(moviemax.in) മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ദിവ്യ ശ്രീധറും ഭർത്താവും നടനുമായ ക്രിസ് വേണുഗോപാലും. ഇരുവരും സീരിയലുകളുമായും ടെലിവിഷൻ ഷോകളുമായും യുട്യൂബ് വ്ലോഗിങ്ങുമായുമെല്ലാം സജീവമാണ്. ഒരു വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. ക്രിസ്സിന്റെ പങ്കാളിയായശേഷമാണ് ദിവ്യ ജീവിതം ആസ്വദിച്ച് തുടങ്ങിയത്. എന്ത് ആഗ്രഹത്തിനും പിന്തുണയായി ക്രിസ്സുണ്ട്. അത്തരത്തിൽ ഒരു ആഗ്രഹം കൂടി കഴിഞ്ഞ ദിവസം ദിവ്യയ്ക്ക് സഫലമായി.
അത് മറ്റൊന്നുമല്ല ഗുരുവായൂർ ക്ഷേത്രത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കുക എന്നതായിരുന്നു അത്. ഗുരുവായൂർ ഓഡിറ്റോറിയത്തിൽ ദിവ്യ നൃത്തം അവതരിപ്പിക്കുന്ന വീഡിയോ വൈറലായതോടെ താരം പ്രതീക്ഷിച്ചത് പോലൊരു പ്രതികരണമല്ല വന്നത്. ദിവ്യ മോഹിനിയാട്ടത്തെ പരിഹസിക്കുന്ന തരത്തിൽ നൃത്തം ചെയ്തുവെന്നാണ് കമന്റുകൾ.
നർത്തകിയും സീരിയൽ നടിയുമായ സുചിത്ര നായർ അടക്കം ദിവ്യയെ വിമർശിച്ച് എത്തി. ഇത് പറയാൻ ഞാൻ ആളാണോയെന്ന് അറിയില്ല. പക്ഷെ പറഞ്ഞ് പോവുകയാണ്. മോഹിനിയാട്ടം കോസ്റ്റ്യൂം ഇട്ട് ഇത് എന്താണ് ചെയ്യുന്നത്? എന്നാണ് സുചിത്ര കമന്റിലൂടെ ചോദിച്ചത്. ദിവ്യ ചെയ്യുന്നത് മോഹിനിയാട്ടം അല്ല വെറും മോഹ ആട്ടം മാത്രമാണെന്ന് ഡാൻസിന്റെ എബിസിഡി അറിയാത്തവർക്ക് പോലും മനസിലാകുന്നു. അവർ സ്വയം സന്തോഷിക്കുന്നു.
അത്രമാത്രം, നല്ല കോപ്രായം... ആഹാ മനോഹരം എല്ലാം ഉണ്ടല്ലോ നാടോടി നൃത്തം, കൈകൊട്ടിക്കളി, ഓട്ടംതുള്ളൽ എല്ലാം ഒറ്റ നൃത്തത്തിലുണ്ട്. സമ്മതിക്കണം..., മിയ ആണോ ടീച്ചർ?, മോഹിനിയാട്ടത്തെ കൊല്ലരുത്. നല്ലൊരു കലാരൂപം ഇങ്ങനെ കാണുമ്പോൾ സങ്കടമുണ്ട്, മോഹിനിയാട്ടത്തിന്റെ ലുക്ക് മാത്രമെയുള്ളു.
ഒറിജിനൽ മോഹിനിയാട്ടം ഇങ്ങനെയല്ല, ഇതെന്ത് കലാരൂപമാണ്. മോഹിനിയാട്ടം ഡ്രസ്സ് ഇട്ട് എന്ത് കളിച്ചാലും അത് മോഹിനിയാട്ടം ആകുമോ കലയെ ഇങ്ങനെ നശിപ്പിക്കരുത്. സെലിബ്രിറ്റി ആണെന്ന് കരുതി എന്തും കാണിക്കാമെന്നയോ?. കലയെ ഇങ്ങനെ അപമാനിക്കരുത്, സാമാന്യ ബോധവും വിവരവും ഉള്ള ആളല്ലേ ഇവർ... നമ്മുടെ കലയെ ഇങ്ങനെ നശിപ്പിക്കാൻ ഇവർക്ക് എങ്ങനെ തോന്നുന്നു... കഷ്ട്ടം,
ഗുരുവായൂർ ഓഡിറ്റോറിയത്തിൽ സാധാരണക്കാർക്ക് ഒരു ഡേറ്റ് കിട്ടണെങ്കിൽ നെട്ടോട്ടം ഓടണം. ഈ പ്രകടനത്തിനൊക്കെ ഈസി ആയിട്ട് കൊടുക്കും അല്ലേ? എന്നിങ്ങനെ നീളുന്നു കമന്റുകൾ. നൃത്തമൊന്നും പഠിച്ചിട്ടില്ല. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് ഇത് പഠിച്ചത്. മകൾ എന്നെ സഹായിക്കാറുണ്ട്. മോൾ സ്റ്റെപ്പുകൾ പഠിപ്പിച്ച് തന്നത് കൊണ്ടാണ് ഞാൻ ഇത്രയും നന്നായി കളിച്ചത്.
നെഗറ്റീവ് കമൻസ് ഇടുന്നവർ ഇട്ടോട്ടെ. അവർക്കും സമയം പോകണം. വായിക്കുമ്പോൾ നമുക്കും സമയം പോകണം എന്നാണ് നൃത്തം ചെയ്തശേഷം ഓൺലൈൻ മീഡിയയോട് ദിവ്യ ശ്രീധർ പറഞ്ഞത്. നെഗറ്റീവ്സ് അത് ഓരോരുത്തരുടെ ഫ്രസ്ട്രേഷനാണ്. അതിൽ നമുക്ക് പ്രശ്നമൊന്നുമില്ല. എന്തൊക്കെയായാലും ജേർണി ഇവിടെ വരെ എത്തിയില്ലേ. മുന്നോട്ടും ഇതുപോലെ തന്നെ പോകും.
ഒരു വർഷം മുമ്പ് ഞങ്ങൾ ഒന്നിച്ചത് ഗുരുവായൂരിൽ വെച്ചാണ്. അപ്പോൾ അതിന്റെ ഒന്നാം വാർഷിക ആഘോഷവും ഇവിടെ തന്നെയാകണമല്ലോ. ഭഗവാന് ഒരു നന്ദി പറച്ചിൽ കൂടിയാണിത്. അതൊരു പ്രോഗ്രാമിന്റെ രൂപത്തിലാണെന്ന് മാത്രം എന്നാണ് ക്രിസ് വേണുഗോപാൽ ഭാര്യയുടെ നൃത്തത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. ദിവ്യയുടെ മകളും ദിവ്യയ്ക്കൊപ്പം അന്നേ ദിവസം നൃത്തം ചെയ്തിരുന്നു.
ഒരു വർഷം മുമ്പ് ക്രിസ്സും ദിവ്യയും ഗുരുവായൂരിൽ വെച്ച് വിവാഹിതരായത് വലിയ വാർത്തയായിരുന്നു. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിൽ ദിവ്യയ്ക്ക് രണ്ട് മക്കളുണ്ട്. ഇന്ന് പിരിയും നാളെ പിരിയുമെന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുന്നിലാണ് ഇരുവരും സന്തുഷ്ട ദാമ്പത്യത്തിന്റെ ഒരു വർഷം തികച്ചത്.
Divya Sridhar, Suchitra, serial actresses, Mohiniyattam, Guruvayur temple


































