ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ റീ എൻട്രിയിലെത്തിയ മത്സരാർത്ഥികൾ തമ്മിൽ വഴക്ക്. പുതിയ പ്രൊമോയിൽ ബിൻസിയും മസ്താനിയും തമ്മിലാണ് പ്രശ്നമുണ്ടായത്. ഞാൻ അന്തസോട് കൂടിയാടീ ഇവിടെ നിന്ന് ഇറങ്ങിപ്പോയതെന്ന് മസ്താനിയോട് ബിൻസി പറയുന്നു. ചാച്ചന്റെ ഓട്ടോയിൽ അല്ലേ ഇറങ്ങിപ്പോയത് എന്നായിരുന്നു മസ്താനിയുടെ മറുപടി. ബിൻസിയുടെ പിതാവ് ഓട്ടോഡ്രെെവറാണ്. ഇത് കണക്ട് ചെയ്ത് ബിൻസിയെ പരിഹസിച്ചതാണ് മസ്താനി.
ഇതോടെ ബിൻസി മസ്താനിയോട് പൊട്ടിത്തെറിച്ചു. ചാച്ചന്റെ ഓട്ടോയ്ക്ക് എന്താടീ കുഴപ്പം എന്ന് ബിൻസി ചോദിച്ചു. ബിൻസി തുടരെ മസ്താനിയോട് ദേഷ്യത്തിൽ സംസാരിച്ചു. നാണമില്ലേടീ നിനക്ക് എന്ന് ബിൻസി പറയുന്നു. മസ്താനി പ്രതികരിക്കുന്നില്ല.
ഈ സീസണിൽ ഏറ്റവും കൂടുതൽ ഹേറ്റ് നേരിടേണ്ടി വന്ന മത്സരാർത്ഥി മസ്താനിയാണ്. സഹമത്സരാർത്ഥികളുടെ വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞ് അധിക്ഷേപിക്കൽ, മോശം സംസാരം തുടങ്ങിയവയാണ് ഇതിന് കാരണം. ഏഴാം സീസണിൽ മസ്താനിയുടേത് പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു എവിക്ഷനില്ല. ഫെയർ എവിക്ഷൻ എന്ന് എല്ലാവരും ഒന്നടങ്കം പറഞ്ഞ എവിക്ഷൻ. കടുത്ത സെെബർ ആക്രമണം കാരണം ലെെം ലെെറ്റിൽ നിന്നും മസ്താനി മാറി നിന്നു.
എന്നാലിപ്പോൾ റി എൻട്രിയിൽ തന്റെ പഴയ സ്വഭാവം തന്നെ മസ്താനി പുറത്തെടുത്തെന്ന് വിമർശനമുണ്ട്. ബിൻസിയുടെ പിതാവിനെ പരിഹസിച്ചത് തെറ്റാണെന്ന് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല മസ്താനിയുടെ പഴയ കാലം സംബന്ധിച്ച് വലിയ ആരോപണങ്ങൾ നേരത്തെ വന്നതാണ്. മസ്താനി ഒരു ബുള്ളിയാണെന്നും ഒരിക്കലും അത് മാറാൻ പോകുന്നില്ലെന്നും അഭിപ്രായമുണ്ട്.
Bigg Boss Malayalam, Re-entry, RJ Bincy, Mastani





























_(30).jpeg)



