്കുറിച്ചും ചെറിയ വിജയങ്ങൾ ആഘോഷിക്കുന്നതിനെക്കുറിച്ചും നടി കുറിച്ചു. ചടങ്ങിൽ നടി തമന്നയും പങ്കെടുത്തിരുന്നു.
'ചുറ്റും സുഹൃത്തുക്കളും കുടുംബാംഗങ്ങളും. കഴിഞ്ഞ ഒന്നര വർഷമായി, എൻ്റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുകളാണ് ഞാൻ എടുത്തത്. വെല്ലുവിളികൾ ഏറ്റെടുക്കുന്നു, ഉൾപ്രേരണയെ വിശ്വസിക്കുന്നു, മുന്നോട്ട് പോകുമ്പോൾ പഠിക്കുകയും ചെയ്യുന്നു.
ഇന്ന്, ഞാൻ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്. ഞാൻ കണ്ടുമുട്ടിയതിൽ വെച്ച് ഏറ്റവും മിടുക്കരും കഠിനാധ്വാനികളും ആത്മാർത്ഥതയുള്ളവരുമായ ചില ആളുകളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് നന്ദിയുള്ളവളാണ്. വലിയ വിശ്വാസത്തോടെ, ഇത് ഒരു തുടക്കം മാത്രമാണെന്ന് എനിക്കറിയാം', സാമന്തയുടെ വാക്കുകൾ.
ആമസോൺ പ്രൈമിന്റെ സീരീസ് ആയ ഫാമിലി മാൻ സീസൺ 2 വിലാണ് സാമന്തയും രാജും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്. സീരിസിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിച്ചത്. അതേസമയം, ബോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നാണ് രാജ് ആൻഡ് ഡികെ കോമ്പോ. എ ജന്റിൽമാൻ, ഫാമിലി മാൻ, സ്ത്രീ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ ആണ് ഇവർ ഒരുക്കിയിട്ടുള്ളത്.
Samantha-Raj new photo

































