(moviemax.in) ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ വിജയസാധ്യതയുള്ള മത്സരാർത്ഥികളിൽ ഒരാളാണ് നെവിൻ. നെവിന്റെ അടുത്ത സുഹൃത്താണ് മുൻ ബിഗ് ബോസ് മത്സരാർത്ഥി അഭിഷേക് ജയദീപ്. ബിഗ് ബോസ് ആറാം സീസണിലാണ് അഭിഷേക് മത്സരാർത്ഥിയായി വന്നത്. ജാന്മണി ദാസൊഴിച്ച് ആ സീസണിലെ സഹമത്സരാർത്ഥികളുമായി അഭിഷേകിന് സൗഹൃദമില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അഭിഷേക്. ഒരിക്കൽ നെവിനെക്കുറിച്ച് ഇവർ മോശമായി സംസാരിച്ചിട്ടുണ്ടെന്ന് അഭിഷേക് പറയുന്നു. വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ബിഗ് ബോസിലെ മത്സരാർത്ഥികളുടെ ഒരു ഗ്രൂപ്പുണ്ട്. അസോസിയേഷൻ എന്നൊക്കെ പറഞ്ഞ് ഫോം ചെയ്തത്. ഞാനതിന്റെ ഭാഗമായിരുന്നു. എന്റെ പൊട്ടബുദ്ധിക്ക് അവരുടെ ക്രിക്കറ്റ് മാച്ചിന് പോയി. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം. അതിൽ ഞാൻ നെവിനെ കൊണ്ട് വന്നിരുന്നു. കാണികളായി ആരെയും കൊണ്ട് വരരുതെന്ന് എന്നോട് പറഞ്ഞിട്ടില്ല. ഞാൻ നെവിനെ കൊണ്ട് വന്നു. മാച്ച് കഴിഞ്ഞ് ഗ്രൂപ്പിൽ ഭയങ്കര ഇഷ്യൂ. ഇവൻ കഞ്ചാവാണോ ഈ കഞ്ചാവിനെയൊക്കെ എന്തിനാണ് അഭിഷേക് കൊണ്ട് വന്നത് എന്നൊക്കെ ചോദിച്ച് ഭയങ്കര ഇഷ്യൂ.

നെവിൻ ലാവണ്യയെയും കൊണ്ട് വന്നു. മീഡിയ മൊത്തം ലാവണ്യയയെും നെവിനെയും കവർ ചെയ്തു. അവരുടെ പ്രശ്നം മീഡിയ കവറേജ് ലാവണ്യ കൊണ്ട് പോയതാണ്. അത് വലിയ പ്രശ്നമായി. ഞാൻ ആ ഗ്രൂപ്പിൽ നിന്ന് എക്സിറ്റായി. അവരുടെ പ്രോഗ്രാമിന് ഇനി പോകില്ലെന്ന് തീരുമാനിച്ചു. ഏറ്റവും തമാശ അവനെതിരെ പറഞ്ഞവർ ഇന്ന് സോഷ്യൽ മീഡിയയിൽ നെവിൻ മോൻ എന്ത് നന്നായാണ് ബിഗ് ബോസിൽ കളിക്കുന്നതെന്ന് പറഞ്ഞു. ഇനി നെവിൻ പുറത്ത് വരുമ്പോൾ പൊന്നാട അണിയിച്ചേക്കും അവർ.
ഞാൻ ഒറ്റ എണ്ണത്തിനെ അടുപ്പിക്കില്ല. കടന്ന് പോ എന്ന് പറയും. ബിഗ് ബോസിനകത്ത് നമ്മൾ ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കണമെന്ന് നമ്മൾ എവിടെയും എഴുതി വെച്ചിട്ടില്ല. അല്ലാതെ ലെെഫിൽ കുറേ ഫ്രണ്ട്സുണ്ട്. ജാന്മണിയൊഴിച്ച് എനിക്കങ്ങനെ ബിഗ് ബോസിലെ ആരോടും അറ്റാച്ച്മെന്റില്ല. ജാന്മണി ജീവിതത്തിൽ ഓരോന്ന് സംഭവിക്കുമ്പോൾ എന്നെ വിളിക്കുന്നുണ്ട്. അമ്മ മരിച്ച ദിവസം എന്നെ വിളിച്ച് ഭയങ്കര കരച്ചിൽ. എനിക്കെന്താണെന്ന് പറയാനറിയില്ലായിരുന്നു. ആ വിഷമത്തിൽ എന്നെ ആദ്യം വിളിക്കാൻ അവർക്ക് തോന്നി. അത് യഥാർത്ഥ ബോണ്ട് ആണെന്ന് ഞാൻ വിശ്വസിക്കുന്നു.
നെവിനെ പോലൊരു വ്യക്തിയെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഹെെപ്പർ ആക്ടീവ് ആണ്. ഞാനവനെ ആദ്യം കാണുമ്പോൾ ഇങ്ങനെ ഒരു ഫ്രണ്ടിനെ എനിക്ക് വേണം എന്നെനിക്ക് തോന്നി. അത്രയും ജോളിയാണ്. എന്നാൽ ഞങ്ങൾ 24 മണിക്കൂറും അടിയാണ്. സെക്ഷ്വാലിറ്റിയെക്കുറിച്ച് ഞങ്ങൾ തമ്മിൽ ഇതുവരെ സംസാരിച്ചിട്ടില്ല. വളരെ നല്ല ഫ്രണ്ടാണ്. നെവിനെ വരച്ച വരയിൽ നിർത്താൻ പറ്റുന്ന ഒരേയൊരു വ്യക്തി ഞാനാണെന്നാണ് എന്റെ വിശ്വാസം. ഞാൻ പറഞ്ഞാൽ അവനൊരു റെസ്പെക്ട് ഉണ്ട്. ഞങ്ങൾ ഒരുമിച്ച് ബിസിനസ് തുടങ്ങിയിട്ടുണ്ട്. മോഡലിംഗ് കമ്പനിയുണ്ടെന്നും അഭിഷേക് പറയുന്നു.
Bigg Boss Malayalam, contestant Abhishek Jayadeep, nevin

































