ജാസ്മിൻ ചതിച്ചു, അന്ന് എന്റെ സ്വപ്നവും വികാരവും ജീവിതവും വെച്ച് കളിച്ചു; ഇന്ന് ആ​ഗ്രഹിച്ചതിനും അപ്പുറം, അഫ്സൽ വിവാഹിതനാകുന്നു!

ജാസ്മിൻ ചതിച്ചു, അന്ന് എന്റെ സ്വപ്നവും വികാരവും ജീവിതവും വെച്ച് കളിച്ചു; ഇന്ന് ആ​ഗ്രഹിച്ചതിനും അപ്പുറം, അഫ്സൽ വിവാഹിതനാകുന്നു!
Nov 4, 2025 11:18 AM | By Athira V

(moviemax.in) ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ ജാസ്മിൻ ജാഫർ മത്സരാർത്ഥിയായി പങ്കെടുത്തശേഷമാണ് അഫ്സൽ അമീർ എന്ന പേര് ബി​​ഗ് ബോസ് പ്രേക്ഷകർക്ക് സുപരിചിതമായത്. ടെക്കിയും സ്കൂബ ഡ‍ൈവറും ഡ്രോൺ പൈലറ്റും എല്ലാമാണ് അഫ്സൽ. ബി​ഗ് ബോസിലേക്ക് വരും മുമ്പ് ജാസ്മിനും അഫ്സലും തമ്മിൽ പ്രണയത്തിലായിരുന്നു. മാത്രമല്ല ഇരുവരുടേയും എൻ​ഗേജ്മെന്റും കഴിഞ്ഞിരുന്നതായി പ്രചരിച്ചിരുന്നു.

ബി​ഗ് ബോസിൽ പങ്കെടുക്കാനായി എയർപോട്ട് വരെ ജാസ്മിനെ കൊണ്ടുവിട്ടതും എല്ലാ അവശ്യ സാധനങ്ങളും വാങ്ങി നൽകി യാത്ര ആക്കിയതും അഫ്സലായിരുന്നു. നോറ അടക്കം ചിലർക്ക് അഫ്സൽ-ജാസ്മിൻ പ്രണയത്തെ കുറിച്ച് അറിയാമായിരുന്നു. പക്ഷെ ​ഗബ്രിജോസുമായുള്ള സൗഹൃദം തുടങ്ങിയശേഷവും ലവ് ട്രാക്ക് ചർച്ചയായശേഷവും ജാസ്മിൻ അഫ്സലിനെ തള്ളി പറയാൻ തുടങ്ങി.

വിവാഹം നിശ്ചയമൊന്നും കഴിഞ്ഞിട്ടില്ല തന്നെ കാത്ത് ആരും ഇരിക്കുന്നില്ലെന്ന തരത്തിലായിരുന്നു ജാസ്മിൻ ഹൗസിൽ വെച്ച് സംസാരിച്ചത്. മാത്രമല്ല ​ഗബ്രിയോട് തനിക്ക് ഉള്ളത് പ്രണയമാണോ അതോ സൗഹൃദമാണോയെന്ന് പറയാനോ തിരിച്ചറിയാനോ കഴിയാത്ത അവസ്ഥയിലേക്ക് ജാസ്മിൻ എത്തുകയും ചെയ്തിരുന്നു. തുടക്കത്തിൽ ജാസ്മിൻ തന്നെ തള്ളിപ്പറഞ്ഞത് ​ബി​ഗ് ബോസ് ​ഗെയിമിന്റെ ഭാ​ഗമാണെന്നാണ് അഫ്സലും കരുതിയിരുന്നത്.

പിന്നീട് ജാസ്മിനും ​ഗബ്രിയും തമ്മിലുള്ള ബോണ്ടിങ്ങ് ശക്തമായതോടെയും സൈബർ ബുള്ളിയിങും വീട്ടിൽ നിന്നുള്ള ചോ​ദ്യങ്ങളും ഉയർന്നതോടെ അഫ്സൽ സ്വമേധയാ വിവാ​ഹത്തിൽ നിന്നും പിന്മാറി. ആ സമയത്ത് തനിക്ക് സംഭവിച്ച കാര്യങ്ങൾ കരഞ്ഞുകൊണ്ട് സംസാരിക്കുന്ന അഫ്സലിന്റെ വീഡിയോ വൈറലായിരുന്നു.

ഞാന്‍ ഉപയോഗിച്ച് വലിച്ചെറിയേണ്ട വസ്തുവാണെന്നാണ് അവൾക്ക് തോന്നിയത് എന്ന് മനസിലാക്കുന്നു. ഒരു പൊതുവേദിയില്‍ എങ്ങനെ ചതിക്കുന്നു എന്നത് വ്യക്തമാകണമെങ്കില്‍ ബിഗ് ബോസ് എപ്പിസോഡ് ഏറ്റവും നല്ല ഉദാഹരണമാണ് എന്നാണ് ജാസ്മിനുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച് അഫ്സൽ പറഞ്ഞത്. ഷോയിൽ അവളുടെ പാര്‍ട്ണര്‍ ആയാണ് അവൾ എന്നെ പരിചയപ്പെടുത്തിയത്.

ഇപ്പോൾ എൻ്റെ സ്ഥാനം ഒരു സൈഡ് സ്റ്റാൻഡിന് സമാനമാണ്. അവള്‍ ആഗ്രഹിക്കുന്നവരെ വിവാഹം കഴിക്കട്ടെ. എനിക്ക് ഈ പ്രശ്നം ഇനി കൈകാര്യം ചെയ്യാൻ കഴിയില്ല. ഈ ദിവസങ്ങളിലെല്ലാം ഞാൻ നിശബ്ദനായിരുന്നു. കാരണം എനിക്ക് എൻ്റെ മാനസികാവസ്ഥ നല്ലതായിരുന്നില്ല. പക്ഷെ ഈ പെൺകുട്ടി കാരണം എനിക്ക് കൂടുതൽ അപമാനം സഹിക്കാൻ കഴിയില്ല.

എനിക്ക് കൈകാര്യം ചെയ്യാവുന്ന പരാമവധി അവസ്ഥയിലാണ് എന്‍റെ മാസസികാവസ്ഥ. സഹിക്കാവുന്നതിനും ഒരു പരിധിയുണ്ട്. ഒരു പുരുഷനും ഞാൻ അഭിമുഖീകരിച്ച പ്രശ്നത്തിലൂടെ ആരും കടന്നുപോയിട്ടുണ്ടാകില്ല. അങ്ങനൊരു ഘട്ടത്തിലൂടെ കടന്നുപോകരുതെന്ന് ആ​ഗ്രഹിക്കുന്നു. ജാസ്മിൻ എൻ്റെ ജീവിതം, എൻ്റെ വികാരങ്ങൾ, എൻ്റെ സ്വപ്നങ്ങൾ എല്ലാം വെച്ച് കളിച്ചു. ആത്മാർത്ഥമായ റിലേഷന്‍ഷിപ്പ് ഉള്ളവര്‍ക്ക് ഇതൊരു പാഠമാണ്.

അവളുടെ ആദ്യ ബ്രേക്കപ്പിനുശേഷം അവളുടെ പ്രണയം എന്നോട് പറഞ്ഞപ്പോൾ ഞാൻ ജാസ്മിനൊപ്പം നിന്നു. ഞാൻ എൻ്റെ സ്വന്തം കുടുംബത്തിനെതിരെ പോലുമായി. എന്നിട്ടും ഇതാണ് എനിക്ക് ലഭിച്ചത് എന്നാണ് അന്ന് അഫ്സൽ പറഞ്ഞത്.

ഇപ്പോഴിതാ എല്ലാ പ്രശ്നങ്ങളേയും മറികടന്ന് പുതിയൊരു ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് അഫ്സൽ. താൻ വിവാഹിതനാകാൻ പോകുന്ന സന്തോഷം ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് അഫ്സൽ അറിയിച്ചത്. ഒരുപാട് തടസങ്ങൾക്കും പ്രശ്നങ്ങൾക്കും ശേഷം അത് സംഭവിക്കുന്നു എന്നാണ് മോതിരത്തിന്റെ ഇമോജിക്കൊപ്പം അഫ്സൽ കുറിച്ചത്.

ഒപ്പം ഒരു പെൺകുട്ടിക്കൊപ്പമുള്ള എഐ ക്രിയേറ്റഡ് വീഡിയോയും അഫ്സൽ പങ്കുവെച്ചു. മുമ്പ് ജാസ്മിന്റെ സുഹൃത്തായിരുന്ന യുട്യൂബർ അസ്ല മാർലി അടക്കമുള്ളവർ അഫ്സലിന് ആശംസകൾ നേർന്ന് എത്തി.

Bigg Boss Malayalam, Jasmine Jafar - Afzal relationship, Afzal marriage, Jasmine Gabri relationship

Next TV

Related Stories
സുമ തിരിച്ച് പൊയ്ക്കോ , സംവിധായകൻ പിറകിൽ കൂടെ കയറി വന്ന് മുട്ടി; അവസരങ്ങൾ നഷ്ടപ്പെട്ടതിങ്ങനെ -സുമ ജയറാം

Nov 2, 2025 04:36 PM

സുമ തിരിച്ച് പൊയ്ക്കോ , സംവിധായകൻ പിറകിൽ കൂടെ കയറി വന്ന് മുട്ടി; അവസരങ്ങൾ നഷ്ടപ്പെട്ടതിങ്ങനെ -സുമ ജയറാം

സുമ തിരിച്ച് പൊയ്ക്കോ , സംവിധായകൻ പിറകിൽ കൂടെ കയറി വന്ന് മുട്ടി; അവസരങ്ങൾ നഷ്ടപ്പെട്ടതിങ്ങനെ -സുമ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall