(moviemax.in) ചന്ദനമഴ അടക്കമുള്ള സീരിയലുകളിലൂടെയും ബിഗ് ബോസ് മലയാളം അടക്കമുള്ള റിയാലിറ്റി ഷോകളിലൂടെയും പട്ടണത്തിൽ സുന്ദരൻ അടക്കമുള്ള സിനിമകളിലൂടെയും മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമാണ് നടി യമുന റാണി. ബിഗ് ബോസ് മലയാളം സീസൺ ആറിലാണ് യമുന മത്സരിച്ചത്. അടുത്തിടെയായിരുന്നു താരത്തിന്റെ അമ്പതാം പിറന്നാൾ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഭർത്താവിനൊപ്പമുള്ള ഫോട്ടോകളൊന്നും നടി പങ്കുവെക്കാറില്ല.
അതുകൊണ്ട് തന്നെ നടിയുടെ രണ്ടാം വിവാഹവും തകർന്നുവോ?, ഭർത്താവ് ദേവൻ എവിടെ എന്നുള്ള ചോദ്യങ്ങളെല്ലാം കമന്റ് ബോക്സിൽ നിറയാനും ഊഹാപോഹങ്ങൾ കുത്തിനിറച്ചുള്ള വീഡിയോകളും വാർത്തകളും പ്രചരിക്കാൻ തുടങ്ങി. ഇപ്പോഴിതാ എല്ലാത്തിനുമുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് നടി. ഞാൻ സോഷ്യൽമീഡിയയിൽ എപ്പോഴും ആക്ടീവല്ല.
ഞാൻ ചെയ്യുന്ന ജോലിയുടെ ഭാഗമായി ഇൻസ്റ്റഗ്രാമിൽ നമ്മുടെ ഒരു പ്രസൻസ് എപ്പോഴും ഉണ്ടാകണമല്ലോ. അതുകൊണ്ടാണ് ഇടയ്ക്കിടെ പോസ്റ്റുകൾ ഇടുന്നത്. പിന്നെ ഫാമിലി ഫോട്ടോസ് ഞാൻ അധികം സോഷ്യൽമീഡിയയിൽ ഇടാറില്ല. കുറച്ച് നാൾ ഫാമിലി ഫോട്ടോസ് ഇടാതിരുന്നപ്പോൾ സോഷ്യൽമീഡിയയിൽ തന്നെ ന്യൂസ് വന്നു നമ്മൾ ഡിവോഴ്സായി എന്നത്.
ഞങ്ങളുടെ ഒരുമിച്ചുള്ള ഫോട്ടോസ് കാണാത്തതുകൊണ്ടാണത്. ദേവേട്ടനും മക്കൾക്കും സോഷ്യൽമീഡിയയിൽ ഒരുപാട് എക്സ്പോസ്ഡാകുന്നതിനോട് യോജിപ്പില്ല. സോഷ്യൽമീഡിയയ്ക്ക് ഗുണവും ദോഷവും ഉണ്ട്. അതേ കുറിച്ച് ഞാൻ ഇടയ്ക്കിടെ ചിന്തിക്കാറുണ്ട്. ഞങ്ങൾ ഡിവോഴ്സായെന്ന തരത്തിൽ വാർത്തകൾ അടുത്തിടെയായി പ്രചരിക്കുന്നുണ്ട്.
അത് കണ്ടപ്പോൾ ഞാൻ കുറച്ച് കാലം ഫോട്ടോസ് കാണാതായപ്പോഴേക്കും ആളുകൾ ഇത്തരത്തിൽ ചിന്തിച്ച് കൂട്ടിയല്ലോയെന്ന് ഞാൻ കരുതി എന്നാണ് യമുന റാണി പറഞ്ഞത്. ഭർത്താവ് ദേവനും യമുനയ്ക്കൊപ്പം വീഡിയോയിൽ ഉണ്ടായിരുന്നു. സോഷ്യൽമീഡിയയെ കുറിച്ച് ദേവനും സംസാരിച്ചു. സോഷ്യൽമീഡിയ കൊണ്ടുള്ള ഏറ്റവും വലിയ ഗുണം വിശാലമായ ലോകത്തിനെ കൈതടത്തിലേക്ക് ഒതുക്കി എടുക്കാൻ പറ്റിയല്ലോ എന്നതാണ്.
ലോകത്ത് എവിടെയുള്ള ഏത് കൾച്ചറും ഫുഡ്ഡും എന്തിനെ കുറിച്ചും ഏതിനെ കുറിച്ചും ഇൻസ്റ്റന്റായി നമുക്ക് അറിയാൻ പറ്റും. അതൊരു വലിയ കാര്യമാണ്. ഞാൻ പോലും പുസ്തകം വായിക്കുന്നതിന് പകരം വ്ലോഗും പോഡ്കാസ്റ്റും കണ്ടാണ് കാര്യങ്ങൾ പഠിക്കുന്നത്. അതെല്ലാം സോഷ്യൽമീഡിയ ഉള്ളതുകൊണ്ടാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ സോഷ്യൽമീഡിയയെ പൂർണ്ണമായും തള്ളികളയാൻ പറ്റില്ല.
പേഴ്സണൽ കാര്യങ്ങൾ സോഷ്യൽമീഡിയയിൽ പറയാം. പക്ഷെ അത് മറ്റുള്ളവർക്ക് ഗുണം ചെയ്യുന്നതാകണം. അല്ലാതെ നമ്മൾ ബാത്ത് റൂമിൽ പോയി, കുളിച്ചു, മുടി വെട്ടി എന്നതൊക്കെ പറയുന്നത് കുറച്ച് കൂടുതലാണ്. അതിന്റെ ആവശ്യമില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആളുകളെ ഇൻസ്പെയർ ചെയ്യുന്ന കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നതിൽ തെറ്റില്ല. പിന്നെ അൽഗോരിതത്തെ കുറിച്ച് പറയുകയാണെങ്കിൽ നമ്മൾ ഏത് സബ്ജെക്ടിൽ പിടിക്കുമോ അത് തന്നെ വന്നുകൊണ്ടിരിക്കും.
അല്ലാതെ റൗണ്ടടായ തരത്തിൽ ഇൻഫോർമേഷനല്ല കിട്ടികൊണ്ടിരിക്കുന്നത്. ബയാസ്ഡായ ഇൻഫോർമേഷനാണ്. സോഷ്യൽമീഡിയയിൽ നിന്നും അഭിപ്രായം സ്വീകരിക്കുമ്പോൾ അത് ബയാസ്ഡാണെന്ന് അതുകൊണ്ട് തന്നെ മനസിലാക്കിക്കോണം. അല്ലെങ്കിൽ തെറ്റായ കൺക്ലൂഷനിലേക്ക് പോകും എന്നാണ് ദേവൻ പറഞ്ഞത്.
മൂന്ന് വർഷം മുമ്പായിരുന്നു യമുനയുടെ രണ്ടാം വിവാഹം. വിവാഹം വലിയ വാര്‍ത്തയായിരുന്നു. ആദ്യ വിവാഹത്തില്‍ ജനിച്ച രണ്ട് പെണ്‍കുട്ടികള്‍ മുൻ കൈ എടുത്താണ് യമുനയുടെ വിവാഹം നടത്തിയത്. അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റായി ജോലി ചെയ്യുന്ന ദേവനാണ് യമുനയുടെ ഭര്‍ത്താവ്. മക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയതെന്ന് നടി പറഞ്ഞിരുന്നു. യമുനയ്ക്ക് ഭർത്താവ് മാത്രമല്ല അവരുടെ രണ്ട് പെൺമക്കൾക്കും അച്ഛൻ കൂടിയാണ് ഇന്ന് ദേവൻ.
Yamunarani secondmarriage divorce

































