(moviemax.in) അനുമോളുടെ പിആറും അതിനായി ചിലവാക്കിയ ലക്ഷങ്ങളുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൗസിന് അകത്തും പുറത്തും ചർച്ച വിഷയം. പതിനാറ് ലക്ഷം രൂപയ്ക്ക് പിആർ പറഞ്ഞ് ഉറപ്പിച്ചാണ് അനു ബിഗ് ബോസിലേക്ക് കയറി വന്നത് എന്നാണ് ബിന്നി സെബാസ്റ്റ്യൻ പറഞ്ഞത്. അതിന്റെ ഭാഗമായി അമ്പതിനായിരം അഡ്വാൻസായി നൽകിയെന്നും താൻ അറിഞ്ഞതായാണ് ബിന്നി വെളിപ്പെടുത്തിയത്.
ബിന്നിയുടെ വെളിപ്പെടുത്തലിനുശേഷം മത്സരാർത്ഥികളുടെ എല്ലാം പിആർ ഹൗസിൽ വലിയ ചർച്ച വിഷയമായി മാറി തുടങ്ങി. തന്റെ മാതാപിതാക്കളും പിആറിന് വേണ്ടി വലിയൊരു തുക ചിലവാക്കിയിരുന്നതായി ശൈത്യയും റീ എൻട്രി നടത്തിയപ്പോൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിആറുണ്ടെന്ന് അനു ഇതുവരേയും സമ്മതിച്ചിട്ടില്ല.
ഇപ്പോഴിതാ അനുവിന്റെ പിആറിനെ കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് ആദിലയും. അനുവിന് ലക്ഷങ്ങളുടെ പിആറുണ്ടെന്നതിന് പുതിയ തെളിവുകൾ പുറത്ത് വിട്ടിരിക്കുകയാണ് ആദില.
ശൈത്യയുമായി സംസാരിക്കുന്നതിന് ഇടയിലാണ് തനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ കൂടി ആദില പുറത്തുവിട്ടത്. പിആറുകാർക്കാണോ ശക്തി അതോ കോടികണക്കിന് ജനങ്ങൾക്കാണോ ശക്തിയെന്ന് ഇത്തവണത്തെ ഗ്രാന്റ് ഫിനാലെ കഴിയുമ്പോൾ അറിയാൻ പറ്റും.
അതിനാണ് ഞാൻ കാത്തിരിക്കുന്നത്. അനു പൈസ കൊടുത്ത് വാങ്ങിയ പിആറിന്റെ ശക്തിയാണോ വലുതെന്ന് നമുക്ക് നോക്കാം. ഇന്നലെ നിന്റെ സ്റ്റോറി തിരിച്ച് പറയുന്നത് കേട്ടപ്പോൾ ഞാൻ വാ പൊളിച്ച് ഇരിക്കുകയായിരുന്നു. ഉറക്കത്തിൽ ആയതുകൊണ്ടാണ് അല്ലെങ്കിൽ നല്ല തെറി ഞാൻ പറഞ്ഞേനെ.
അനുമോൾ എനിക്ക് ഒരു എവിക്ഷൻ സമയത്ത് നമ്പർ എഴുതി തന്നു. ഇവിടെ അക്ബറിനെ വെളുപ്പിക്കുകയാണ് അതിന് എതിരെ പ്രവർത്തിക്കാൻ പറയാൻ പറഞ്ഞു. ഡ്രസ്സിങ് റൂമിൽ നിന്നാണ് എഴുതി തന്നത്. ഞാൻ എവിക്ഷനിൽ പുറത്താകുമെന്ന് കരുതിയാണ് എഴുതി തന്നത്. മാത്രമല്ല നൂറയ്ക്കും പിആർ കൊടുത്തോളു. വോട്ട് വേണം. 50000 രൂപ കൊടുത്താൽ മതിയെന്നും പറഞ്ഞു. ഞാൻ അവളെ വിടുവാണ്. എനിക്ക് പറ്റുന്നില്ല.
കട്ടപ്പ പാർട്ട് ടുവോ ത്രീയോ ആയി ആളുകൾ ചിത്രീകരിച്ചാലും കുഴപ്പമില്ലെന്നാണ് ശൈത്യയോട് ആദില പറഞ്ഞത്. അക്ബറിന് എതിരെ പ്രവർത്തിക്കാൻ അനു പിആറിന് കൊടുത്ത നിർദേശത്തെ കുറിച്ച് ആദില അപ്പാനി ശരത്തിനോടും അക്ബറിനോടും തുറന്ന് പറഞ്ഞു. എന്താണെങ്കിലും വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല അതുകൊണ്ട് പറയാൻ ഉള്ളത് പറഞ്ഞ് തീർത്തിട്ട് പോകാനാണ് ഇരുവരും ആദിലയോട് പറഞ്ഞത്.
റീ എൻട്രി നടത്തിയ മത്സരാർത്ഥികളിൽ അനുവിന്റെ പക്ഷത്ത് നിൽക്കുന്നവർ വളരെ ചുരുക്കമാണ്. അതിൽ ഒരാൾ ജിഷിൻ മോഹനാണ്. അയാളുടെ പെയ്മെന്റ് എത്രയാണെന്ന് എന്നോട് പറഞ്ഞിരുന്നു അത് മാത്രമാണ് ഞാൻ ഇവരോട് പറഞ്ഞത്. അല്ലാതെ പിആർ ഇത്ര രൂപയ്ക്ക് കൊടുത്തുവെന്ന് അല്ല ഞാൻ പറഞ്ഞത്.
അവർ പറയുന്നതെല്ലാം സഹിക്കണോ ഞാൻ?. അങ്ങനെയുള്ള സുഹൃത്തുക്കൾ എനിക്ക് വേണ്ട എന്നാണ് ആദിലയേയും ശൈത്യയേയും കുറിച്ച് അനു ജിഷിനോട് പറഞ്ഞത്. ഹൗസിൽ തുടരാൻ അർഹനായിട്ടുള്ള മത്സരാർത്ഥിയായിരുന്നു ജിഷിനും പിആർ ഗെയിമാണ് ജിഷിൻ പുറത്താകാനും കാരണമായത്. ഏഴ് പേരാണ് ഗ്രാന്റ് ഫിനാലെ വീക്കിലേക്ക് കടന്നിരിക്കുന്നത്. അനുമോൾ, അക്ബർ, നെവിൻ, അനീഷ്, ഷാനവാസ്, ആദില, നൂറ എന്നിവരാണ് അവർ.
ഈ വരുന്ന ഞായറാഴ്ചയാണ് ഗ്രാന്റ് ഫിനാലെ നടക്കുക. ഇതുവരെ ഹൗസിൽ നിന്നും പുറത്തായ മത്സരാർത്ഥികളെല്ലാം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഹൗസിലേക്ക് തിരികെ എത്തി. ആരാകും കപ്പ് ഉയർത്തുന്നതെന്ന് കാണാൻ കാത്തിരിക്കുകയാണ് ബിബി പ്രേക്ഷകർ.
Biggboss Malayalam PR controversy


































